twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കണ്ടീപ്പാ ഇവന് ഒരു മലയാള ലവര്‍ ഇരുന്തിരിക്ക വേണം! ഭര്‍ത്താവിനെ കുറിച്ച് വെളിപ്പെടുത്തി നടി സ്‌നേഹ

    |

    പൃഥ്വിരാജ് നായകനായി ഇക്കൊല്ലത്തെ ഓണത്തിനെത്തിയ ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിലൂടെ തമിഴ് നടന്‍ പ്രസന്നയും മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയിരുന്നു. ചിത്രത്തിലെ വില്ലന്‍ വേഷം അതിമനോഹരമായി അവതരിപ്പിക്കാന്‍ പ്രസന്നയ്ക്ക് കഴിഞ്ഞിരുന്നു. ഇതിനിടെ പല അഭിമുഖങ്ങളിലും താരം മനസ് തുറന്നെങ്കിലും ഇപ്പോള്‍ ഭാര്യ സ്‌നേഹയ്‌ക്കൊപ്പം വനിതയ്ക്കും ഇന്റര്‍വ്യൂ നല്‍കിയിരിക്കുകയാണ്.

    തമിഴ് സിനിമയുടെ പ്രിയതാരങ്ങളായ പ്രസന്നയും സ്‌നേഹയും 2012 ലാണ് വിവാഹിതരാവുന്നത്. ഇപ്പോള്‍ രണ്ടാമത്തെ കണ്‍മണിയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് താരദമ്പതികള്‍. അടുത്തിടെ വളക്കാപ്പ് ചടങ്ങും നടത്തിയിരുന്നു. താന്‍ ആദ്യമായി സ്‌നേഹയ്‌ക്കൊപ്പം അഭിനയിച്ചതിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം അഭിമുഖത്തില്‍ പ്രസന്ന മനസ് തുറന്നിരിക്കുകയാണ്.

    പ്രസന്നയുടെ വാക്കുകളിലേക്ക്

    മലയാളം എന്നെ എക്കാലത്തും മോഹിപ്പിച്ചിട്ടുള്ള ഇന്‍ഡസ്ട്രിയാണ്. കസ്തൂരിമാന്‍ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ കുഞ്ചാക്കോ ബോബന്‍ ചെയ്ത വേഷം അവതരിപ്പിച്ചത് ഞാനാണ്. തമിഴിലും നായിക മീര ജാസ്മിന്‍ ആയിരുന്നു. മലയാളത്തില്‍ ഒരു അവസരത്തിനായി ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. മലയാളത്തില്‍ നല്ലൊരു കഥാപാത്രം ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നിട്ട് കിട്ടിയത് ഇത്ര വൃത്തികെട്ട ക്യാരക്ടര്‍ ആണല്ലോ എന്ന് ബ്രദേഴ്‌സ് ഡേയുടെ സെറ്റില്‍ പൃഥ്വിരാജിനോട് തമാശയായി പറഞ്ഞിരുന്നു.

    പ്രസന്നയുടെ വാക്കുകളിലേക്ക്

    ഇത്ര നന്നായി മലയാളം സംസാരിക്കുന്നത് എങ്ങനെയാണെന്നുള്ള ചോദ്യത്തിന് സ്‌നേഹയാണ് മറുപടി പറഞ്ഞത്. 'കണ്ടീപ്പാ ഇവന് ഒരു മലയാള ലവര്‍ ഇരുന്തിരിക്ക വേണം. ആനാ സമ്മതിക്കമാട്ടേന്‍. അന്തമാതിരി ഫ്‌ളുവന്റ് മലയാളം താന്‍ പേസ്‌റേന്‍.. 'ഞാനും ഇപ്പോ എല്ലാവരോടും അങ്ങനെ തന്നെയാണ് പറയാറുള്ളതെന്നും പ്രസന്നയും പറയുന്നു. മലയാളത്തില്‍ അഭിനയിക്കാന്‍ വേണ്ടി കരിയറിന്റെ തുടക്കത്തില്‍ തന്നെ ഭാഷ പുസ്തകം വാങ്ങി മലയാളം പഠിച്ച ആളാണ് താനെന്നും പ്രസന്ന പറയുന്നു. മലയാളത്തില്‍ നിന്നും മൂന്ന് നാല് അവസരങ്ങള്‍ വന്നെങ്കിലും അപ്പോഴെല്ലാം തമിഴിലെ തിരക്ക് കാരണം ഓഫര്‍ സ്വീകരിക്കാന്‍ ആയില്ല.

    പ്രസന്നയുടെ വാക്കുകളിലേക്ക്

    2008 ലാണ് സ്‌നേഹുമായി ആദ്യം സംസാരിക്കുന്നത്. ചേച്ചിക്ക് സമ്മാനം കൊടുക്കാനായി എന്റെ കൈയിലുള്ള ഇളയരാജ പാട്ടുകളുടെ കളക്ഷന്‍ ചോദിച്ചാണ് അവള്‍ വിളിച്ചത്. ഞാന്‍ അത്ര നന്നായല്ല സംസാരിച്ചത്. അതിന് ഒരു കാരണവുമുണ്ട്. സ്‌നേഹ നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ നായകനായി എന്നെ നിശ്ചയിച്ചിരുന്നു. പിന്നീട് എന്നെ ഒഴിവാക്കി. സത്യം അറിയാന്‍ ഞാന്‍ പല വഴിക്കും അന്വേഷണം നടത്തി. സ്‌നേഹയുടെ നിര്‍ദ്ദേശപ്രകാരമാണ് നായകനെ മാറ്റിയത് എന്ന മറുപടിയാണ് എനിക്ക് കിട്ടിയത്. (സ്വപ്‌നത്തില്‍ പോലും അറിയാത്ത കാര്യമാണെന്നാണ് സ്‌നേഹയുടെ വിശദീകരണം).

