For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നെടുമുടി വേണുവിനെ കണ്ടപ്പോള്‍ വിറയല്‍ വന്നു, പ്രണവ് അച്ഛനെ പോലെ, പ്രതാപ് പോത്തന്‌റെ വാക്കുകൾ വൈറൽ

  |

  മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ഡിസംബർ 2 ന് ചിത്രം തിയേറ്ററുകളിൽ എത്തിയിരുന്നു. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിത മരയ്ക്കാറിനെ പ്രശംസിച്ച് നടന്‍ പ്രതാപ് പോത്തന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. മരക്കാര്‍ പ്രിയന്റെ ഏറ്റവും മികച്ച സൃഷ്ടിയാണെന്നാണ് പ്രതാപ് പോത്തന്‍ പറഞ്ഞത്. സിനിമ കണ്ടു തുടങ്ങിയപ്പോള്‍ തന്നെ താന്‍ മറ്റൊരു ലോകത്തേക്ക് പോയെന്നും സിനിമയുടെ എല്ലാ ഘടകങ്ങളും മനോഹരമാണെന്നും അദ്ദേഹം പറഞ്ഞു.

   Marakkar Arabikadalinte Simham

  മോഹന്‍ലാലിന്റേയും പ്രണവിന്റെയും അഭിനയം തന്റെ ഹൃദയത്തില്‍ സ്പര്‍ശിച്ചു. നെടുമുടി വേണു സാമുതിരിയെ അതിന്റെ പൂര്‍ണതയില്‍ അവതരിപ്പിച്ചുവെന്നും അദ്ദേഹത്തിന്റെ അഭിനയം കണ്ടപ്പോള്‍ തനിക്ക് വിറയല്‍ വന്നുമെന്നുമാണ് പ്രതാപ് പോത്തന്‍ പറഞ്ഞത്. കീര്‍ത്തി സുരേഷിന്റെ അഭിനയത്തെ പ്രശംസിച്ച പ്രതാപ് പോത്തന്‍ വരുംകാലത്ത് അവര്‍ ഉയരത്തിലെത്തുമെന്നും പറഞ്ഞു.

  ഇനി സീരിയലിൽ അഭിനയിക്കുമോ, പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയുമായി തൻവി

  നടന്റെ വാക്കുകൾ ഇങ്ങനെ...''ഇന്നലെ ആമസോണ്‍ പ്രൈമില്‍ മരക്കാര്‍ കണ്ടു, എനിക്ക് സിനിമ ഇഷ്ടപ്പെട്ടു, ഇത് പ്രിയന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ്. എന്റെ അഭിപ്രായത്തില്‍ ഞാന്‍ അവസാനമായി. മലയാളസിനിമ ഇതുവരെ കാണാത്ത രീതിയിലുള്ള ഇതിഹാസ സിനിമയാണ് പ്രിയന്‍ ചെയ്തത്. അങ്ങനെ നോക്കുമ്പോള്‍ മരക്കാര്‍ ആദ്യത്തെ സംഭവമാണ്. എന്റര്‍ടെയിന്‍മെന്റാണ് എന്നുള്ള ധാരണയോടും സ്‌റ്റൈലോടും കൂടെയാണ് പ്രിയന്‍ കഥ പറഞ്ഞിരിക്കുന്നത്. എനിക്ക് ശ്രദ്ധക്കുറവിന്റെ പ്രശ്‌നമുണ്ട്. എന്നാല്‍ ഈ മൂന്ന് മണിക്കൂര്‍ സിനിമ കണ്ടുതുടങ്ങിയപ്പോള്‍ തന്നെ പ്രിയന്‍ സൃഷ്ടിച്ച ലോകത്തേക്ക് ഞാന്‍ കടന്നുപോയി.

  പരിഹസിച്ചവർക്കും അപമാനിച്ചവർക്കും നന്ദി പറഞ്ഞ് അഡോണി, അന്ന് കളിയാക്കിയത് ഇപ്പോൾ സത്യമായി

  സിനിമയുടെ എല്ലാ കാര്യങ്ങളും ഫസ്റ്റ് ക്ലാസ് ആണ്. ഛായാഗ്രഹണം, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, സംഗീതം, ശബ്ദം, ഇതിനെല്ലാം പുറമേ മികച്ച അഭിനയം, എല്ലാം മനോഹരമായിരുന്നു.മോഹന്‍ലാലിനെ പോലെ മികച്ച ഒരു നടനെ പറ്റി മറ്റെന്തു പറയാനാണ്. വരും ദശകങ്ങളില്‍ അദ്ദേഹം കുഞ്ഞാലിയുടെ മുഖമാകും. തുടക്കത്തില്‍ തന്നെ, പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ചേര്‍ന്നുള്ള മനോഹരമായ ഒരു ഗാനം നിങ്ങളെ ആകര്‍ഷിക്കും. പ്രണവ് അച്ഛനെ പോലെ തന്നെ, പ്രത്യേകിച്ചും കണ്ണിന്റെയും മൂക്കിന്റേയും ക്ലോസപ്പില്‍. ഇരുവരും എന്റെ ഹൃദയത്തില്‍ സ്പര്‍ശിച്ചു.

  2021 ന്റെ നഷ്ടങ്ങൾ, ഓർമകളിൽ മരിക്കാതെ ഈ മലയാള താരങ്ങള്‍

  എന്റെ നെടുമുടി വേണു (എന്റെ ചെല്ലപ്പന്‍ ആശാരി) സാമൂതിരിയായി അഭിനയിക്കുന്നു. അദ്ദേഹം ആ കഥാപാത്രത്തെ പൂര്‍ണതയോടെ അവതരിപ്പിച്ചു. എനിക്ക് മാത്രമാണോ ഇത് തോന്നിയതെന്ന് അറിയില്ല, പക്ഷേ അദ്ദേഹത്തിന്റെ അഭിനയം കണ്ടപ്പോള്‍ എനിക്ക് വിറയല്‍ തോന്നി.പ്രിയന്‍ ഒരു ചൈനീസ് പയ്യനെയും കീര്‍ത്തി സുരേഷിനെയും വെച്ച് ചിത്രീകരിച്ച ഗാനം കണ്ടപ്പോള്‍ എന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു. എന്റെ വാക്കുകള്‍ അടയാളപ്പെടുത്തുക ഈ പെണ്‍കുട്ടി വരും കാലത്ത് വലിയ നിലയിലെത്തും. സിനിമയിലെ എന്റെ രതിമൂര്‍ച്ഛ വിവരിച്ച് കൊണ്ട് ഞാന്‍ നിങ്ങളെ ബോറടിപ്പിക്കില്ല. ക്ഷമിക്കണം കീര്‍ത്തി ഇതിനോടകം തന്നെ ഉയരത്തിലാണ്. മുന്‍വിധികളില്ലാതെ ഈ സിനിമ കാണുക. എന്നെ വിശ്വസിക്കൂ, നിങ്ങള്‍ എന്റെ ആവേശം പങ്കിടും... പ്രതാപ് പോത്തൻ ഫേസ്ബുക്കിൽ കുറിച്ചു.

  റിലീസിന് മുമ്പേ തന്നെ മരക്കാർ 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. റിസര്‍വേഷനിലൂടെ മാത്രമാണ് ചിത്രം100 കോടി ക്ലബില്‍ എത്തിയത്. മരക്കാര്‍ റിലീസ് പ്രഖ്യാപിച്ച അന്ന് മുതല്‍ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ദിവസേന 16,000 ഷോകളാണ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ 631 സ്‌ക്രീനുകളില്‍ 626ലും മരക്കാര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇപ്പോഴും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച് കൊണ്ട് ചിത്രം ജൈത്ര യാത്ര തുടരുകയാണ്.

  English summary
  Pratap Pothen Pens About Mohanlal Movie Marakkar- Arabikadalinte Simham
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X