»   » മോഹന്‍ലാലിന്റെ സിനിമകള്‍ക്ക് പിന്നാലെ ആദിയും അമൃത സ്വന്തമാക്കി, അതും റെക്കോര്‍ഡ് തുകയ്ക്ക്!

മോഹന്‍ലാലിന്റെ സിനിമകള്‍ക്ക് പിന്നാലെ ആദിയും അമൃത സ്വന്തമാക്കി, അതും റെക്കോര്‍ഡ് തുകയ്ക്ക്!

Posted By:
Subscribe to Filmibeat Malayalam
ആദിയുടെ സാറ്റലൈറ്റ് റൈറ്റിനായി കടുത്ത പോരാട്ടം | filmibeat Malayalam

ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രണവ് നായകനായി അരങ്ങേറിയപ്പോള്‍ ശരിക്കും അത്ഭുതപ്പെടുത്തുകയായിരുന്നു. ഹോളിവുഡ് സിനിമയെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങള്‍ തന്നെയായിരുന്നു ചിത്രത്തിന്റെ മുഖമുദ്ര. അഭിനയത്തില്‍ അസാമാന്യ പ്രകടനമൊന്നും പുറത്തെടുത്തില്ലെങ്കിലും ആക്ഷന്‍ രംഗങ്ങളിലെ അപ്പുവിന്റെ മികവിനെക്കുറിച്ച് പറയുമ്പോള്‍ എല്ലാവര്‍ക്കും നൂറുനാവാണ്. പ്രണവിന്റെ ആദിയുടെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കനായി ശക്തമായ പോരാട്ടമാണ് നടന്നത്. സിനിമ ഇറങ്ങുന്നതിന് മുന്‍പേ തന്നെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോകുന്ന ഇന്നത്തെക്കാലത്ത് ആദിയെ സ്വന്തമാക്കിയത് ആരാണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.

ബെംഗളുരുവിലെ വിരുന്നിലും അതിസുന്ദരിയായി ഭാവന, ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!

ബോക്‌സോഫീസില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ആദിയുടെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കാനായി അമൃത ടിവിയാണ് മുന്നിട്ടിറങ്ങിയത്.
ജനുവരി 26 ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. റെക്കോര്‍ഡ് തുക നല്‍കിയാണ് അമൃത ടിവി ആദിയെ സ്വന്തമാക്കിയത്.

ആദിയുടെ സാറ്റലൈറ്റ് റൈറ്റ്

സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പേ തന്നെ ചാനലുകള്‍ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കാറുണ്ട്. താരമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ പലപ്പോഴും റെക്കോര്‍ഡ് തുക മുടക്കിയാണ് ചാനലുകള്‍ ഈ റൈറ്റ് നേടിയെടുക്കാറുള്ളത്.

ആദിക്കായി മുന്നോട്ട് വന്നത്

ആദിയെ സ്വന്തമാക്കുന്നതിനായിഅമൃത ചാനലാണ് രംഗത്തുവന്നത്. മോഹന്‍ലാലിന്റെ സിനിമകളുടെ സാറ്റലൈറ്റിന് പിന്നാലെയാണ് മകന്‍ നായകനായെത്തിയ ആദ്യ സിനിമയുടെ റൈറ്റും അമൃതയ്ക്ക് ലഭിച്ചത്.

ആദി സംപ്രേക്ഷണം ചെയ്യുന്നത്

ആറ് കോടി രൂപ മുടക്കിയാണ് അമൃത ടിവി ആദിയുടെ സാറ്റലൈറ്റ് വിതരണാവകാശം സ്വന്തമാക്കിയത്.

അമൃത മുടക്കിയത്

മോഹന്‍ലാല്‍ ചിത്രങ്ങളുടെ സാറ്റലൈറ്റ് റൈറ്റ് പലപ്പോഴും അമൃതയ്ക്കാണ് ലഭിക്കാറുള്ളത്. ആശീര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രങ്ങളുടെ സാറ്റലൈറ്റ് റൈറ്റ് നേരത്തെ തന്നെ അമൃത ടിവി സ്വന്തമാക്കിയിരുന്നു.

ഇതുവരെയുള്ള കണക്ക് പ്രകാരം

ജനുവരി 26 ന് തിയേറ്ററുകളിലേക്കെത്തിയ ആദിയുടെ ആദ്യ വാരത്തിലെ കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേരളത്തില്‍ നിന്നും 13.22 കോടിയാണ് ചിത്രം സ്വന്തമാക്കിയത്.

