twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബി ലൈക്ക് ഫിലോമിന! തഗ് ലൈഫിന്റെ റാണിയായ ഫിലോമിനയുടെ മാസ് ഡയലോഗുകള്‍ വൈറല്‍!

    |

    നായക നടന്മാരും നടിമാരും മാത്രമല്ല ഹാസ്യ താരങ്ങളും കൈയടക്കി വെച്ചിരിക്കുകയാണ് മലയാള സിനിമയെ. ജഗതി ശ്രീകുമാര്‍, സലീം കുമാര്‍, ഹരിശ്രീ അശോകന്‍, സുരാജ് വെഞ്ഞാറമൂട് മുതലിങ്ങോട്ടുള്ള നടന്മാരും കല്‍പ്പന, ബിന്ദു പണിക്കര്‍, തുടങ്ങിയ നടിമാരുമെല്ലാം ഹാസ്യം കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയവരാണ്. ഇവരുടെ ഓരോ കഥാപാത്രങ്ങളെയും ട്രോളന്മാര്‍ ഏറ്റെടുക്കാറുള്ളത് പതിവാണ്.

    അങ്ങനെയാണ് ദശമൂലം ദാമുവും മണവാളനും രമണനുമൊക്കെ തരംഗമാവുന്നത്. ഇതെല്ലാം ക്ലീഷോ ആയി മാറി കൊണ്ടിരിക്കുകയാണ്. അപ്പോഴിതാ അക്കൂട്ടത്തിലേക്ക് മറ്റൊരാള്‍ കൂടി എത്തിയിരിക്കുകയാണ്. അനശ്വര കലാകാരിയായിരുന്ന ഫിലോമിനയാണ് ട്രോളന്മാരുടെ മറ്റൊരു പ്രിയപ്പെട്ട താരം. നടിയുടെ പല തഗ് ഡയലോഗുകളും പലപ്പോഴായി തരംഗമാവാറുണ്ട്. ഇപ്പോഴിതാ ഫിലോമിന ആരാധകര്‍ പുറത്തിറക്കിയ ട്രോള്‍ ശ്രദ്ധേയമായിരിക്കുകയാണ്.

     ഫിലോമിന എന്ന വിസ്മയം

    ഫിലോമിന എന്ന വിസ്മയം

    അമ്മ വേഷങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് ഫിലോമിന. പിജെ ആന്റണിയുടെ നാടകങ്ങളിലൂടെയായിരുന്നു ഫിലോമിന അഭിനയരംഗത്തേക്ക് എത്തുന്നത്. 1964 ല്‍ എം കൃഷ്ണന്‍ നായരുടെ കുട്ടിക്കുപ്പായം എന്ന ചിത്രത്തിലൂടെയാണ് നടി ആദ്യമായി വെള്ളിത്തിരയിലേക്ക് പ്രവേശിക്കുന്നത്. ശേഷം 750 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. അതില്‍ ഏറെയും അമ്മ വേഷങ്ങളാണ്. നാല്‍പത്തിയഞ്ച് വര്‍ഷങ്ങളോളം സിനിമയില്‍ സജീവമായിരുന്ന ഫിലോമിന ടെലിവിഷനിലും പ്രവര്‍ത്തിച്ചിരുന്നു. ഇന്നും അഭിനയിച്ച് ഫലിപ്പിച്ച കഥാപാത്രങ്ങളിലൂടെ ഫിലോമിന ഓരോ മലയാളികളുടെയും ഹൃദയത്തില്‍ ജീവിച്ചിരിക്കുകയാണ്.

    ഹാസ്യത്തിന്റെ റാണി

    ഹാസ്യത്തിന്റെ റാണി

    മലയാള സിനിമയിലെ ഹാസ്യത്തിന്റെ റാണി എന്ന പേരില്‍ വേണമെങ്കില്‍ ഫിലോമിനയെ വിശേഷിപ്പിക്കാം. ഫിലോമിന അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളും അതിന്റെ ഡയലോഗ് ഡെലിവറിയുമാണ് ഇന്നും ചര്‍ച്ചയാവുന്നത്. ഗോഡ് ഫാദറിലെ ആനപ്പാറയില്‍ അച്ചാമ്മ ഫിലോമിനയുടെ സിനിമാ കരിയറിലെ ശക്തമായ വേഷങ്ങളില്‍ ഒന്നായിരുന്നു. സസ്‌നേഹത്തിലെ അമ്മായിയമ്മ, വിയറ്റ്‌നാം കോളനിയിലെ ഉമ്മ, എന്നിവയെല്ലാം എടുത്ത് പറയാന്‍ പറ്റുന്ന കഥാപാത്രങ്ങളായിരുന്നു.

