»   » മോഹന്‍ലാലിന്റെയും റഹ്മാന്റെയും നായികയായി തിളങ്ങി നിന്ന താരങ്ങള്‍ വീണ്ടും സിനിമയിലെത്തിയപ്പോള്‍!

മോഹന്‍ലാലിന്റെയും റഹ്മാന്റെയും നായികയായി തിളങ്ങി നിന്ന താരങ്ങള്‍ വീണ്ടും സിനിമയിലെത്തിയപ്പോള്‍!

Posted By:
Subscribe to Filmibeat Malayalam

മനോഹരമായൊരു വര്‍ഷമാണ് കടന്നുപോയത്. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. നിരവധി പുതുമുഖങ്ങള്‍ മലയാള സിനിമയില്‍ തുടക്കം കുറിച്ചൊരു വര്‍ഷം കൂടിയാണ് കടന്നുപോയത്. അവരില്‍ പലരും ഇന്ന് സിനിമയുടെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തു. എന്നാല്‍ ഇത് മാത്രമല്ല മറ്റ് പ്രധാനപ്പെട്ട ചില കാര്യങ്ങളും 2017 ല്‍ സംഭവിച്ചിട്ടുണ്ട്.

മോഹന്‍ലാലിനെയും പ്രണവിനെയും ഏറ്റെടുത്ത് ശ്രീകുമാര്‍ മേനോന്‍, ഫോട്ടോയ്ക്ക് താഴെ കുറിച്ചത്?

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും ബോളിവുഡിലേക്ക്, ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രം!

തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന അഭിനേത്രികളില്‍ ചിലര്‍ ശക്തമായ തിരിച്ചുവരവ് നടത്തിയതും പോയ വര്‍ഷമായിരുന്നു. ആരൊക്കെയാണ് സിനിമയിലേക്ക് തിരിച്ചെത്തിയതെന്നും ഏതൊക്കെയാണ് അവരുടെ സിനിമകളെന്നും അറിയാന്‍ കുടൂതല്‍ വായിക്കൂ.

ശാന്തികൃഷ്ണ തിരിച്ചെത്തി

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു ശാന്തി കൃഷ്ണ. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, റഹ്മാന്‍ തുടങ്ങിയവര്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട് ഈ അഭിനേത്രി. വര്‍ഷങ്ങള്‍ നീ ഇടവേളയ്ക്ക് ശേഷമാണ് ശാന്തികൃഷ്ണ സിനിമയിലേക്ക് തിരിച്ചെത്തിയത്.

നിവിന്‍ പോളിയുടെ അമ്മ വേഷം

നിവിന്‍ പോളിയും ഐശ്വര്യ ലക്ഷ്മിയും നായികാനായകന്‍മാരായെത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയിലൂടെയാണ് ശാന്തികൃഷ്ണ തിരിച്ചെത്തിയത്. അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് അവര്‍ അവതരിപ്പിച്ചത്. 19 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം സിനിമയിലേക്ക് തിരിച്ചെത്തിയത്.

അമലയുടെ തിരിച്ചുവരവ്

രണ്ടേ രണ്ട് മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷക മനം കവര്‍ന്ന അഭിനേത്രിയാണ് അമല അക്കിനേനി. എന്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം ഈ സിനിമയിലാണ് താരം അഭിനയിച്ചത്. മഞ്ജു വാര്യര്‍ ചിത്രമായ കെയര്‍ ഒാഫ് സൈറാബാനുവിലൂടെയാണ് താരം തിരിച്ചെത്തിയത്. ശക്തമായ കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്.

രാധിക ശരത്കുമാറിന്റെ തിരിച്ചുവരവ്

ദിലീപിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി മാറിയ രാമലീലയിലൂടെയാണ് രാധിക ശരത് കുമാര്‍ തിരിച്ചുവരവ് നടത്തിയത്. 24 വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവ് കൂടിയായിരുന്നു ഇത്. സഖാവ് രാഗിണിയുടെ വേഷത്തില്‍ മികച്ച അഭിനയമാണ് താരം കാഴ്ച വെച്ചത്.

ഗൗതമി തിരിച്ചെത്തി

തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന ഗൗതമിയും അടുത്തിടെയാണ് തിരിച്ചുവരവ് നടത്തിയത്. കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രമായ 'ഇ'യിലൂടെയാണ് താരം തിരിച്ചുവരവ് നടത്തിയത്. 14 വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവായിരുന്നു ഇത്.

ജോമോളുടെ തിരിച്ചുവരവ്

കുഞ്ചാക്കോ ബോബന്റെ നായികയായി സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന ജോമോളും സിനിമയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. വികെ പ്രകാശ് സംവിധാനം ചെയ്ത കെയര്‍ഫുളിലൂടെയാണ് താരം തിരിച്ചെത്തിയത്.

മറ്റുചിലരുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു

വിവാഹത്തോടെ സിനിമയോട് ബൈ പറയുന്ന അഭിനേത്രികളുടെ തിരിച്ചുവരവിനായി ആരാധകര്‍ ഇപ്പോഴും കാത്തിരിക്കുന്നുണ്ട്. അത്തരത്തില്‍ പ്രേക്ഷകര്‍ കാത്തിരുന്നൊരു തിരിച്ചുവരവാണ് നസ്രിയയുടെത്. അഞ്ജലി മേനോന്‍ ചിത്രത്തിലൂടെയാണ് താരം തിരിച്ചെത്തുന്നത്.

English summary
Popular Actresses Who Made A Comeback after a long break.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X