മള്‍ട്ടിപ്ലക്‌സില്‍ നിന്നും

മോഹന്‍ലാലിന് മാത്രമല്ല പ്രണവിനും മള്‍ട്ടിപ്ലക്‌സില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്ന് മാത്രമായി ചിത്രം 50 ലക്ഷത്തില്‍ കൂടുതല്‍ നേടിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ആക്ഷന്‍ രംഗങ്ങളിലെ മികവ്

അഭിനയത്തിന്റെ കാര്യത്തില്‍ ഏതൊരു തുടക്കക്കാരനെപ്പോലെ പ്രണവും കുറച്ച് പിന്നിലാണ്. അസാമാന്യ മികവെന്നൊന്നും വിശേഷിപ്പിക്കാനാവില്ല. പക്ഷേ ആക്ഷന്‍ രംഗങ്ങളില്‍ ഈ താരപുത്രനെ മുട്ടണ്ടെന്നാണ് ആരാദകരുടെ വിലയിരുത്തല്‍.

ഹോളിവുഡ് സിനിമകളെ ഓര്‍മ്മിപ്പിക്കുന്നു

അപ്പുവിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഹോളിവുഡ് സിനിമയെ ഓര്‍മ്മിപ്പിച്ചുവെന്ന് സിനിമാപ്രവര്‍ത്തകര്‍ മാത്രമല്ല പ്രേക്ഷകരും വിലയിരുത്തിയിട്ടുണ്ട്. അച്ഛന്റെ അത് സാഹസികത തന്നെയാണ് മകനും പരീക്ഷിച്ചത്.

പാര്‍ക്കൗര്‍ പരിശീലനം തുണച്ചു

കുട്ടിക്കാലം മുതല്‍ക്കെ ഓട്ടവും ചാട്ടവും പോലുള്ള ഐറ്റങ്ങളായിരുന്നു അപ്പുവിനെ ആകര്‍ഷിച്ചിരുന്നത്. പാര്‍ക്കൗര്‍ പരിശീലനം ആരംഭിച്ചതും ആ താല്‍പര്യത്തിന് പുറത്താണ്. തായ്‌ലന്‍ഡില്‍ പോയാണ് പ്രണവ് പാര്‍ക്കൗര്‍ പരിശീലിച്ചത്.

റിലീസിന് കാത്തുനിന്നില്ല

ആദിയുടെ റിലീസിനൊന്നും പ്രണവ് കാത്തുനിന്നില്ല. ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഹിമാലയത്തിലേക്ക് പോവുമെന്ന് ഈ താരപുത്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രമോഷനല്‍ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു

സിനിമയുമായി ബന്ധപ്പെട്ട പ്രമോഷമന്‍ പരിപാടികളിലൊ അഭിമുഖങ്ങളിലോ പങ്കെടുക്കില്ലെന്ന് പ്രണവ് നേരത്തെ വ്യക്തമാക്കിയിരുന്നുവെന്ന് സംവിധായകനും അറിയിച്ചിരുന്നു.

ഡ്യൂപ്പിനെ ഉപയോഗിക്കാന്‍ സമ്മതിച്ചില്ല

ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാന്‍ പ്രണവ് സമ്മതിച്ചിരുന്നില്ല. നിരവധി തവണ റിഹേഴ്‌സല്‍ നടത്തിയതിന് ശേഷമാമഅ അത്തരം രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്.

മോഹന്‍ലാലിന്റെ നിര്‍ദേശത്തെ അവഗണിച്ചു

സാഹസികതയും ആക്ഷന്‍ രംഗവും ഏറെ ഇഷ്ടപ്പെടുന്ന താരമാണ് മോഹന്‍ലാല്‍. എന്നാല്‍ മകന്‍ അരങ്ങേറുമ്പോള്‍ ഡ്യൂപ്പിനെ ഉപയോഗിച്ച് സാസിക രംഗങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മതിയെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. എന്നാല്‍ അച്ചന്റെ ഈ നിര്‍ദേശത്തെ പ്രണവ് അവഗണിക്കുകയായിരുന്നു.

സിനിമ കണ്ടപ്പോള്‍

അല്‍പ്പം പ്രയാസപ്പെട്ടാണ് പ്രണവ് ആക്ഷന്‍ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയതെങ്കിലും സിനിമ റിലീസ് ചെയ്തതോടെ അത് സന്തോഷത്തിലേക്ക് വഴി മാറുകയായിരുന്നു.

മികച്ച പ്രതികരണം

മോഹന്‍ലാല്‍ ആരാധകര്‍ മാത്രമല്ല സാധാരണ പ്രേക്ഷകരും മികച്ച പ്രതികരണമാണ് നല്‍കുന്നത്. വിജയകരമായി നിറഞ്ഞ സദസ്സുകളില്‍ ആദി പ്രദര്‍ശിപ്പിച്ച് വരികയാണ്.

English summary
Aadhi satellite right sold.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam