Just In
- 13 hrs ago
എലീനയുടെ വിവാഹത്തെക്കുറിച്ച് മാതാപിതാക്കള്‍, രോഹിത്തിനെ നേരത്തെ അറിയാം, പ്രണയം അറിഞ്ഞില്ല
- 13 hrs ago
സൗന്ദര്യത്തിന്റെ രഹസ്യമെന്താണ്, നടൻ പ്രേം നസീറിന്റെ പഴയ അഭിമുഖം വൈറലാകുന്നു
- 13 hrs ago
സാന്ത്വനത്തില്‍ കിടിലന്‍ ട്വിസ്റ്റ്, ശിവനെ അപമാനിച്ചവരോട് തിരിച്ചടിച്ച് അഞ്ജലി, അപ്രതീക്ഷിത നീക്കം കിടുക്കി
- 14 hrs ago
അമിതാഭ് ബച്ചന് തന്റെ പ്രണയം അംഗീകരിക്കാത്തതിന് കാരണമുണ്ട്; കുടുംബത്തിന് വേണ്ടിയാണെന്ന് നടി രേഖ
Don't Miss!
- News
സുനില്‍കുമാറിനും ചന്ദ്രശേഖരനും വരെ സീറ്റുണ്ടാവില്ല, സിപിഐ കടുത്ത നീക്കത്തിനൊരുങ്ങുന്നു!!
- Sports
ഒന്നാം ടെസ്റ്റ്: ഇംഗ്ലണ്ടിന് വമ്പന്‍ സ്കോര്‍, രണ്ടാം ഇന്നിങ്സില്‍ ശ്രീലങ്ക പൊരുതുന്നു
- Automobiles
ആൾട്രോസ് ഐടർബോയെ വ്യത്യസ്തമാക്കുന്ന ബെസ്റ്റ് ഇൻ സെഗമെന്റ് ഫീച്ചറുകൾ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Finance
ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരാന്‍ ആര്‍ബിഐ!!
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിസ്മയയുടെ കൈപിടിച്ച് പ്രണവിന്റെ സ്റ്റൈലിഷ് എന്‍ട്രി, അനീഷയുടെ വിവാഹം ആഘോഷമാക്കി താരകുടുംബം
മോഹന്‍ലാലിന്റെ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരിനെ എല്ലാവര്ക്കും അറിയാവുന്നതാണ്. ഡ്രൈവറായി തുടങ്ങി താരകുടുംബത്തിിലെ അംഗമായി മാറുകയായിരുന്നു അദ്ദേഹം. അഭിനയിക്കാനും നിര്‍മ്മാണക്കമ്പനിയുടെ ചുമതലകള്‍ ഏറ്റെടുക്കാനുമെല്ലാം മുന്നിലുണ്ട് അദ്ദേഹം. മോഹന്‍ലാലിലേക്ക് എത്താനുള്ള എളുപ്പവഴിയായും പലരും ആന്റണിയെ വിശേഷിപ്പിക്കാറുണ്ട്. മോഹന്‍ലാലിന് മുന്‍പ് കഥ കേള്‍ക്കാനുള്ള അവസരവും ആന്റണിക്ക് ലഭിക്കാറുണ്ട്. മോഹന്‍ലാലിന്റെ കഥാപാത്രങ്ങളെക്കുറിച്ചും അഭിനയ ശൈലിയെക്കുറിച്ചും താല്‍പര്യത്തെക്കുറിച്ചുമെല്ലാം കൃത്യമായി അറിയാവുന്നയാള്‍ കൂടിയാണ് അദ്ദേഹം.
ആന്റണിയുടെ കുടുംബത്തിലെ സന്തോഷനിമിഷങ്ങളിലെല്ലാം മോഹന്‍ലാലിന്റെ സാന്നിധ്യം ഉണ്ടാവാറുണ്ട്. മകള്‍ അനീഷയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ഡോക്ടര്‍ എമില്‍ വിന്‍സെന്റാണ് അനീഷയെ ജീവിതസഖിയാക്കിയത്. കുടുംബസുഹൃത്തുക്കളായിരുന്നു ഇരുവരും. വിവാഹനിശ്ചയത്തില്‍ മാത്രമല്ല വിവാഹ ചടങ്ങിലും മോഹന്‍ലാല്‍ കുടുംബസമേതമായി എത്തിയിരുന്നു. പ്രണവ് മാത്രമല്ല മകള്‍ വിസ്മയയും ഇത്തവണ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സിനിമാലോകത്തുനിന്നും നിരവധി പേരാണ് താരവിവാഹത്തില്‍ പങ്കെടുക്കാനായെത്തിയത്.
ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കുടുംബസമേതമായുള്ള മോഹന്‍ലാലിന്റെ വരവിനെക്കുറിച്ചായിരുന്നു ആരാധകര്‍ പറഞ്ഞത്. നാളുകള്‍ക്ക് ശേഷമായാണ് വിസ്മയയെ കുടുംബത്തിനൊപ്പം കാണുന്നത്. ശരീരഭാരം കുറച്ചതിനെക്കുറിച്ച് പറഞ്ഞുള്ള വിസ്മയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിയിരുന്നു. പ്രണവിന്റെ കൈപിടിച്ച് സ്റ്റൈലിഷായാണ് വിസ്മയ എത്തിയത്. ഇവരുടെ പുറകിലായാണ് മോഹന്‍ലാലും സുചിത്രയും നടന്നത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു താരകുടുംബം എത്തിയത്.
അപൂര്‍വ്വമായി മാത്രമാണ് പ്രണവും വിസ്മയയും പൊതുചടങ്ങുകളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. അനീഷയുടെ വിവാഹ വീഡിയോയില്‍ ഇരുവരേയും കണ്ടതോടെ ആരാധകരും സന്തോഷത്തിലായിരുന്നു. പ്രണവിന് പിന്നാലെയായി വിസ്മയയും അഭിനയ രംഗത്തേക്ക് എത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇടക്കാലത്ത് സജീവമായിരുന്നു. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസില്‍ സംവിധാന സഹായിയായി വിസ്മയയും പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇടയ്ക്ക് പ്രചരിച്ചിരുന്നു.
ചേട്ടന്റെ കൈപിടിച്ചുള്ള അനിയത്തിയുടെ വരവിനെക്കുറിച്ചും ആരാധകര്‍ പറഞ്ഞിരുന്നു. പ്രണവിനേയും വിസ്മയയേയും ഒരുമിച്ച് കാണാനായപ്പോഴുള്ള സന്തോഷമായിരുന്നു എല്ലാവരും പങ്കുവെച്ചത്. ഇവരുടെ പിന്നിലായാണ് മോഹന്‍ലാലും സുചിത്രയും നടന്നതെന്നുള്ളതാണ് മറ്റൊരു വിശേഷം. മുടിനീട്ടി വളര്‍ത്തിയുള്ള പ്രണവിന്റെ ലുക്ക് നേരത്തെയും വൈറലായി മാരിയിരുന്നു. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ഹൃദയത്തിലേക്ക് ജോയിന്‍ ചെയ്യാനൊരുങ്ങുകയാണ് താരപുത്രന്. ജനുവരി 5നാണ് സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുന്നത്.
അത്ഭുതപ്പെടുത്തുന്ന മേക്കോവറുമായി മോഹന്‍ലാലിന്റെ മകള്‍, വിസ്മയയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം