For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  7-ാം മാസത്തിൽ നിറവയറുമായി മരത്തിൽ നിന്ന് വീണു; വിവാഹം കഴിഞ്ഞിട്ടും കുട്ടിത്തം മാറിയില്ലെന്ന് പൊന്നമ്മ ബാബു

  |

  സിനിമയിലും സീരിയലിലും ഒരുപോലെ നിറഞ്ഞ് നില്‍ക്കുകയാണ് നടി പൊന്നമ്മ ബാബു. വര്‍ഷങ്ങള്‍ക്ക് മുന്‍പേ അഭിനയ ജീവിതത്തിലേക്ക് എത്തിയ നടി തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഏറ്റവും പുതിയതായി വിവാഹശേഷമുള്ള തന്റെ ആദ്യ നാളുകളെ കുറിച്ച് പൊന്നമ്മ പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്.

  വിവാഹം കഴിഞ്ഞ് ഗര്‍ഭിണിയായിട്ടും തന്റെ കുട്ടിത്തം മാറിയിരുന്നില്ലെന്നാണ് പൊന്നമ്മ പറയുന്നത്. അങ്ങനെ നിറവയറില്‍ കളിക്കാന്‍ പോയിട്ട് പണി കിട്ടിയതിനെ കുറിച്ചും ഐ കാന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടി പറഞ്ഞു.

  വിവാഹം കഴിഞ്ഞ സമയത്ത് കുക്കിങ് പോലും അറിയില്ലായിരുന്നെന്നാണ് പൊന്നമ്മ പറയുന്നത്. ഒരു ദിവസം ചീരക്കറി വച്ചത് കഴിച്ചതോടെ നാളെ മുതല്‍ ഒന്നും വെക്കേണ്ടെന്നാണ് ഭര്‍ത്താവ് പറഞ്ഞത്. അത് തിന്നാന്‍ കൊള്ളില്ലാത്തത് കൊണ്ടാണ് ഇനിയൊന്നും ഉണ്ടാക്കേണ്ടെന്ന് പറഞ്ഞതെന്ന് മനസിലാക്കാന്‍ എനിക്ക് കാലങ്ങള്‍ വേണ്ടി വന്നുവെന്നാന്ന് നടി പറയുന്നു. പിന്നെ ആലപ്പുഴയിലുള്ള പുള്ളിയുടെ പെങ്ങളുടെ വീട്ടില്‍ കൊണ്ട് പോയി. അവിടുന്നാണ് പാചകം പഠിക്കുന്നത്. അന്നേരം കാര്യമായി മനസിലായില്ലെങ്കിലും പിന്നെയത് ശീലമായി.

  Also Read: മകള്‍ ഇനിയെങ്ങനെ ജീവിക്കുമെന്ന ആശങ്ക അച്ഛന് ഉണ്ടായിട്ടുണ്ടാവാം; ജീവിതത്തിലെ തീരുമാനങ്ങളെ കുറിച്ച് മഞ്ജു വാര്യർ

  നാത്തൂന്റെ വീട്ടിലേക്ക് പോകുമ്പോള്‍ ഞാന്‍ ഗര്‍ഭിണിയാണ്. എന്നെ അങ്ങോട്ട് കൊണ്ട് പോകാന്‍ മറ്റൊരു കാര്യം കൂടിയുണ്ടെന്നും നടി പറഞ്ഞു. ബാബുച്ചേട്ടന്‍ ജോലിയ്ക്ക് പോകുന്ന സമയത്ത് എന്റെ കൂടെ കളിക്കാന്‍ അടുത്ത വീട്ടിലെ പിള്ളേര് വരും. ഞാനവരുടെ കൂടെ കളിക്കും. പുറത്തൊന്നും പോവരുതെന്ന് പറഞ്ഞാലും ഞാന്‍ പോകും. അങ്ങനെ ഒരാഴ്ച എന്നെ പൂട്ടിയിടുക വരെ ചെയ്തു. എന്നിട്ടും മാറ്റമില്ല.

  Also Read: സാരമില്ല, കുഴപ്പമില്ലെന്ന് പറയാനാകില്ല; അച്ഛന്‍ ശ്രീദേവിയെ കല്യാണം കഴിച്ചതിനെക്കുറിച്ച് അര്‍ജുന്‍

  ഒരു ദിവസം പിള്ളേരുടെ കൂടെ ചാടി കളിക്കുമ്പോഴാണ് ബാബുച്ചേട്ടന്‍ വരുന്നത്. വടി ഒടിച്ച് അടിക്കുന്നത് പോലെ കാണിച്ച് പിള്ളേരെ ഒക്കെ ഓടിച്ചു. എന്നോട് ദേഷ്യപ്പെട്ടില്ല. പകരം വേഗം റെഡിയാവന്‍ പറഞ്ഞു. എവിടെ പോവാനാണെന്ന് ചോദിച്ചപ്പോള്‍ ആലപ്പുഴയ്ക്കാണെന്ന് പറഞ്ഞു. ഞാന്‍ വരില്ലെന്ന് പറഞ്ഞപ്പോള്‍ തിരിച്ച് വേഗം വരുമെന്നും പറഞ്ഞു. അങ്ങനെ അവിടെ കൊണ്ട് ചെന്നാക്കി. ചേച്ചിയുടെ അടുത്തൊക്കെ പിള്ളേര് ഉള്ളത് കൊണ്ട് ഒരു ആന്റിയുടെ വീട്ടില്‍ കൊണ്ട് ചെന്നാക്കി.

  Also Read: 'ചേച്ചിയെ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്ന് ചേട്ടന് അറിയാം, എന്റെ വല്യേട്ടനാണ്'; അമൃതക്കും ​ഗോപിക്കുമൊപ്പം അഭിരാമി!

  അവിടെ മതിലുണ്ട്. മാത്രമല്ല അങ്കിളിനെ എല്ലാവര്‍ക്കും പേടിയാണ്. ഏഴ് മാസം വരെ അവിടെയാണ് നിന്നത്. ഒരു ദിവസം അങ്കിളും ആന്റിയും പുറത്ത് പോയ സമയത്ത് പിള്ളേര് വന്നു. അവരുടെ കൂടെ പോയ ഞാന്‍ കശുമാവ് കണ്ട് അതിന്റെ മുകളില്‍ വലിഞ്ഞ് കയറി. അങ്ങനെ ഇരിക്കുമ്പോഴാണ് ബാബുച്ചേട്ടന്‍ വന്നത്. പെട്ടെന്ന് മരത്തില്‍ നിന്നും താഴെ ഇറങ്ങുന്നതിനിടയില്‍ താഴെ വീണു.

  അന്ന് ഏഴ് മാസം ഗര്‍ഭിണിയാണ്. ശരീത്തെ ചെളി കണ്ട് എന്ത് പറ്റിയതാണെന്ന് ബാബുച്ചേട്ടന്‍ ചോദിച്ചെങ്കിലും പിള്ളേര് കാണിച്ചതാണെന്ന് പറഞ്ഞു.

  പക്ഷേ രാത്രിയായപ്പോഴെക്കും വേദനയായി. അന്നേരം സത്യം പറഞ്ഞു. ശേഷം ആംബുലന്‍സ് വിളിച്ച് എന്നെ ആശുപത്രിയില്‍ കൊണ്ട് പോയി. ഏഴാം മാസത്തില്‍ പ്രസവം നടക്കാതെ ഇരിക്കാന്‍ കട്ടിലില്‍ തല താഴ്ത്തി കിടത്തി. അങ്ങനെ കിടന്നാണ് മൂത്തമകളെ പ്രസവിക്കുന്നത്. ഇപ്പോള്‍ ചിരിക്കുന്നുണ്ടെങ്കിലും അന്ന് ആ പേടി ഉണ്ടായിരുന്നില്ല.

  ഞങ്ങള്‍ തമ്മില്‍ പത്ത് വയസിന്റെ വ്യത്യാസമുണ്ട്. അന്ന് പുള്ളി എന്നെയും കൊണ്ട് എന്തൊക്കെ അനുഭവിച്ചിട്ടുണ്ടാവും. ഇന്നത്തെ കാലത്ത് മിണ്ടിയാല്‍ ഡിവോഴ്‌സാണെന്നും പൊന്നമ്മ ബാബു പറയുന്നു.

  English summary
  Ponnamma babu Opens Up Falling From Tree During Her 7th Month Of Pregnancy Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X