twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോശം മോശം വളരെ മോശം.. 2018 ന്റെ തുടക്കം തന്നെ മലയാള സിനിമയ്ക്ക് ഇത്ര തളര്‍ച്ചയോ?

    By Aswini
    |

    വളരെ അധികം പ്രതീക്ഷയോടെയാണ് മലയാള സിനിമയ്ക്കും 2018 എന്ന പുതിയ വര്‍ഷം ആരംഭിച്ചത്. എന്നാല്‍ മികച്ച ചിത്രങ്ങള്‍ ഉണ്ടായെങ്കിലും ബോക്‌സോഫീസില്‍ വന്‍ തളര്‍ച്ചയാണ് നേരിട്ടിരിയ്ക്കുന്നത്.

    ജനുവരി 5 നാണ് ആദ്യ സിനിമകള്‍ എത്തിയത്. എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായാണ് കാര്യങ്ങള്‍ പോകുന്നത്. ഇതുവരെ റിലീസ് ചെയ്ത ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ എന്താണ് ഇപ്പോഴത്തെ മലയാള സിനിമയുടെ സ്ഥിതി എന്ന് നോക്കാം...

    ദിലീപിന്റെ മകള്‍ മാത്രമല്ല, ഇന്ദ്രജിത്തിന്റെ മകളും നല്ല അസ്സലായി ഗിറ്റാര്‍ വായിച്ച് പാടും, ഇത് കണ്ടോദിലീപിന്റെ മകള്‍ മാത്രമല്ല, ഇന്ദ്രജിത്തിന്റെ മകളും നല്ല അസ്സലായി ഗിറ്റാര്‍ വായിച്ച് പാടും, ഇത് കണ്ടോ

    ഈട

    ഈട

    നവാഗതനായ ഈട എന്ന ചിത്രത്തിനൊപ്പമാണ് 2018 ആരംഭിച്ചത്. ഷെയിന്‍ നിഗവും നിമിഷ സജയനും ഒന്നിച്ച ചിത്രത്തിന് മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചുവെങ്കിലും വേണ്ടത്ര ബോക്‌സോഫീസ് കലക്ഷന്‍ ലഭിച്ചില്ല. വിജയിച്ചതിന് ശേഷവും ശരിയായ പ്രമോഷന്‍ ചിത്രത്തിന് ലഭിച്ചില്ല എന്നതാണ് പ്രധാന കാരണം.

    ഡിവാന്‍ജി മൂല ഗ്രാന്‍ഫ് പിക്‌സ്

    ഡിവാന്‍ജി മൂല ഗ്രാന്‍ഫ് പിക്‌സ്

    ഇങ്ങനെ ഒരു സിനിമ ഇറങ്ങിയിട്ടുണ്ടോ എന്ന് സോഷ്യല്‍ മീഡിയയില്‍ അധികം സജീവമല്ലാത്ത ഒരാളോട് ചോദിച്ചാല്‍, അതേത് സിനിമ എന്നായിരിയ്ക്കും മറു ചോദ്യം. അത്രയ്ക്ക് പോലും പ്രമോഷന്‍ ഈ കുഞ്ചാക്കോ ബോബന്‍ - അനില്‍ രാധകൃഷ്ണ മേനോന്‍ ചിത്രത്തിന് ലഭിച്ചിട്ടി്‌ല. ജനുവരി 5 ന് തന്നെയാണ് ഡിവാന്‍ജിമൂലയും റിലീസ് ചെയ്തത്.

    സഖാവിന്റെ പ്രയസഖി

    സഖാവിന്റെ പ്രയസഖി

    സിദ്ദിഖ് താമരശ്ശേരി സംവിധാനം ചെയ്ത സഖാവിന്റെ പ്രിയസഖി എന്ന ചിത്രം റിലീസ് ചെയ്ത വിവരവും വളരെ കുറച്ച് പേര്‍ മാത്രമേ അറിഞ്ഞിരിയ്ക്കൂ. ജനുവരി 5 ന് റിലീസ് ചെയ്ത ചിത്രം കണ്ണൂരിലെ രക്തസാക്ഷിയുടെ വിധവയുടെ കഥയാണ് പറഞ്ഞത്.

    ദൈവമേ കൈ തോഴാം കേക്കുമാറാകണം

    ദൈവമേ കൈ തോഴാം കേക്കുമാറാകണം

    സലിം കുമാര്‍ ആദ്യമായി സംവിധാനം ചെയ്ത വാണിജ്യ ചിത്രമാണ് ദൈവമേ കൈ തോഴാം കേക്കുമാറാകണം. ജയറാമും അനുശ്രീയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിനും പരാജയമായിരുന്നു വിധി.

    ക്വീന്‍

    ക്വീന്‍

    ക്വീനാണ് ജനുവരി 13 ന് റിലീസ് ചെയ്ത മറ്റൊരു ചിത്രം ഒരുകൂട്ടം പുതുമുഖ താരങ്ങളെ അണിനിരത്തി നവാഗതനായ ഡിജോ ജോസ് ആന്റണി ഒരുക്കിയ ക്വീനിനും പ്രമോഷന്‍ കുറഞ്ഞ് പോയത് നെഗറ്റീവായി ബാധിച്ചു. ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുന്നുണ്ടെങ്കിലും അത് കലക്ഷനില്‍ പ്രതിഫലിച്ചിട്ടില്ല.

    കാര്‍ബണ്‍

    കാര്‍ബണ്‍

    ഏറ്റവുമൊടുവില്‍ തിയേറ്ററിലെത്തിയ ചിത്രമാണ് കാര്‍ബണ്‍. ഫഹദ് ഫാസില്‍ മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വേണു സംവിധാനം ചെയ്ത ചിത്രം അവതരണ മികവുകൊണ്ട് മുന്നിട്ടു നില്‍ക്കുന്നു. എന്നിട്ടും സിനിമയ്ക്ക് ലഭിക്കുന്ന പ്രമോഷന്‍ പോര.

    ശിക്കാരി ശംഭു

    ശിക്കാരി ശംഭു

    കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ചിത്രമാണ് ശിക്കാരി ശംഭു. കുടുംബ പ്രേക്ഷരെയും കുട്ടികളെയും ലക്ഷ്യം വച്ചെത്തിയ ചിരിപ്പടമായിട്ടും ചാക്കോച്ചന് ഈ ചിത്രത്തിലും രക്ഷയില്ല.

    അന്യഭാഷ ചിത്രങ്ങളുടെ അവസ്ഥ

    അന്യഭാഷ ചിത്രങ്ങളുടെ അവസ്ഥ

    വിക്രമിന്റെ സെക്ച്ചിനും സൂര്യയുടെ താനാ സേര്‍ത കൂട്ടം എന്ന ചിത്രത്തിനും കേരളത്തില്‍ നല്ല പ്രമോഷന്‍ ലഭിച്ചിരുന്നു. എന്നാല്‍ ബോക്‌സോഫീസില്‍ കാര്യമായ നേട്ടം കൊണ്ടു വരാന്‍ രണ്ട് ചിത്രങ്ങള്‍ക്കും കഴിഞ്ഞില്ല.

    താരതമ്യം ചെയ്യുമ്പോള്‍

    താരതമ്യം ചെയ്യുമ്പോള്‍

    2017 മായി താരതമ്യം ചെയ്യുമ്പോള്‍ വളരെ മോശം തുടക്കമാണ് 2018 ന്. കഴിഞ്ഞ വര്‍ഷം ജോമോന്റെ സുവിശേഷങ്ങള്‍, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളുടെ ഗംഭീര വിജയത്തിനൊപ്പമാണ് 2017 ആരംഭിച്ചത്. ജനുവരി മാസം അവസാനത്തോടടുക്കുമ്പോഴും പറയത്തക്ക മികച്ചൊരു ചിത്രം ഇതുവരെ ഉണ്ടായിട്ടില്ല.

    ഇപ്പോഴും ആട്

    ഇപ്പോഴും ആട്

    അതേ സമയം 2017 ന്‍ അവസാനത്തില്‍ റിലീസ് ചെയ്ത ആട് 2 അപ്പോഴും മികച്ച കലക്ഷനും പ്രതികരണവും നേടി മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ്. മലയാള സിനിമയുടെ ഇപ്പോഴുള്ള സാമ്പത്തിക നില പിടിച്ചു നിര്‍ത്തുന്നത് തന്നെ ആടാണ്.

    English summary
    Mollywood Box Office opened their account with poor number's this new year.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X