Just In
- 48 min ago
ഓഫറുകൾ സ്നേഹപൂർവ്വം നിരസിച്ചിട്ടുണ്ട്, അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ബാലചന്ദ്ര മേനോൻ
- 1 hr ago
സ്റ്റാര്‍ മാജികിലേക്ക് രജിത് കുമാര്‍, ഷിയാസിനൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍, ബിഗ് ബോസിലേക്കില്ലേയെന്ന് ആരാധകര്‍
- 1 hr ago
ഫോര്‍പ്ലേ വേണമെന്ന് അവള് പറയുമ്പോള്‍ 'എല്ലാം അറിയാമല്ലേ' എന്ന ആക്ഷേപം, വൈറല്‍ കുറിപ്പ്
- 2 hrs ago
ജയസൂര്യ തറയില്‍ കിടന്നുരുണ്ട് കളള് കുടിച്ചയാളുടെ ശരീരവും വേഷവുമാക്കി, നടനെ കുറിച്ച് പ്രജേഷ് സെന്‍
Don't Miss!
- Sports
IPL 2021: റെയ്ന സിഎസ്കെയില്‍ നിന്നു പുറത്തേക്ക്! നിലനിര്‍ത്തിയേക്കില്ല- കാരണങ്ങളറിയാം
- News
ആദ്യ ദിനത്തില്‍ വാക്സിനെടുത്തത് 1,65,714 പേര്; ദില്ലിയില്‍ 52പേര്‍ക്ക് പാര്‍ശ്വഫലം റിപ്പോര്‍ട്ട് ചെയ്തു
- Finance
ഇൻഡിഗോ വിമാന ടിക്കറ്റുകൾക്ക് വെറും 877 രൂപ, സ്പൈസ് ജെറ്റ് 899 രൂപ ഓഫർ ടിക്കറ്റ് വിൽപ്പന ഇന്ന് അവസാനിക്കും
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രിയപ്പെട്ട ആരുവിന്! ഗീതുവിന്റെ മകള്‍ക്ക് പിറന്നാളാശംസ നേര്‍ന്ന് പൂര്‍ണിമയും പ്രാര്‍ത്ഥനയും! കാണൂ!
പൂര്‍ണിമയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ഗീതു മോഹന്‍ദാസ്. അടുത്ത സൗഹൃദത്തിലാണ് തങ്ങളെന്ന് വ്യക്തമാക്കി നേരത്തെ താരം എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ പങ്കുവെക്കുന്ന പല പോസ്റ്റുകളും ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. പൂര്‍ണിമയുടെ കുടുംബത്തിലെ ആഘോഷങ്ങളിലെല്ലാം ഗീതുവും കുടുംബവും പങ്കെടുക്കാറുണ്ട്. ഇവരുടെ മക്കള്‍ തമ്മിലും സുഹൃത്തുക്കളാണ്. പ്രാര്‍ത്ഥനയുടെ പ്രിയപ്പെട്ട സഹോദരിമാരിലൊരാള് കൂടിയാണ് ആരാധന. ആരാധനയുടെ പിറന്നാളിന് ആശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് അമ്മയും മകളും. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റുകള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
സഹോദരിയായ പ്രിയ മോഹന്റെ മകനായ വര്ധാന് എന്ന വേദുവിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത് അടുത്തിടെയായിരുന്നു. ആഘോഷത്തില്‍ ഗീതുവും മകളും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയായി അടുത്ത ആഘോഷത്തിനുള്ള വേദിയൊരുങ്ങിയിരിക്കുകയാണ് ഇപ്പോള്‍. ആരാധനയ്ക്ക് പിറന്നാളാശംസ നേര്‍ന്നുള്ള പോസ്റ്റുകള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മനോഹരമായ ചിത്രങ്ങളും പൂര്‍ണിമയും പ്രാര്‍ത്ഥനയും പങ്കുവെച്ചിരുന്നു.

പൂര്‍ണിമയുടെ ആശംസ
എന്റെ ഏറ്റവും പ്രിയപ്പെട്ട കുഞ്ഞിന് പിറന്നാളാശംസ എന്നായിരുന്നു പൂര്‍ണിമ കുറിച്ചത്. ഡോട്ടര്‍ ഫ്രം അനദര്‍ മദര്‍, ഡിസംബര്‍ ബോണ്‍ തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് പൂര്‍ണിമ ഇന്ദ്രജിത്ത് പോസ്റ്റിട്ടത്. ആരാധനയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്. പുതിയ പോസ്റ്റും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അഭയ ഹിരണ്മയിയുള്പ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകള്‍ പോസ്റ്റ് ചെയ്ത് എത്തിയിട്ടുള്ളത്.

