For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൂര്‍ണിമയുടെയും പ്രിയയുടേയും സന്തോഷത്തിന് കാരണം ഇതാണ്! നിഹാലിന് പിറന്നാളാശംസ നേര്‍ന്ന് താരങ്ങള്‍

  |

  പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരകുടുംബങ്ങളിലൊന്നാണ് പൂര്‍ണിമയുടേത്. പൂര്‍ണിമയും ഇന്ദ്രജിത്തും പ്രാര്‍ത്ഥനയും നക്ഷത്രയും മാത്രമല്ല പ്രിയ മോഹനും നിഹാല്‍ പിള്ളയും വേദുവെന്ന വര്‍ധാനുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. പൂര്‍ണിമയ്ക്ക് പിന്നാലെയായാണ് സഹോദരിയായ പ്രിയയും അഭിനയരംഗത്തേക്ക് എത്തിയത്. മിനിസ്‌ക്രീനിലെ മുന്‍നിര വില്ലത്തികളിലൊരാളായിരുന്നു പ്രിയ മോഹന്‍. പ്രിയയുടെ ഭര്‍ത്താവായ നിഹാല്‍ പിള്ളയും അഭിനയത്തില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.

  മുംബൈ പോലീസില്‍ പൃഥ്വിരാജിനൊപ്പം അഭിനയിച്ചിട്ടുണ്ട് നിഹാല്‍. മികച്ച അവസരം ലഭിച്ചാല്‍ താന്‍ ഇനിയും അഭിനയിക്കുമെന്ന് താരം പറഞ്ഞിരുന്നു. താനും അഭിനയരംഗത്തേക്ക് തിരിച്ചെത്തുമെന്ന് പ്രിയയും പറഞ്ഞിരുന്നു. ഒരു ഹാപ്പി ഫാമിലിയെന്ന യൂട്യൂബ് ചാനലുമായി സജീവമാണ് ഇരുവരും. നിഹാലിന്റെ പിറന്നാളാണ് ചൊവ്വാഴ്ച. പ്രിയതമന് ആശംസയുമായി ആദ്യമെത്തിയത് പ്രിയതമയായ പ്രിയയായിരുന്നു. പൂര്‍ണിമ, ഇന്ദ്രജിത്ത്, പ്രാര്‍ത്ഥന തുടങ്ങിയവരും നിഹാലിനെ്ക്കുറിച്ച് പറഞ്ഞെത്തിയിട്ടുണ്ട്.

  പ്രിയ മോഹനും നിഹാലും

  പ്രിയ മോഹനും നിഹാലും

  സെലിബ്രിറ്റി എന്നതിനേക്കാളും ട്രാവലര്‍, വ്‌ളോഗര്‍ തുടങ്ങിയ നിലയിലാണ് നിഹാല്‍ പിള്ള അറിയപ്പെടുന്നത്. ഭക്ഷണവും യാത്രയും തനിക്കേറെ ക്രേസാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കുടുംബത്തിനൊപ്പമായാണ് എപ്പോഴും യാത്രകള്‍ നടത്താറുള്ളത്. ദില്ലുവെന്നാണ് എല്ലാവരും നിഹാലിനെ വിളിക്കുന്നത്. പ്രണയിച്ച് വിവാഹിതരായവരാണ് പ്രിയയും നിഹാലും. ആ കഥ വൈകാതെ തന്നെ തങ്ങള്‍ ഇരുവരും പറയുമെന്ന് താരം പറഞ്ഞിരുന്നു. ഒരു ഹാപ്പി ഫാമിലിയിലൂടെയാണ് ഇവര്‍ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. നിമിഷനേരം കൊണ്ടാണ് വിശേഷങ്ങള്‍ വൈറലായി മാറാറുള്ളത്.

  പ്രണയം തുടങ്ങിയത്

  പ്രണയം തുടങ്ങിയത്

  ഡാന്‍സ് ക്ലാസില്‍ വെച്ചാണ് തങ്ങള്‍ ഇരുവരും ആദ്യം പരിചയപ്പെട്ടതെന്ന് നിഹാല്‍ പറഞ്ഞിരുന്നു. രണ്ടുമൂന്ന് വര്‍ഷത്തോളം സുഹൃത്തുക്കളായിരുന്നു. ഡേറ്റിംഗ് എന്നൊന്നും പറയാനാവില്ല, എന്നാലും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇവരുടെ വിവാഹത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ എത്തിയിരുന്നു. വിവാഹത്തിന്റെ ചടങ്ങുകളും അന്നത്തെ ചിത്രങ്ങളുമൊക്കെ നേരത്തെ വൈറലായി മാറിയിരുന്നു. പൊതുവെ നോണ്‍വെജ് ഭക്ഷണത്തോടാണ് താല്‍പര്യമെന്നും താനങ്ങനെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാറില്ലെന്നും നിഹാല്‍ പറഞ്ഞിരുന്നു.