    വൈറലാവുന്ന പോസ്റ്റ്

    വൈറലാവുന്ന പോസ്റ്റ്

    ഈ ഫിലോമിനേണ്ടല്ലോ കിടിലാണ്. പകരം വയ്ക്കാന്‍ വേറെ ആളില്ലാത്ത ജനുസാണ്. ആ ഡയലോഗ് ഡെലിവറീം ബോഡി ലാംഗ്വേജും തന്മയത്വോം. ആഹാ.
    അഖില ലോക ഫിലോമിനാ ഫാന്‍സിന് എന്റെ എളിയ ഉപഹാരം. എന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെ ഫിലോമിനയുടെ ഹിറ്റ് ഡയലോഗുകളുമായി ചില മീമുകള്‍ പ്രചരിക്കുകയാണ്.

    ചില മാസ് ഡയലോഗുകള്‍

    ചില മാസ് ഡയലോഗുകള്‍

    ബി ലൈക്ക് ഫിലോമിന എന്ന ഹാഷ് ടാഗോട് കൂടിയാണ് മീമുകള്‍ എത്തിയിരിക്കുന്നത്. തനിക്ക് തോന്നുന്ന കാര്യങ്ങള്‍ സംശയം കൂടാതെ പുറത്ത് പറയാന്‍ ഫിലോമിനയ്ക്ക് യാതൊരു മടിയുമില്ല. ഒരു വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുമ്പോള്‍ അത് വായില്‍ വെക്കാന്‍ കൊള്ളില്ലാത്തത് ആണെങ്കില്‍ അത് പറഞ്ഞ് കൈയടി വാങ്ങിയ ആളാണ് ഫിലോമിന.

    പ്ഫാ കണ്ടുപിടിച്ചത്..

    പ്ഫാ കണ്ടുപിടിച്ചത്..

    ഇന്ന് മറ്റൊരാളെ ആട്ടുന്നതിന് വേണ്ടി ഏറ്റവുമധികം ഉപയോഗിക്കുന്ന 'പ്ഫാ' എന്ന വാക്ക് തരംഗമാക്കിയത് ഫിലോമിനയായിരുന്നു. ആരെങ്കിലും ശപിക്കാനോ, എന്തെങ്കിലും കാര്യങ്ങള്‍ പറയുന്നതിന് മുന്നോടിയായിട്ടോ സ്ഥിരമായി ഫിലോമിന ഈ വാക്ക് ഉപയോഗിച്ചിരുന്നു.

    കുലസ്ത്രീ ഇമേജ് വേണ്ടേ വേണ്ട

    കുലസ്ത്രീ ഇമേജ് വേണ്ടേ വേണ്ട

    ഒരിക്കല്‍ പോലും കുലസ്ത്രീ ഇമേജ് വേണ്ടെന്ന് വെച്ച ആളാണ് ഫിലോമിന. മറ്റുള്ള നടിമാരില്‍ നിന്നും നടിയെ വ്യത്യസ്തയാക്കുന്നതും ഇതാണ്. ഫിലോമിന തന്റെ കഥാപാത്രങ്ങളില്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന ചില ശാപ വാക്കുകള്‍ ട്രെന്‍ഡാണ്. അതിപ്പോ മലയാളം തന്നെ വേണമെന്നില്ല. ഹിന്ദിയിലും ഒരു പിടിയുണ്ട്.

    മരണം തട്ടിയെടുത്തു..

    മരണം തട്ടിയെടുത്തു..

    കേരള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തില്‍ രണ്ട് തവണ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള അംഗീകാരം ഫിലോമിനയ്ക്ക് ലഭിച്ചിരുന്നു. ഓളവും തീരവും, തുറക്കാത്ത വാതില്‍, തനിയാവര്‍ത്തനം എന്നീ സിനിമകളിലെ പ്രകടനത്തിനായിരുന്നു ഫിലോമിനയ്ക്ക് പുരസ്‌കാരം ലഭിച്ചത്. പ്രമോഹത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ കാരണം 2006 ലായിരുന്നു എണ്‍പതാമത്തെ വയസില്‍ ഫിലോമിന അന്തരിക്കുന്നത്. മലയാളത്തില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ ഫിലോമിന ഇന്നും ജീവിക്കുകയാണ്.

    Read more about: philomina actress നടി
    English summary
    Philomina's mass dialogues viral on social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X