പ്രാര്‍ത്ഥനയുടെ ആശംസ
അമ്മയ്ക്ക് പിന്നാലെയായാണ് പ്രാര്‍ത്ഥനയും പോസ്റ്റുമായെത്തിയത്. ആരാധന കുഞ്ഞായിരിക്കുന്ന സമയത്തെ കാര്യങ്ങളെല്ലാം ഓര്‍മ്മയുണ്ടെന്നും എന്ന് എടുത്ത് നടന്നത് മറന്നിട്ടില്ലെന്നും പ്രാര്‍ത്ഥന കുറിച്ചിട്ടുണ്ട്. 7 വയസ്സുകാരിയായി മാറിയെന്നത് വിശ്വസിക്കാനാവുന്നില്ല. അത് പോലെ തന്നെ നച്ചുവിനേക്കാളും ഇഷ്ടം തന്നോടാണെന്ന രഹസ്യത്തെക്കുറിച്ച് തനിക്കറിയാമെന്നുമായിരുന്നു പ്രാര്‍ത്ഥന കുറിച്ചത്. ആരാധനയ്ക്കൊപ്പം നില്ക്കുന്ന ഫോട്ടോയും പ്രാര്‍ത്ഥന പോസ്റ്റ് ചെയ്തിട്ടുണ്ട്. പത്താം ക്ലാസുകാരിയായ പ്രാര്‍ത്ഥനയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

മൂന്ന് വട്ടം ആലോചിക്കും
ആരാധനയ്ക്ക് പിറന്നാളാശംസ അറിയിച്ച് നിഹാല്‍ പിള്ളയും എത്തിയിട്ടുണ്ട്. പൂര്‍ണിമയുടെ സഹോദരി ഭര്‍ത്താവായ നിഹാലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഈ മാലാഖക്കുഞ്ഞിനോട് സംസാരിക്കുമ്പോള്‍ താന്‍ മൂന്ന് വട്ടം ആലോചിക്കാറുണ്ടെന്നായിരുന്നു നിഹാലിന്റെ സ്റ്റാറ്റസ്. ആരുവിന് പിറന്നാളാശംസയും നിഹാല്‍ നേര്‍ന്നിട്ടുണ്ട്. മനോഹരമായ ചിത്രമായിരുന്നു അദ്ദേഹവും പോസ്റ്റ് ചെയ്തത്.

ഗീതുവിനെപ്പോലെ തന്നെ
ഒന്ന് മുതല്‍ പൂജ്യം വരെയെന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ഗീതു മോഹന്‍ദാസ് സിനിമയിലേക്ക് എത്തിയത്. ബാലതാരത്തില്‍ നിന്നും പിന്നീട് താരത്തിന് നായികയിലേക്ക് പ്രമോഷന് ലഭിക്കുകയായിരുന്നു. നായികയായി മുന്നേറുന്നതിനിടയിലും സംവിധാനമോഹവും താരത്തിനുണ്ടായിരുന്നു. ഷോര്‍ട്ട് ഫിലിമില്‍ തുടങ്ങി പിന്നീട് മൂത്തോനിലേക്കെത്തുകയായിരുന്നു താരത്തിന്രെ സംവിധാനം. നിവിന്‍ പോളിയെ നായകനാക്കിയൊരുക്കിയ മൂത്തോന് ഗംഭീര പ്രതികരണമായിരുന്നു ലഭിച്ചത്.

ഗീതുവും രാജീവ് രവിയും
സിനിമാട്ടോഗ്രാഫറും സംവിധായകനുമായ രാജീവ് രവിയെയാണ് ഗീതുമോഹന്‍ദാസ് ജീവിതപങ്കാളിയാക്കിയത്. ഇടയ്ക്ക് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നുവെങ്കിലും സംവിധാനത്തിനായി ചെലവഴിക്കുകയായിരുന്നു ആ സമയം. മൂത്തോനെന്ന സിനിമയുടെ സിനിമാട്ടോഗ്രഫി നിര്‍വഹിച്ചത് രാജീവായിരുന്നു. നിവിന്‍ പോളി നായകനായെത്തിയ ചിത്രത്തിന് ഗംഭീര വരവേല്്പ്പായിരുന്നു ലഭിച്ചിരുന്നത്.
View this post on InstagramA post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on
A post shared by Prarthana Indrajith Sukumaran (@prarthanaindrajith) on