For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദിലിന്‍റെ താടിപിടിച്ച് പേളിയുടെ തമാശ! അവരൊന്നായല്ലോ എന്നോര്‍ക്കുമ്പോള്‍ ആശ്വാസമെന്ന് അശ്വതി!

  |

  ഒന്നിന് പിന്നാലെ ഒന്നൊന്നായി താരവിവാഹങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. നിമിഷനേരം കൊണ്ടാണ് വിവാഹ ചിത്രങ്ങളും വീഡിയോയുമൊക്കെ ശ്രദ്ധ നേടുന്നത്. തിരശ്ശീലയിലെ വിശേഷങ്ങള്‍ക്കും അപ്പുറത്ത് വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചറിയാനും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്. കഴിഞ്ഞ ദിവസമാണ് ആദില്‍ ഇബ്രാഹിം വിവാഹിതനായത്. അവതാരനും അഭിനേതാവുമായ ആദിലിന് ആരാധകരേറെയാണ്. ലളിതമായി നടന്ന വിവാഹത്തിന് പിന്നാലെയായി നടന്ന റിസപക്ഷന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കൊച്ചിയിലെ ഗ്രാന്റ് ഹയാതില്‍ വെച്ചായിരുന്നു വിവാഹസത്കാരം. അവതാരകനായി കഴിവ് തെളിയിച്ചതിന് പിന്നാലെയായാണ് ആദില്‍ ബിഗ് സ്‌ക്രീനിലേക്ക് എത്തിയത്.

  സിനിമയോടും അഭിനയത്തോടും മുന്‍പേ തന്നെ ഇഷ്ടമുണ്ടായിരുന്നു. ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചായിരുന്നു തുടക്കം. പിന്നീടാണ് ചാനലുകളിലേക്ക് അവതാരകനായി എത്തിയത്. അതിനിടയിലാണ് സിനിമാ അവസരങ്ങള്‍ തേടിയത്തിയതെന്നും അതോടെയാണ് താന്‍ കേരളത്തിലേക്ക് ചേക്കേറിയതെന്നും താരം പറഞ്ഞിരുന്നു. നമിതയെയാണ് താരം ജീവിതസഖിയാക്കിയത്. ഇവരുടെ വിവാഹ സത്ക്കാരത്തിന്റെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

  ആദിലിന്റെ വിവാഹം

  ആദിലിന്റെ വിവാഹം

  ടെലിവിഷന്‍-സിനിമാലോകത്തുനിന്നുമായി നിരവധി പേരാണ് ആദിലിനും നമിതയ്ക്കും ആശംസ നേരുന്നതിനായി എത്തിയത്. പാര്‍വതി നമ്പ്യാര്‍, റോഷന്‍, ശില്‍പബാല, ജീവ, കുക്കു, അശ്വതി ശ്രീകാന്ത്, സഞ്ജു ശിവറാം, പേളി മാണി ശ്രിനിഷ് അരവിന്ദ്, ടെസ തുടങ്ങി നിരവധി പേരായിരുന്നു എത്തിയത്. ഡിഫോര്‍ ഡാന്‍സിലെ മത്സരാര്‍ത്ഥികള്‍ ചേര്‍ന്ന് ചുവടുവെച്ചപ്പോള്‍ ആദിലും നമിതയും അവര്‍ക്കൊപ്പം ചേര്‍ന്നിരുന്നു. വ്യത്യസ്തമായ അവതരണ ശൈലിയുമായെത്തിയ ആദിലിനെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

  പേളി മാണിയുടെ തമാശ

  പേളി മാണിയുടെ തമാശ

  ശ്രിനിഷിനൊപ്പമായാണ് പേളി മാണി ആദിലിനെ കാണാനെത്തിയത്. അതിസുന്ദരിയായെത്തിയ പേളിയുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നവദമ്പതികളോട് കുശലം പറഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയിലായിരുന്നു പേളിയൊരു കുസൃതി ഒപ്പിച്ചത്. ആദിലിന്റെ താടിയില്‍ പിടിച്ച് വലിക്കുന്ന പേളിയുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇത് കണ്ട് ചിരിച്ച് നില്‍ക്കുകയായിരുന്നു ശ്രിനിഷും നമിതയും. പേളിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ആദില്‍ എത്തിയിരുന്നു.

  അശ്വതിയുടെ പോസ്റ്റ്

  അശ്വതിയുടെ പോസ്റ്റ്

  മിനിസ്‌ക്രീനിലെ മുന്‍നിര അവതാരകമാരിലൊരാളായ അശ്വതി ശ്രീകാന്തും ചടങ്ങില്‍ പങ്കെടുത്തിരുന്നു. മകളായ പത്മയ്‌ക്കൊപ്പമാണ് അശ്വതി എത്തിയത്. നാളുകള്‍ക്ക് ശേഷമുള്ള കൂടിച്ചേരല്‍ എല്ലാവരും ആഘോഷമാക്കി മാറ്റുകയായിരുന്നു. അങ്ങനെ അവന്റെ കാര്യത്തിലും ഒരു തീരുമാനമായല്ലോ എന്നോര്‍ക്കുമ്പോ ഒരു ആശ്വാസമുണ്ടെന്നായിരുന്നു അശ്വതി കുറിച്ചത്. നവദമ്പതികള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു.

  അഭിനേതാവായും തിളങ്ങി

  അഭിനേതാവായും തിളങ്ങി

  അവതാരകനായി മാത്രമല്ല അഭിനേതാവായും തിളങ്ങിയ താരമാണ് ആദില്‍. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. ചെറുതാണെങ്കിലും പ്രധാനപ്പെട്ട കഥാപാത്രവുമായാണ് താരം എത്തിയത്. വികെ പ്രകാശ് സംവിധാനം ചെയ്ത നിര്‍ണ്ണായകത്തിലൂടെയായിരുന്നു ആദില്‍ ശ്രദ്ധ നേടിയത്.

  English summary
  Pearle Maaney's funny reaction on Adil Ibarhim's marriage.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X