നസ്രിയയുടെ ഇപ്പോഴത്തെ മൂഡ് ഇങ്ങനെയാണ്; എനിക്ക് സ്ഥിരമായി ഇതാണെന്ന് താരപുത്രി പ്രാര്‍ഥന ഇന്ദ്രജിത്തും

ലോകഡൗണ്‍ കാലം ആസ്വദിക്കുകയാണ് നടി നസ്രിയ നസീം. കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പമുള്ള നടിയുടെ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിതാവ് നസീമിനും സഹോദരന്‍ നവീനുമൊപ്പം വീട്ടിലെ സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു പുറത്ത് വന്നത്. ഇപ്പോഴിതാ രസകരമായൊരു ഫോട്ടോ ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി.

സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള നടിമാരില്‍ ഒരാളാണ് നസ്രിയ. അതുകൊണ്ട് തന്നെ നസ്രിയ ഇടുന്ന പോസ്റ്റുകളെല്ലാം വളരെ വേഗത്തില്‍ തന്നെ ചര്‍ച്ചയാക്കപ്പെടാറുണ്ട്. ഇപ്പോഴിതാ തന്റെ മൂഡ് വ്യക്തമാക്കി കൊണ്ട് പുതിയൊരു സെല്‍ഫി ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി. വേറിട്ട മുഖഭാവത്തോടെയുള്ള ഫോട്ടോയ്ക്ക് വമ്പന്‍ പ്രതികരണമാണ് ലഭിച്ചത്.

nazriya-nazim

എന്റെ മൂഡ് എല്ലായിപ്പോഴും ഇങ്ങനെയാണെന്ന് പറഞ്ഞ് നടന്‍ ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥന ഇന്ദ്രജിത്തും നസ്രിയയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. നടിമാരായ ശ്രിന്ദ, കനി കുസൃതി, തുടങ്ങിയവരും നസ്രിയയ്ക്ക് പിന്തുണ അറിയിച്ച് രസകരമായ കമന്റുകളുമായി എത്തിയിട്ടുണ്ട്. ഫഹദ് എവിടെ പോയെന്നാണ് കൂടുതല്‍ പേരും അന്വേഷിക്കുന്നത്. നസ്രിയ എക്‌സ്പ്രഷന്‍ ക്വീന്‍ ആണെന്നും ഇങ്ങനെയൊരു മൂഡ് മാറ്റത്തിന് പിന്നിലെ കാരണമെന്താണെന്നും ആരാധകര്‍ ചോദിക്കുന്നു.

തെലുങ്ക് സിനിമയിലേക്ക് ചുവടുമാറാന്‍ ഒരുങ്ങുകയാണ് നടി നസ്രിയ നസീം. വിവേക് ആത്രേ രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന റോമാന്റിക് കോമഡി ചിത്രമായ 'അന്റെ സുന്ദരനികി' എന്ന സിനിമയിലാണ് നസ്രിയ നായികയായി അഭിനയിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ ഒരു ഗര്‍ഭിണിയുടെ വേഷത്തിലാണ് നടി എത്തുന്നതെന്ന് അറിയുന്നു. നാനിയാണ് നായകന്‍.

ഫഹദ് ഫാസിലുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന നസ്രിയ വീണ്ടും സീനിമയില്‍ സജീവമാവുകയാണ്. ഈ വര്‍ഷം ഫഹദിന്റെ നായികയായിട്ടും അഭിനയിച്ചിരുന്നു. അന്‍വര്‍ റഷീദ് ഒരുക്കിയ ഹിറ്റ് മൂവിയായ ട്രാന്‍സിലൂടെയാണ് താരദമ്പതിമാര്‍ വീണ്ടും ഒന്നിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X