For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൂര്‍ണ്ണിമയുടെ ദീപാവലി ആഘോഷത്തിന് മാറ്റ് കൂടുതലാണ്! പ്രിയയുടെ സന്തോഷത്തിനൊപ്പം! ചിത്രങ്ങള്‍ കാണൂ!

  |

  ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടംനേടിയ അഭിനേത്രിയാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. ഒരുകാലത്ത് സിനിമയിലും സീരിയയലിലും സജീവമായി നിലനിന്നിരുന്ന അഭിനേത്രി ഇപ്പോള്‍ ഫാഷന്‍ രംഗത്ത് മികവ് തെളിയിച്ച് മുന്നേറുകയാണ്. പ്രാണ എന്നത് താരങ്ങളുടെ സ്റ്റൈല്‍ സ്റ്റേറ്റ്‌മെന്റായി മാറിയിരിക്കുകയാണ് ഇപ്പോള്‍. അഭിനയത്തില്‍ സജീവമല്ലെങ്കിലും ബിസിനസ് രംഗത്ത് സജീവമാണ് ഈ താരപത്‌നി. മക്കളുടെ കാര്യവും കുടുംബ കാര്യങ്ങളുമൊക്കെയായി ആകെ തിരക്കിലാണ് പൂര്‍ണ്ണിമ. ഇന്ദ്രജിത്തിന്റെ സിനിമാജീവിതത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി കൂടെയുണ്ട് ഈ അഭിനേത്രി. മരുമക്കളെക്കുറിച്ച് വാചാലയാവാറുള്ള മല്ലിക സുകുമാരനും പൂര്‍ണ്ണിമയെക്കുറിച്ച് വാതോരാതെ സംസാരിക്കാറുണ്ട്.

  മമ്മൂട്ടിയേയും ദുല്‍ഖറിനേയും ഒരുമിപ്പിക്കാന്‍ കമല്‍ഹാസന്‍! ഇന്ത്യന്‍ 2 ലൂടെ അത് സംഭവിക്കുമോ? കാണൂ!

  അഭിനയത്തില്‍ നിന്ന് പിന്‍വാങ്ങിയെങ്കിലും ടെലിവിഷനില്‍ സജീവമാണ് പൂര്‍ണ്ണിമ. അവതാരകയായി തിളങ്ങി നില്‍ക്കുകയാണ് ഈ താരം. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് പൂര്‍ണ്ണിമ. ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ കൃത്യമായി പങ്കുവെക്കാറുണ്ട്. ക്ഷണനേരം കൊണ്ടാണ് ഇവരുടെ പോസ്റ്റുകള്‍ വൈറലായി മാറുന്നത്. അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയില്‍ കേരളം ഒന്നടങ്കം വിറുങ്ങലിച്ച് നിന്നപ്പോള്‍ സഹായഹസ്തവുമായി മുന്നിട്ടിറങ്ങിയവരില്‍ ഈ താരകുടുംബവുമുണ്ടായിരുന്നു. പൂര്‍ണ്ണിമയുടെയും ഇന്ദ്രജിത്തിന്റെയും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും ക്യാംപുകളിലുണ്ടായിരുന്നു. പാക്കിങ്ങിലേര്‍പ്പെട്ട താരപുത്രികളുടെ ചിത്രങ്ങളും വൈറലായിരുന്നു. ദീപാവലി ആഘോഷത്തിനിടയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

  പ്രിയ മോഹനൊപ്പം പൂര്‍ണ്ണിമയും പ്രാര്‍ത്ഥനയും

  പ്രിയ മോഹനൊപ്പം പൂര്‍ണ്ണിമയും പ്രാര്‍ത്ഥനയും

  പൂര്‍ണ്ണിമയുടെ സഹോദരിയായ പ്രിയ മോഹനും ഇത്തവണത്തെ ദീപാവലി ആഘോഷത്തില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ചേച്ചിക്ക് പിന്നാലെ അഭിനയത്തില്‍ തുടക്കം കുറിച്ച പ്രിയ നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലത്തി കഥാപാത്രങ്ങളെയായിരുന്നു താരം കൂടുതലും അവതരിപ്പിച്ചത്. ഗര്‍ഭിണിയായ പ്രിയയ്‌ക്കൊപ്പം പ്രാര്‍ത്ഥനയുടെയും പൂര്‍ണ്ണിമയുടെയും ക്യൂട്ട് പോസ്, ഇതിനോടകം തന്നെ ഈ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

  കുടുംബസമേതമുള്ള ചിത്രം

  കുടുംബസമേതമുള്ള ചിത്രം

  ഏത് തിരക്കായാലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനായി സമയം കണ്ടെത്താറുണ്ട് ഇരുവരും. മക്കളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കാറുണ്ട് ഇരുവരും. സിനിമയും ചാനല്‍ പരിപാടികളുമൊക്കെയായി അച്ഛനും അമ്മയും പോവുന്നതിനിടയിലും മക്കള്‍ക്ക് തങ്ങളെ മിസ്സ് ചെയ്യരുതെന്ന കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കാറുണ്ടെന്ന് നേരത്തെ പൂര്‍ണ്ണിമ പറഞ്ഞിരുന്നു. മല്ലിക സുകുമാരനും ദീപാവലി ആഘോഷത്തില്‍ ഇവര്‍ക്കൊപ്പമുണ്ട്.