  ഹണിമൂണ്‍ യാത്രയില്‍ സംഭവിച്ചത്

  ഹണിമൂണ്‍ യാത്രയില്‍ സംഭവിച്ചത്

  ആദ്യത്തെ വിദേശ യാത്രയില്‍ത്തന്നെ തങ്ങള്‍ പിണങ്ങിയിരുന്നുവെന്നും നാട്ടിലെത്തിയാലുടന്‍ വിവാഹമോചനമെന്ന മാനസികാവസ്ഥയിലായിരുന്നു അന്നെന്നുമായിരുന്നു പ്രിയ പറഞ്ഞത്. വിവാഹത്തിനും ഹണിമൂണിനും ഇടയിലെ വിശേഷങ്ങളുമായി തങ്ങള്‍ വൈകാതെ എത്തുമെന്നും പ്രിയയും നിഹാലും പറഞ്ഞിരുന്നു. വര്‍ധനാനെന്നായിരുന്നു ഇവര്‍ മകന് പേരിട്ടത്. ആ പേര് തിരഞ്ഞെടുത്തത് പൂര്‍ണിമയാണെന്നും അവര്‍ പറഞ്ഞിരുന്നു.

  Dev Mohan Exclusive Interview | Sufiyum Sujatayum | Filmibeat Malayalam
  പ്രിയയുടെ ആശംസ

  പ്രിയയുടെ ആശംസ

  തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് ദിലുവെന്നായിരുന്നു പ്രിയ മോഹന്‍ പറഞ്ഞത്. എന്റെ ജീവിതത്തില്‍ ഞാനെടുത്ത മികച്ച തീരുമാനം എന്റെ ഹൃദയം നിനക്ക് നല്‍കാനുള്ളതായിരുന്നു. നിന്റെ ഭാര്യയായതില്‍ അഭിമാനവും സന്തോഷവുമുണ്ട്. നമ്മുടെ സ്‌നേഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വിവരിക്കാന്‍ വാക്കുകളില്ല. വിവിധ യാത്രകള്‍ക്കിടയില്‍ പകര്‍ത്തിയ മനോഹരമായ ചിത്രങ്ങളും പ്രിയ മോഹന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

  പൂര്‍ണിമയുടെ പോസ്റ്റ്

  പൂര്‍ണിമയുടെ പോസ്റ്റ്

  ഒരു കുടുംബമെന്ന നിലയിൽ ലഭിച്ച അവിസ്മരണീയമായ എല്ലാ നിമിഷങ്ങൾക്കും ഞാൻ നിന്നോട് നന്ദി പറയുന്നു! നീയാണ് ഏറ്റവും മികച്ചത്, നീ ഞങ്ങളിൽ​ നിന്നും എപ്പോഴും മികച്ചത് പുറത്തെടുക്കുന്നു. കേരളം മുതൽ കൊറിയ വരെ, പനമ്പിള്ളി മുതൽ പോളണ്ട് വരെ, ഹമ്പൻ ടോട്ട ടു ഹുവാഹിൻ വരെ നമുക്ക് ക്രേസിനസ് തുടരാം, ഓര്‍മ്മകള്‍ സൃഷ്ടിക്കാം, ഭക്ഷണവും വിനോദവും തേടിയുള്ള യാത്രകൾ തുടരാം, ഹാപ്പി ബര്‍ത്ത് ഡേ ബ്രദര്‍ എന്ന് പറഞ്ഞായിരുന്നു പൂര്‍ണിമ എത്തിയത്.

  ഇന്ദ്രജിത്തും പ്രാര്‍ത്ഥനയും

  ഇന്ദ്രജിത്തും പ്രാര്‍ത്ഥനയും

  ദിലു ചിറ്റപ്പന് ആശംസയുമായി പ്രാര്‍ത്ഥനയും എത്തിയിട്ടുണ്ട്. നമ്മുടെ യാത്രകളിലെ മനോഹരമായ അനുഭവങ്ങളിലൊന്ന് എന്ന് പറഞ്ഞായിരുന്നു പ്രാര്‍ത്ഥന നിഹാലിനൊപ്പമുള്ള വീഡിയോ പോസ്റ്റ് ചെയ്തത്. ഇന്ദ്രജിത്തും നിഹാലിന് പിറന്നാളാശംസ നേര്‍ന്നെത്തിയിരുന്നു. തങ്ങളിരുവരും ഒരുമിച്ചുള്ള യാത്രയ്ക്കിടയിലെ ചിത്രമായിരുന്നു താരവും പോസ്റ്റ് ചെയ്തത്. താരങ്ങളും ആരാധകരുമായി നിരവധി പേരാണ് ദിലുവിന് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.

  English summary
  Poornima Indrajith's birthday wishes to her sister's husband Nihal Pillai
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X