twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് സാരി ഉടുക്കാന്‍ പോലും അറിയില്ലായിരുന്നു; ആദ്യത്തെ സിനിമയിലെ പ്രഭാ നരേന്ദ്രനെ കുറിച്ച് പൂര്‍ണിമ ജയറാം

    |

    നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ക്രിസ്തുമസ് ദിനത്തിലാണ് മോഹന്‍ലാല്‍ എന്ന നടനെ മലയാളികള്‍ ആദ്യം സ്‌ക്രീനില്‍ കാണുന്നത്. ഫാസിലിന്റെ സംവിധാനത്തില്‍ പിറന്ന മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ വില്ലന്‍ വേഷത്തിലായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ചത്. മോഹന്‍ലാലിനൊപ്പം നായിക വേഷത്തിലെത്തിയ പൂര്‍ണിമ ജയറാമിന്റെയും ആദ്യ സിനിമയായിരുന്നു.

    മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ പുറത്തിറങ്ങിയിട്ട് നാല്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ആദ്യ സിനിമയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി പൂര്‍ണിമ ജയറാം. തന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമായിരുന്നു പ്രഭ നരേന്ദ്രന്‍ എന്നും കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പൂര്‍ണിമ പറയുന്നു.

    ആദ്യ സിനിമയെ കുറിച്ച് പൂര്‍ണിമ

    എന്റെ ആദ്യ സിനിമയാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. പ്രഭ നരേന്ദ്രന്‍ എന്ന കഥാപാത്രം തന്ന പ്രഭയിലാണ് ഞാനിപ്പോഴും നില്‍ക്കുന്നത്. എന്റെ ജീവിതം മാറ്റി മറിച്ച കഥാപാത്രമായിരുന്നു. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം. അതിന് ശേഷം ഇതേ വരെ അത്രയും വലിയ അംഗീകാരം ലഭിച്ചില്ല. അന്ന് സാരി ഉടുക്കാന്‍ പോലും അറിയില്ലായിരുന്നു. സാരിയാണ് ഇപ്പോഴത്തെ എന്റെ പ്രിയപ്പെട്ട വേഷം.

    ആദ്യ സിനിമയെ കുറിച്ച് പൂര്‍ണിമ

    മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ എനിക്ക് മലയാളം നന്നായി അറിയില്ലായിരുന്നു. 'ഒരു തലൈരാഗം' എന്ന സൂപ്പര്‍ ഹിറ്റ് സിനിമയില്‍ അഭിനയിച്ച ശേഷമാണ് ശങ്കര്‍ വരുന്നത്. തീര്‍ത്തും പുതുമുഖങ്ങളായിരുന്നു മോഹന്‍ലാലും ഞാനും. ചിത്രീകരണത്തിന്റെ ദിവസങ്ങള്‍ ഏറെ ആഹ്ലാദം നിറഞ്ഞതായിരുന്നു. ഇത്രയും സന്തോഷത്തോടെ മറ്റൊരു സിനിമയിലും പിന്നീട് ഞാന്‍ അഭിനയിച്ചിട്ടില്ല. ഫാസില്‍ സാര്‍ മനോഹരമായി കഥ പറഞ്ഞ് തന്നു.

    ആദ്യ സിനിമയെ കുറിച്ച് പൂര്‍ണിമ

    ഫാസില്‍ സാറിന്റെ കഴിവ് കൊണ്ട് മാത്രമാണ് പ്രഭ ഇപ്പോഴും എന്റെയും പ്രേക്ഷകരുടെയും ഹൃദയത്തില്‍ ജീവിക്കാനുള്ള കാരണം. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ പ്രഭയുടെ ഒപ്പമോ അതിന് മുന്‍പിലോ നില്‍ക്കുന്ന മറ്റൊരു കഥാപാത്രമില്ല. പ്രേം കൃഷ്ണനായി ശങ്കര്‍, നരേന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രമായി മോഹന്‍ലാല്‍ എത്തി. അദ്ദേഹത്തിന്റെ അഭിനയം എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. എന്തൊരു പ്രകടനം, ഫാസില്‍ സാര്‍ ആക്ഷന്‍ പറഞ്ഞാല്‍ അടുത്ത നിമിഷം നരേന്ദ്രനായി മാറും. 'ഗുഡ് ഇവനിംഗ്, മിസിസ് പ്രഭ നരേന്ദ്രന്‍' എന്ന ഡയലോഗ് ഇപ്പോഴും സൂപ്പര്‍ ഹിറ്റാണ്. ആ സിനിമയില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സീനും അതാണ്.

     ആദ്യ സിനിമയെ കുറിച്ച് പൂര്‍ണിമ

    ഡയലോഗ് കേള്‍ക്കുമ്പോള്‍ ശങ്കറിന്റെയും എന്റെയും മുഖത്ത് ഉണ്ടാവുന്ന ഭാവങ്ങള്‍. ഞങ്ങള്‍ക്ക് മുന്‍പില്‍ ഫാസില്‍ സാര്‍ അനായാസമായി അഭിനയിച്ച് കാണിച്ച് തന്നത് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. കൊടൈക്കനാലില്‍ തണുപ്പിനെ ഭേദിച്ച ദിവസങ്ങള്‍. വന്‍ വിജയം നേടിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ നാല്‍പത് വയസ് എത്തിയെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. വീണ്ടും ഒരിക്കല്‍ കൂടി പ്രഭ നരേന്ദ്രനായി മാറണമെന്ന് മനസ് എത്രയോ പ്രാവിശ്യം ആഗ്രഹിച്ചിട്ടുണ്ട്. എന്താണ് ആ കഥാപാത്രത്തിലേക്ക് പിന്നെയും അടുപ്പിക്കുന്നതെന്ന് അറിയില്ല.

    Recommended Video

    Tiny Tom About His unforgettable Memories With Megastar Mammootty | FilmiBeat Malayalam
     ആദ്യ സിനിമയെ കുറിച്ച് പൂര്‍ണിമ

    ഇതേ കുറിച്ച് ഫാസില്‍ സാറിനോട് ചോദിച്ചാല്‍ ഒരു ചിരിയായിരിക്കും മറുപടി. സിനിമയില്‍ അഭിനയിക്കണമെന്ന് തീവ്രമായി ആഗ്രഹിച്ചപ്പോള്‍ ലഭിച്ച അവസരമാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. ആദ്യ സിനിമയില്‍ തന്നെ നായിക. പിന്നീട് എത്തിയ സിനിമകളെല്ലാം എന്നെ തേടി വരികയായിരുന്നു. ആഗ്രഹിച്ചത് നേടുക എന്നത് ഒരു സുഖമാണല്ലോ. എന്റെ ആഗ്രഹത്തിനൊപ്പം നില്‍ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത അമ്മ മാത്രം ഇപ്പോഴില്ല. മൂന്ന് മാസം മുന്‍പ് അമ്മ മരിച്ചു. അമ്മ കൂടി ഇപ്പോള്‍ വേണമായിരുന്നു.

    English summary
    Poornima jayaram Recalls Her Working Experience With Mohanlal And Fazil In Manjil Virinja Pookal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X