For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി ഒരു കിംഗാണ്! മാമാങ്കം ലൊക്കേഷനില്‍ ബിരിയാണി കൊണ്ട് വന്ന കഥ! മാമാങ്കം നായിക പ്രാചി പറയുന്നു

  |
  മാമാങ്കം വിശേഷങ്ങള്‍ പങ്കുവച്ച് മാമാങ്കം നായിക

  കേരളം കാത്തിരിക്കുന്ന ചരിത്ര വിസ്മയമാണ് മാമാങ്കം. ചരിത്രത്തെ ആസ്പദമാക്കി വമ്പന്‍ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന സിനിമ ഈ വര്‍ഷം പൂജ അവധി ലക്ഷ്യമാക്കി തിയറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുന്ന സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. അതിനൊപ്പം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു.

  മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ശ്രദ്ധേയം നായികയായിട്ടെത്തുന്ന സുന്ദരിയിലാണ്. ബോളിവുഡ് നടി പ്രാചി തെഹ്ലന്‍ ആണ് മാമാങ്കത്തിലെ നായിക. ഓഡിക്ഷനിലൂടെയായിരുന്നു പ്രാചി മാമാങ്കത്തിന്റെ ഭാഗമാവുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചും മാമാങ്കത്തില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചതിനെ കുറിച്ചും വെളിപ്പെടുത്തി പ്രാചി എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു നടി മനസ് തുറന്നത്.

   പ്രാചിയുടെ വാക്കുകളിലേക്ക്..

  പ്രാചിയുടെ വാക്കുകളിലേക്ക്..

  ഞങ്ങളുടെ സിനിമ മാമാങ്കത്തിന്റെ ആദ്യ പോസ്റ്റര്‍ വന്നതില്‍ ഞാന്‍ വളരെയധികം സന്തോഷവതിയാണ്. മലയാളത്തിലെ മുന്‍നിര താരങ്ങളെല്ലാം ആ ുപോസ്റ്റര്‍ അവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ്. അതിന്റെ ആകാംഷയുണ്ട്. എല്ലാവരും എന്നോട് മമ്മൂക്കയെ കുറിച്ച് പറയാനാണ് ആവശ്യപ്പെടുന്നത്. അതിന് മുന്‍പ് മാമാങ്കത്തിന് വേണ്ടി നിങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്ക് നന്ദി പറയുകയാണ്. ടീസര്‍ വരാന്‍ സമയം എടുക്കുമെന്നും പറയുന്നു.

  സ്റ്റാര്‍ പ്ലസിലെ ദിയ ഓര്‍ ബാത്തി ബം എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് താന്‍ ശ്രദ്ധിക്കപ്പെടുന്നത്. അതിന് ശേഷമാണ് മാമാങ്കത്തിലേക്ക് എനിക്ക് അവസരം വരുന്നത്. അതിന് വേണ്ടി മീറ്റിംഗില്‍ പങ്കെടുത്തു. ഓഡിഷന്‍ നടത്തി. ഓഡിഷന്‍ നടത്തിയ ലിസ്റ്റില്‍ മുന്നിലെത്തി. ഇതോടെയാണ് ഉണ്ണിമായ എന്ന കഥാപാത്രത്തെ തനിക്ക് കിട്ടിയത്. ഉണ്ണിമായ എന്ന് പറഞ്ഞാല്‍ ഫൈറ്ററും എന്റര്‍ടെയിന്‍മെന്റ് ചെയ്യുന്നമായ വേഷമാണ്. ബാക്കി ഇപ്പോള്‍ പറയാന്‍ പറ്റില്ല. സിനിമയിലൂടെ കാണു എന്നും നടി പറയുന്നു.

  കഴിഞ്ഞ വര്‍ഷം മാമാങ്കത്തിന്റെ സെറ്റില്‍ നിന്നുമായിരുന്നു ആദ്യമായി മമ്മൂക്കയെ കാണുന്നത്. അന്ന് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി വീട്ടില്‍ പോവാന്‍ നേരത്താണ് മമ്മൂക്കയെ കാണുന്നത്. എന്നെ കുറിച്ചുള്ള കാര്യങ്ങളെല്ലാം അദ്ദേഹം ചോദിച്ചിരുന്നു. മാമാങ്കത്തില്‍ എത്തുന്നതിന് മുന്‍പ് എന്തെല്ലാം ചെയ്തിരുന്നു അങ്ങനെ എല്ലാം ചോദിച്ചിരുന്നു. മമ്മൂക്ക ഒരു അതിശയിപ്പിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ്. മമ്മൂക്ക നമ്മളെ നന്നായി കെയര്‍ ചെയ്യും. അദ്ദേഹം വളരെയധികം പിന്തുണ നല്‍കുന്ന ആളാണ്. ഏതെങ്കിലും ഒരു രംഗം അഭിനയിക്കുമ്പോള്‍ ഇങ്ങനെ ചെയ്താല്‍ നന്നായിരിക്കുമെന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കും.

  അതിന് ഉദ്ദാഹരണമായി കൊച്ചിയില്‍ എത്തിയതിന് ശേഷമുള്ള ഒരു കാര്യവും പ്രാചി പറഞ്ഞിരിക്കുകയാണ്. നേരത്തെ ഒരു റംസാന്‍ സമയത്ത് എനിക്ക് വീട്ടിലുണ്ടാക്കിയ ഭഷണം കഴിക്കാന്‍ ആഗ്രഹം തോന്നി. മമ്മൂക്കയോട് ഞാനത് ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ അദ്ദേഹം വീട്ടില്‍ നിന്നും ബിരിയാണി ഉണ്ടാക്കി കൊണ്ട് വന്നു. എനിക്ക് മാത്രമല്ല ആ സെറ്റിലുള്ള എല്ലാവര്‍ക്കും വേണ്ടിയുമായിട്ടാണ് ബിരിയാണി കൊണ്ട് വന്നത്. അതേ, മമ്മൂക്ക ഒരു രാജാവാണ്. മലയാള സിനിമയിലെ ഇതിഹാസമാണ് മെഗാസ്റ്റാര്‍. ഒരു മനുഷ്യനായും നടനായും മമ്മൂക്ക ഇന്‍ഡസ്ട്രിയ്ക്ക് നല്‍കിയ കാര്യങ്ങള്‍ക്ക് അഭിനന്ദനം അറിയിക്കുകയാണ്. എന്നെക്കാളും നന്നായി നിങ്ങള്‍ക്ക് അദ്ദേഹത്തെ കുറിച്ച് അറിയാമല്ലോ എന്നും നടി പറയുന്നു.

  മമ്മൂക്കയാണ് ചിത്രത്തിലെ നായകന്‍. ഞാനാണ് നായിക. എന്നാല്‍ മമ്മൂട്ടിയുടെ നായികയായിട്ട് ആരാണെന്നുള്ള ചോദ്യത്തിന് ഉത്തരം പറയാന്‍ പറ്റില്ലെന്നും നടി വ്യക്തമാക്കി. സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് എല്ലായിടത്തും നടക്കും. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ ഒരിക്കലും കാണാത്ത വലിയൊരു സിനിമ അനുഭവമായിരിക്കും മാമാങ്കം. മമ്മൂക്കയ്‌ക്കൊപ്പമുള്ള അഭിനയം മനോഹരമായിരുന്നു. സിനിമയൂടെ ഷൂട്ടിംഗ് കഴിഞ്ഞതേയുള്ളു. ഡബ്ബിംഗ് ആരംഭിക്കാന്‍ പോവുന്നതെയുള്ളുവെന്നും നടി പറയുന്നു. മാമാങ്കം ഒരു ദൃശ്യ വിസ്മയമായിരിക്കും.

  English summary
  Prachi Tehlan talks about Mammootty and Mamankam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X