For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജയസൂര്യ കണ്ടു പരിചയിച്ച മദ്യപാനി ആവരുത്; വെള്ളം സിനിമയെ കുറിച്ചും ജയനെ കുറിച്ചും സംവിധായകന്‍ പ്രജേഷ് സെന്‍

  |

  ജയസൂര്യയെ തേടി വീണ്ടുമൊരു സന്തോഷം എത്തിയിരിക്കുകയാണ്. 2018 ല്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ജയസൂര്യ രണ്ടാം വര്‍ഷം വീണ്ടും അതേ നേട്ടം സ്വന്തമാക്കി. ഇത്തവണ പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം എന്ന സിനിമയിലെ പ്രകടനമാണ് ജയസൂര്യയ്ക്ക് അംഗീകാരം നേടി കൊടുത്തത്. മുന്‍പും പ്രജേഷിന്റെ സംവിധാനത്തിലെത്തിയ ക്യാപ്റ്റന്‍ എന്ന സിനിമയും ഞാന്‍ മേരിക്കുട്ടിയും ചേര്‍ത്താണ് ജയസൂര്യയ്ക്ക് പുരസ്‌കാരം ലഭിച്ചത്. സംവിധാനം ചെയ്ത രണ്ട് സിനിമകളിലും ജയസൂര്യയെ നായകനാക്കുകയും രണ്ടിലും അവാര്‍ഡ് വാങ്ങി കൊടുത്തതിന്റെ പേരിലും പ്രജേഷ് സെന്നിന് അഭിനന്ദനങ്ങള്‍ നിറയുകയാണ്. ഇതിനിടെ സിനിമയെ കുറിച്ചും ജയസൂര്യയെ കുറിച്ചുമെല്ലാം സംസാരിച്ച് എത്തിയിരിക്കുകയാണ് സംവിധായകനിപ്പോള്‍.

  'ജയേട്ടന്‍ ഒരിക്കല്‍ കൂടി സംസ്ഥാന അവാര്‍ഡിന്റെ തിളക്കത്തില്‍. 'വെള്ളം' തുടങ്ങും മുന്നേ തീരുമാനിച്ച പ്രധാനപ്പെട്ട കാര്യം ഇതുവരെ കണ്ടു പരിചയിച്ച മദ്യപാനി ആവരുത് നായകന്‍ എന്നതാണ്. ജയേട്ടനെ തന്നെ മനസ്സില്‍ കണ്ടു കൊണ്ടെഴുതിയ കഥാപാത്രമാണത്. ക്യാപ്റ്റനില്‍ വി.പി. സത്യനായി പരകായ പ്രവേശം ചെയ്യുകയായിരുന്നെങ്കില്‍ വെള്ളത്തില്‍ മുരളിയായി ജീവിക്കുകയായിരുന്നു. അത്ര മെയ് വഴക്കത്തോടെയാണ് ജയേട്ടന്‍ നിറഞ്ഞാടിയത്.

   prajesh-sen

  അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന് കിട്ടിയ പുരസ്‌കാരമാണിത്. വെള്ളം അതിനൊരു നിയോഗമായതില്‍ അഭിമാനവും അളവറ്റ സന്തോഷവും. ഇനിയും ഒരുപാട് പുരസ്‌കാരങ്ങള്‍ നേടിയെടുക്കും എന്നുറപ്പാണ്. പക്ഷേ സത്യനും മുരളിയും എന്നും പ്രിയപ്പെട്ടതായിരിക്കും അല്ലേ. വെള്ളം ടീമിന്റെ നിറഞ്ഞ സ്‌നേഹം എന്നുമാണ് പ്രജേഷ് സെന്‍ പറയുന്നത്. അതുപോലെ സിനിമയിലെ സൂപ്പര്‍ഹിറ്റ് ഗാനത്തെ കുറിച്ചും അതിന് വരികളും ഈണവും ഒരുക്കിയവരെ കുറിച്ചും സംവിധായകന്‍ പറയുന്നു.

  തുടക്കത്തില്‍ ഷോലെ ഒരു പരാജയമായിരുന്നു; പിന്നെ സംഭവിച്ചത് ആരെയും അതിശയിപ്പിക്കുന്ന കാര്യങ്ങളെന്ന് താരങ്ങള്‍

  ആകാശമായവളേ.... നിതീഷിന്റെ വരികള്‍ക്ക് ബിജിപാല്‍ ആദ്യ ഈണമിട്ട് ആദ്യ കേള്‍വിയില്‍ തന്നെ എനിക്കത് പ്രിയപ്പെട്ടതായി മാറിയിരുന്നു. പിന്നെ ഷഹബാസ് അത് പാടിയത് കേട്ട് കണ്ണു നിറഞ്ഞത് മറ്റാരും കാണാതിരിക്കാന്‍ പാടുപെട്ടു. ദിവസവും ആകാശമായവളേ കേള്‍ക്കുന്നെന്ന് എത്രയോ പേര്‍ മെസേജ് അയക്കാറുണ്ട്. ഷഹബാ പ്രിയപ്പെട്ടവനേ നീയല്ലാതാര്... എന്നും പാട്ടിനെ കുറിച്ച് പ്രജേഷ് പറയുന്നു.

   vellam-

  വെള്ളം സിനിമയുടെ ലൊക്കേഷനില്‍ തന്നെ ജയേട്ടന് അവാര്‍ഡ് കിട്ടുമെന്ന് എല്ലാവരും പറഞ്ഞിരുന്നു. അന്ന് പറഞ്ഞ പോലെ തന്നെ സംഭവിക്കുകയും ചെയ്തു. പ്രജേഷേട്ടന്‍ ചെയ്തു പുറത്തിറക്കിയ രണ്ടു പടങ്ങളിലും ജയേട്ടന്‍ തന്നെയായിരുന്നു നായകന്‍. രണ്ടിലും അവാര്‍ഡ് കിട്ടുക എന്നത് നിസ്സാരമല്ല. ഇനി വരാനിരിക്കുന്ന 'മേരെ അവസ് സുനോ' യിലും ഇവരുടെ കോംബോ ആണ്. അതിനും പുരസ്‌കാരങ്ങളുടെ പെരുമഴ തന്നെ സംഭവിക്കട്ടെ. ജയേട്ടനിലെ കലാകാരനെ ചൂഷണം ചെയ്ത സംവിധായകരില്‍ മുന്നില്‍ തന്നെ പ്രജേഷേട്ടന്‍ ഉണ്ടാകും. രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍ എന്നാണ് ഒരു ആരാധകന്‍ സംവിധായകന്റെ പോസ്റ്റിന് താഴെയുള്ള കമന്റില്‍ കുറിച്ചത്.

  ഭര്‍ത്താവിനോട് രണ്ടാമതൊരു കുഞ്ഞിനെ തരാന്‍ മാത്രമേ പറയാറുള്ളു; സിനിമ ചോദിക്കാറില്ലെന്ന് നടി റാണി മുഖര്‍ജി

  Jayasurya's reaction to Winning Best Actor Award For Vellam Movie | FilmiBeat Malayalam

  ജയസൂര്യയ്ക്ക് അഭിനന്ദനങ്ങള്‍ നല്‍കുന്നതിനൊപ്പം പ്രജേഷിനും കൊടുക്കണം. കാരണം രണ്ട് തവണ മികച്ച നടനുളള സംസ്ഥാന അവാര്‍ഡ് നിങ്ങളിലൂടെ ജയേട്ടനെ തേടി വന്നിരിക്കുന്നു. ക്യാപ്റ്റനിലൂടെയും വെള്ളത്തിലൂടെയും രണ്ട് തവണ മികച്ച നടനായി. മലയാള സിനിമയിലെ എണ്ണം പറഞ്ഞ സംവിധായകരില്‍ ഒരാള്‍ ആയി നിങ്ങളുമുണ്ടായിരിക്കുമെന്ന് ക്യാപ്റ്റന്‍ ഇറങ്ങിയപ്പോള്‍ തന്നെ മനസിലായി. അത് വീണ്ടും ഈ അവാര്‍ഡിലൂടെ ഊട്ടിയുറപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു. തുടര്‍ന്നും അവാര്‍ഡുകള്‍ തേടി വരട്ടെ. മികച്ച സംവിധായകനുള്ള അംഗീകാരം കൂടി പ്രജേഷിനെ തേടി എത്തട്ടേ എന്ന ആശംസകളുമാണ് മറ്റ് ചിലര്‍ക്ക് പറയാനുള്ളത്.

  English summary
  Prajesh Sen G Opens Up About Working Experience With Actor Jayasurya In Vellam Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X