    പ്രസന്നയുടെ വാക്കുകളിലേക്ക്

    അങ്ങനെ ഇരിക്കെയാണ് സ്‌നേഹയുടെ വിളി വന്നത്. ഉള്ളില്‍ ദേഷ്യമുള്ളപ്പോള്‍ സ്വാഭാവികമായി അത് സംസാരത്തിലും വരുമല്ലോ. അപ്പോള്‍ അങ്ങനെ പെരുമാറിയതില്‍ തെറ്റ് പറയാന്‍ കഴിയാമോ? പിന്നീട് 2009 ല്‍ പുറത്തിറങ്ങിയ 'അച്ചമുണ്ട് അച്ചമുണ്ട്' എന്ന ചിത്രത്തിലാണ് ഞാനും സ്‌നേഹയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. സ്‌നേഹയെ അടുത്തറിയുന്നത് അപ്പോഴാണ്. ജീവിതത്തില്‍ അഭിനയിക്കാത്ത നടിയാണ്. അവര്‍ക്ക് സാധാരണക്കാരിയാകാനാണ് കൂടുതല്‍ താല്‍പര്യം എന്ന് തിരിച്ചറിഞ്ഞതോടെ ഞങ്ങള്‍ സൗഹൃദമായി. ഇടയ്ക്ക് ചില ഗോസിപ്പുകള്‍ വന്നെങ്കിലും അതെല്ലാം ഞാന്‍ നിഷേധിച്ചു.

    പ്രസന്നയുടെ വാക്കുകളിലേക്ക്

    ഒരു സിനിമാ നടിയെ വിവാഹം ചെയ്യുമെന്ന് സ്വപ്‌നത്തില്‍ പോലും ചിന്തിക്കാത്ത ആളാണ് ഞാന്‍. വീട്ടുകാര്‍ കണ്ടുപിടിക്കുന്ന ആരെ വേണമെങ്കിലും വിവാഹം ചെയ്യാം എന്ന ചിന്തയും ഇടയ്ക്ക് ഒന്ന് രണ്ട് ക്രഷ് ഒക്കെ ഉണ്ടായിരുന്നെങ്കിലും വിവാഹക്കാര്യം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കാം എന്ന് ഉറപ്പിച്ചിരുന്നു. പക്ഷേ സ്‌നേഹയാണ് ജീവിതത്തില്‍ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമെന്ന് തോന്നിയതോടെ അവളെ മാത്രമേ വിവാഹം ചെയ്യൂ എന്ന് ഉറപ്പിച്ചു. എന്റെ അച്ഛനെ സമ്മതിപ്പിക്കാന്‍ ആറ് മാസമെടുത്തു. ജാതി ആയിരുന്നു തടസ്സംയ ഞങ്ങള്‍ ബ്രാഹ്മാണന്മാരാണ്. സ്‌നേഹ നായിഡുവും. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിട്ടയറായ അച്ഛന്റെ സുഹൃത്തുക്കളെ ഇടപെടുത്തിയാണ് സമ്മതം വാങ്ങിയത്.

     പ്രസന്നയുടെ വാക്കുകളിലേക്ക്

    2012 ലായിരുന്നു വിവാഹം. പറ്റിയാല്‍ എന്നെങ്കിലും ഞാന്‍ ഇതൊരു സിനിമയാക്കും. അത്രയ്ക്ക് സംഭവബഹുലമാണ് ആ കഥ. കൗതുകം അതല്ല, ഞാന്‍ സ്‌നേഹയെ പരിചയപ്പെടും മുന്‍പ് തന്നെ അച്ഛന്‍ അവളുമായി സംസാരിച്ചിരുന്നു. ക്ഷേത്രഗര്‍ശനവുമായി ബന്ധപ്പെട്ട് ഒരു വിവാദമുണ്ടായപ്പോള്‍ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ അച്ഛനാണ് അന്ന് ഇടപ്പെട്ടത്. എന്റെ അച്ഛനെ ഞാന്‍ മനസിലാക്കിയത് എനിക്ക് മകന്‍ ജനിച്ചതോടെയാണെന്നാണ് പ്രസന്ന പറയുന്നത്.

    കാലം ഇരുപതു വര്‍ഷം മുന്നിലായതു കൊണ്ട് കളക്ഷനില്‍ വലിയ മാറ്റമുണ്ടെന്ന് വിനയന്‍ കാലം ഇരുപതു വര്‍ഷം മുന്നിലായതു കൊണ്ട് കളക്ഷനില്‍ വലിയ മാറ്റമുണ്ടെന്ന് വിനയന്‍

    English summary
    Prasanna And Sneha Talks About Their Marriage
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X