»   » മലയാളസിനിമയിലെ പത്തുകള്ളന്മാര്‍

മലയാളസിനിമയിലെ പത്തുകള്ളന്മാര്‍

Posted By:
Subscribe to Filmibeat Malayalam

കള്ളന്റെ വേഷം ഏറ്റവും നന്നായി ചെയ്ത നടനാര്? ചോദ്യം കേള്‍ക്കുമ്പോള്‍ തന്നെ ഉത്തരവും റെഡിയായിരിക്കും. ദിലീപ്.

ലാല്‍ജോസിന്റെ മീശമാധവനിലെ മാധവന്‍ തന്നെയല്ലേ മലയാളത്തിലെ മികച്ച കള്ളന്‍. നേരും നെറിയുമുള്ള കള്ളന്‍. മലയാളത്തിലെ പ്രധാനനടന്‍മാരെല്ലാം കള്ളന്‍മാരെ അവതരിപ്പിച്ചിട്ടുണ്ട്.

ഏറ്റവും മികച്ച പത്ത് കള്ളന്‍വേഷം ഏതെല്ലാം എന്നു നോക്കാം.

മലയാളസിനിമയിലെ പത്തുകള്ളന്മാര്‍

ലാല്‍ജോസ് സംവിധാനം ചെയ്ത മീശമാധവനിലെ കള്ളനെ ആരും മറക്കില്ല. ദിലീപിന്റെ ജീവിതത്തില്‍ വഴിത്തിരിവായ ചിത്രമായിരുന്നു മീശമാധവന്‍ എന്ന കഥാപാത്രം. കാവ്യാ മാധവനായിരുന്നു നായിക. കള്ളനെ പിടിക്കാന്‍ നടക്കുന്ന പൊലീസായ ഈപ്പന്‍ പാപ്പച്ചിയായി ഇന്ദ്രജിത്തും ചിത്രത്തില്‍ തിളങ്ങി.

മലയാളസിനിമയിലെ പത്തുകള്ളന്മാര്‍

ദിലീപിന്റെ തന്നെ ചിത്രമായിരുന്നു ക്രേസി ഗോപാലന്‍. വീടിന്റെ കട്ടിലയായിരുന്നു ഗോപാലന്‍ മോഷ്ടിച്ചിരുന്നത്. കോമഡിയുടെ പശ്ചാത്തലത്തിലായിരുന്നു ചിത്രമൊരുങ്ങിയത്.

മലയാളസിനിമയിലെ പത്തുകള്ളന്മാര്‍

മമ്മൂട്ടി നായകനായ ചിത്രത്തില്‍ മമ്മൂട്ടി പണക്കാരുടെ വീട്ടില്‍ മോഷണം നടത്തുന്ന കള്ളനായിട്ടാണ് അഭിനയിച്ചത്. ശോഭനയായിരുന്നു നായിക.

മലയാളസിനിമയിലെ പത്തുകള്ളന്മാര്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജീവിക്കാന്‍ വേണ്ടി കള്ളനാകുകയാണ് മോഹന്‍ലാലിന്റെ കഥാപാത്രം. ജഗതി അവതരിപ്പിക്കുന്ന നമ്പീനശൊപ്പമാണ് അയാള്‍ മോഷണത്തിനിറങ്ങുന്നത്.

മലയാളസിനിമയിലെ പത്തുകള്ളന്മാര്‍

ചിത്രത്തില്‍ ശ്രീനിവാസന്‍ കള്ളനല്ലെങ്കിലും ഗൂര്‍ഖയായി വേഷം കെട്ടിയ സുഹൃത്ത്(മോഹന്‍ലാല്‍)ന്റെ ജോലി സ്ഥിരമാകാന്‍ വേണ്ടി ശരീരമാകെ കരി തേച്ച് കള്ളന്റെ വേഷത്തിലെത്തുകയാണ്. എന്നാല്‍ കോളനിക്കാര്‍ ഇയാളെ പിടിക്കുന്നതെല്ലാം വളരെ ഹാസ്യത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

മലയാളസിനിമയിലെ പത്തുകള്ളന്മാര്‍

ഐ.വി. ശശി സംവിധാനം ചെയ്ത ചിത്രത്തില്‍ മനോജ് കെ. ജയന്‍ കള്ളനും അയാളെ പിടിക്കാന്‍ നടക്കുന്ന പൊലീസായി മുകേഷും അഭിനയിക്കുന്നു.

മലയാളസിനിമയിലെ പത്തുകള്ളന്മാര്‍

കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മുകേഷ് കള്ളനും അയാളെ പിടിക്കാന്‍ നടക്കുന്ന പൊലീസായി ജയറാമും അഭിനയിക്കുന്നു. കുഞ്ഞിന്റെ ചികില്‍സയ്ക്കു പണം കണ്ടെത്താന്‍ വേണ്ടിയാണ് മുകേഷിന്റെ ചാക്കോ മോഷണത്തിനിറങ്ങുന്നത്.

മലയാളസിനിമയിലെ പത്തുകള്ളന്മാര്‍

പശുക്കളെ മോഷ്ടിച്ച് നിറം മാറ്റി വില്‍ക്കുകയായിരുന്നു ഭൈരവന്റെ ജോലി.

മലയാളസിനിമയിലെ പത്തുകള്ളന്മാര്‍

പണക്കാരെ കൊള്ളയടിച്ച് പാവപ്പെട്ടവരെ സഹായിക്കുന്ന ഹരീ്ര്രന്ദന്‍. റാഫി മെക്കാര്‍ക്കിന്റെതായിരുന്നു ചിത്രം.

മലയാളസിനിമയിലെ പത്തുകള്ളന്മാര്‍

പകല്‍ മാന്യനും രാത്രി മോഷ്ടാവുമാണ് ഇതില്‍ സിദ്ദീഖ് അവതരിപ്പിച്ച കഥാപാത്രം. ജയറാം ആണ് ഇതില്‍ സിദ്ദീഖിനെ പിടിക്കുന്നത്.

English summary
Ten most popular thief characters in Malayalam cinema. Please check the ingenious thieves with a good heart.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam