For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകള്‍ക്കും സിനിമയിലഭിനയിക്കാനാണ് ആഗ്രഹം! അമ്മ കഥാപാത്രങ്ങളെ കുറിച്ച് മനസ് തുറന്ന് നടി പ്രവീണ

  |

  വര്‍ഷങ്ങളായി സിനിമയിലും പിന്നീട് മിനിസ്‌ക്രീനിലും തിളങ്ങിയ നടി പ്രവീണ ഈ ദിവസങ്ങളില്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. ആദ്യം ചെറിയൊരു പാമ്പിന്‍ കുഞ്ഞിനെ കൈയിലെടുത്ത് നില്‍ക്കുന്ന ചിത്രമായിരുന്നു നടി സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. പിന്നാലെ ആനയ്ക്ക് ഭക്ഷണം കൊടുക്കുന്ന ചിത്രവും നടി പങ്കുവെച്ചിരുന്നു.

  ഇപ്പോഴിതാ സീരിയലുകളില്‍ അഭിനയിക്കുന്നതിനെ കുറിച്ച് നടി മനസ് തുറന്നിരിക്കുകയാണ്. അമ്മ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ തനിക്ക് യാതൊരു മടിയുമില്ലെന്ന് പറയുകയാണ് നടിയിപ്പോള്‍. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഭിനയിക്കാന്‍ ഇഷ്ടപ്പെടുന്ന വേഷങ്ങളെ കുറിച്ച് നടി മനസ് തുറന്നിരിക്കുന്നത്.

  ഒരുപാട് വേഷങ്ങള്‍ ചെയ്യുന്നതിലല്ല കാര്യം. സമൂഹത്തിന് നന്മ വരുന്ന കാര്യങ്ങള്‍ പറയുന്ന വേഷങ്ങള്‍ ചെയ്യുന്നതിലാണ് എനിക്ക് താല്‍പര്യം. ഒരുപാടൊന്നും വേണം എന്നുള്ള ആഗ്രഹം ഒന്നും എനിക്കില്ല. കിട്ടുന്ന കാര്യങ്ങള്‍ മനസ്സിന് സംതൃപ്തി നല്‍കുന്നതാകണം. അല്ലാതെ അമ്മ വേഷങ്ങള്‍, അമ്മൂമ്മ വേഷങ്ങള്‍ ഒന്നും ചെയ്യില്ല എന്ന് ഞാന്‍ ഒരിക്കലും പറയില്ല. കഴിഞ്ഞ എട്ടുവര്‍ഷമായി ഞാന്‍ പരമ്പരകള്‍ വേണ്ട എന്ന് മാത്രമാണ് ചിന്തിച്ചത്. അതിനൊരു കാരണമുണ്ട്, ജനമനസ്സുകളില്‍ അത്രയും സ്വാധീനിക്കുന്ന എന്തെങ്കിലും കഥാപാത്രങ്ങള്‍, അല്ലെങ്കില്‍ ചലഞ്ചിങ് ആയ വേഷങ്ങള്‍ അങ്ങിനെ ഉള്ളതൊക്കെ ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം.

  എന്നാല്‍ വരുന്നത് എല്ലാം പതിവ് പോലെയുള്ള കഥാപാത്രങ്ങള്‍ ആയിരുന്നു. എല്ലാവരും ചെയ്തു പഴകിയ അല്ലെങ്കില്‍ ഞാന്‍ തന്നെ ചെയ്തു മടുത്ത കഥാപാത്രങ്ങള്‍ മാത്രം വന്നു തുടങ്ങിയതോടെ ഇനി പരമ്പരകള്‍ തന്നെ വേണ്ട എന്ന തീരുമാനത്തില്‍ എത്തി. പരമ്പരകള്‍ ചെയ്യുന്നില്ല എന്ന തീരുമാനത്തില്‍ ഇരുന്നപ്പോഴാണ് കസ്തൂരിമാനിലേക്ക് ഉള്ള ക്ഷണം ലഭിച്ചത്. അമ്മയും മൂന്നുമക്കളുടെയും കഥ പറയുന്ന ഒരു പരമ്പര. അവരോട് ഞാന്‍ ആദ്യമേ തന്നെ പറഞ്ഞിരുന്നു വ്യത്യസ്തമായത് മാത്രം ചെയ്യാന്‍ ആണ് ആഗ്രഹം എന്ന്. അവരത് സമ്മതിക്കുകയും ചെയ്തു. കഥ കേട്ടപ്പോള്‍ അല്‍പ്പം വ്യത്യസ്തമായി തോന്നി.