  ഇന്ദ്രജിത്തിനൊപ്പം

  ഇന്ദ്രജിത്തിനൊപ്പം

  ഇന്ദ്രജിത്തിനൊപ്പമുള്ള ഈ ചിത്രം ഇരുവരും പങ്കുവെച്ചിരുന്നു. ഫേസ്ബുക്കിലൂടെയാണ് ഈ ഫോട്ടോ വൈറലായി മാറിയത്. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇരുവരും. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം ഇവര്‍ മുഖ്യ ശ്രദ്ധാകേന്ദ്രമായി മാറാറുമുണ്ട്. സിനിമയില്‍ സജീവമായിത്തുടങ്ങുന്നതിന് മുന്‍പേ പൂര്‍ണ്ണിമ ഇന്ദ്രന്റെ ജീവിതസഖിയായിരുന്നു. ശക്തമായ പിന്തുണ നല്‍കിയാണ് ഇരുവരും മുന്നേറുന്നത്. ഇതേക്കുറിച്ച് ഇരുവരും വാചാലരാവാറുമുണ്ട്.

  കുഞ്ഞതിഥിയെ കാത്തിരിക്കുന്നു

  കുഞ്ഞതിഥിയെ കാത്തിരിക്കുന്നു

  പ്രാര്‍ത്ഥനയ്ക്കും നച്ചുവിനും പിന്നാലെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും. കലാരംഗത്ത് മികവ് തെളിയിച്ച് മുന്നേറിയ താരസഹോദരിമാരാണ് പൂര്‍ണ്ണിമയും പ്രിയയും. പ്രിയ മോഹന്റെ ബേബി ഷവര്‍ ചിത്രങ്ങളും വീഡിയോയുമൊക്കെ നേരത്തെ വൈറലായിരുന്നു.

  ഇന്ദ്രജിത്തിനെ കണ്ടത്

  ഇന്ദ്രജിത്തിനെ കണ്ടത്

  പ്രണയിച്ച് വിവാഹിതരായ താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും. സീരിയലില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു താന്‍ ആദ്യമായി ഇന്ദ്രനെ കണ്ടതെന്നും ആ പ്രണയം വിവാഹത്തിലേക്ക് എത്തുകയുമായിരുന്നുവെന്നും താരം നേരത്തെ പറഞ്ഞിരുന്നു. പെയ്‌തൊഴിയാതെ എന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഈ സംഭവം. അമ്മയെ വിളിക്കാനായാണ് അന്ന് ഇന്ദ്രന്‍ ലൊക്കേഷനിലേക്ക് വന്നത്. ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞ് അമ്മ ഇന്നും തങ്ങളെ കളിയാക്കാറുണ്ടെന്ന് താരം പറഞ്ഞിരുന്നു.

  പ്രണയം വിവാഹത്തിലേക്ക്

  പ്രണയം വിവാഹത്തിലേക്ക്

  ഷൂട്ടിങ്ങ് കഴിഞ്ഞ് സ്റ്റെയര്‍ ഇറങ്ങി വരുമ്പോള്‍ തന്നെത്തന്നെ നേക്കിനില്‍ക്കുകയായിരുന്നു അദ്ദേഹം. അമ്മ അദ്ദേഹത്തെ പരിചയപ്പെടുത്തിയപ്പോള്‍ ചിരിച്ചിരുന്നു. അധികം സംസാരിച്ചില്ലെങ്കിലും അതൊരു തുടക്കമായിരുന്നു. നീണ്ടുനില്‍ക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളായിരുന്നു പിന്നീട്. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2002ലായിരുന്നു ഇരുവരും ഒരുമിച്ചത്.

  മക്കളും കലാരംഗത്തേക്ക്

  മക്കളും കലാരംഗത്തേക്ക്

  അച്ഛന്റേയും അമ്മയുടെയും പാത പിന്തുടര്‍ന്ന് മക്കളും കലാരംഗത്ത് മികവ് പ്രകടിപ്പിച്ചിരുന്നു. ഗിറ്റാര്‍ വായനയും പാട്ടുമൊക്കെയായി പ്രാര്‍ത്ഥന എത്തിയപ്പോള്‍ അഭിനയത്തിലൂടെയായിരുന്നു നക്ഷത്ര പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ടിയാനില്‍ അച്ഛനൊപ്പം അഭിനയിച്ചിരുന്നു ഈ താരപുത്രി. മികച്ച പിന്തുണയായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. താരങ്ങളുടെ പിന്നാലെ സിനിമയിലേക്കെത്തുന്ന താരപുത്രികള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇവരുടെ കാര്യത്തിലും അതായിരുന്നു സംഭവിച്ചത്.

  ഫോട്ടോ കാണൂ

  പൂര്‍ണ്ണിമയുടെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ കാണാം.

  English summary
  Poornima Indrajith's latest pics viral.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X