  മാത്രമല്ല, പ്രവീണയുടെ കഥാപാത്രം ആണ് അതിലെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത് എന്ന് അവര്‍ പറയുകയും ചെയ്തു. എല്ലാവരും ഇങ്ങനെയാണ് ആദ്യമൊക്കെ പറയുന്നത്, പറ്റിക്കരുത് എന്ന് പറഞ്ഞ ശേഷമാണ് ഞാന്‍ ആ പരമ്പര ഏറ്റെടുക്കുന്നത്. അമ്മ വേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് യാതൊരു മടിയും ഇല്ല. കാരണം ഞാനും ഒരു അമ്മയാണ്. എന്റെ മകള്‍ക്ക് പതിനെട്ട് വയസ്സായി. സിനിമയില്‍ നിരവധി താരങ്ങളുടെ അമ്മ വേഷത്തില്‍ ഞാന്‍ എത്തിയിട്ടുണ്ട്.

  അമ്മ കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ അഭിമാനം മാത്രമേ തോന്നിയിട്ടുള്ളു. പക്ഷെ ആ അമ്മ ജന മനസ്സുകളില്‍ തങ്ങി നില്‍ക്കുന്ന ഒരു അമ്മ ആയിരിക്കണം. കാരണം അമ്മയാണ് സകലതും, ഒരു കുട്ടിയെ നല്ലൊരു പൗരന്‍ ആക്കുന്നത് ഒരമ്മയാണ്. അപ്പോള്‍ അമ്മ കഥാപാത്രങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ഈ കാലഘട്ടത്തിനു യോജിക്കുന്ന ഒരു അമ്മ ആകണമെന്ന് എനിക്ക് നിര്‍ബന്ധം ഉണ്ട്. ഇപ്പോഴത്തെ പരമ്പരകളിലെ ഓവര്‍ മേക്കപ്പിനോടും ആഭരണങ്ങള്‍ വലിച്ചു വാരി ഇടുന്നതിനോടും എനിക്ക് ഒട്ടും യോജിപ്പില്ല.

  അമ്മായി അമ്മയ്ക്ക് ഒരു ലുക്ക്. വില്ലത്തി കഥാപാത്രങ്ങള്‍ക്ക് മറ്റൊരു ലുക്ക്. അങ്ങനെ ഉള്ളതിനോട് എനിക്ക് ഒട്ടും അംഗീകരിക്കാനാകില്ല. ഇതൊന്നും ഒരു നടിമാരും ചെയ്യാന്‍ ആഗ്രഹിക്കാത്ത ആണ്. എന്നാല്‍ ചാനലുകള്‍ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം ചമയങ്ങള്‍ നടത്തേണ്ടി വരുന്നത്. എനിക്കും അങ്ങനെ ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇതിലും ഭേദം പോയി ചാകുന്നതാണ് എന്ന് പോലും ഒരു കലാകാരി ചിന്തിച്ചു പോകുന്ന സമയങ്ങളിലൂടെ കടന്നു പോയിട്ടും ഉണ്ട്. അത്‌കൊണ്ടാണ് ഓള്‍മോസ്റ്റ് ഞാന്‍ സീരിയല്‍ ഉപേക്ഷിക്കാന്‍ കാരണം. എന്നാല്‍, ഒരു ശതമാനം ഇപ്പോഴും പ്രതീക്ഷയുണ്ട് നല്ല കഥാപാത്രങ്ങള്‍ വരും എന്ന കാര്യത്തില്‍.

  മകള്‍ ഗൗരി ബാംഗ്ലൂരില്‍ ബിബിഎ ചെയ്യുന്നു. അവള്‍ക്ക് അഭിനയ മോഹം നന്നായിട്ടുണ്ട്. ചെറുപ്പം മുതല്‍ നൃത്തവും അഭ്യസിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ അവളുടെ കോളേജിലെ മിക്ക പരിപാടികള്‍ക്കും പങ്കെടുക്കാറണ്ട്. നല്ല വേഷങ്ങള്‍ വന്നാല്‍ അഭിനയിക്കണം എന്ന് തന്നെയാണ് അവളുടെ ആഗ്രഹവും.

  Read more about: praveena പ്രവീണ
  English summary
  Praveena About Serial Roles
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X