twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മൂന്ന് മീറ്റർ ആയപ്പോഴേക്കും ഭയന്നു, ശ്വാസം കിട്ടാനുള്ള പൈപ്പ് വലിച്ചെറിഞ്ഞു, വെളിപ്പെടുത്തി പ്രയാഗ

    |

    പുതിയ നേട്ടം കൈ വരിച്ചതിന്റെ സന്തോഷത്തിലാണ് നടി പ്രയാഗ മാർട്ടിൻ ഉള്ളിലുള്ള പേടി കാരണം മാറ്റവെച്ച ആഗ്രഹമാണ് ഈ ലോക്ക് ഡൗൺ കാലത്ത് താരം യാഥാർഥ്യമാക്കിയിരിക്കുന്നത്. അത് മറ്റൊന്നുമല്ല സ്ക്യൂബ ഡൈവിങ്ങാണ്. വളരെ കാലത്ത ആഗ്രഹം സഫലമായതിന്റെ ആവേശത്തിലാണ് പ്രയാഗ. വനിത ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് പുതിയ ജീവിതം കൈവരിച്ചതിനെ കുറിച്ച് നടി പറയുന്നത് . പിറവത്തുള്ള ക്വാറിയിലായിരുന്നു സ്ക്യൂബ ഡൈവിങ്ങിനായി പ്രോയത്
    ഏറ്റവും അടുത്ത സുഹൃത്തായ വിവേക്, റിച്ചി, പ്രണവ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

    ഡൈവിങ്ങ് മാസ്റ്ററാണ് വിവേക്. മാൽദിവസിലൊക്കെ പോയാണ് ഡൈവിങ്ങ് പഠിച്ചത് വിവേകാണ് ഞങ്ങൾ കൂട്ടുകാർക്കായി ഇങ്ങനെയൊരു ഓഫർ വെച്ചത്. അണ്ടർ വാട്ടർ യാത്ര വേറെ ആര് വിളിച്ചാലും ഞാൻ പേകാറില്ല. പക്ഷെ വിവേക് ആയതു കൊണ്ട് രണ്ട് കൽപ്പിച്ച് പോകുകയായിരുന്നു-പ്രയാഗ അഭിമുഖത്തിൽ പറഞ്ഞു. ആദ്യത്തെ കുറച്ച് ദിവസം ക്ലാസായിരുന്നു. വെള്ളത്തിൽ ഇറങ്ങേണ്ട രീതി, എന്തൊക്കെ സാധനങ്ങൾ വേണം എന്നൊക്കെ പറഞ്ഞ് മനസ്സിലാക്കി തന്നു. ശേഷമാണ് സ്ക്യൂബ ഡൈവിങ്ങിനായി പോയത്.

      പേടിയായിരുന്നു

    ആദ്യ നല്ല പേടി ഉണ്ടായിരുന്നു. ക്വാറിയിൽ ഇറങ്ങി മൂന്ന് മീറ്റർ ആയപ്പോഴേയ്ക്കും ഞാൻ വല്ലാതെ പേടിച്ചു പേയി. ശ്വാസം കിട്ടാൻ വേണ്ടിയുള്ള പൈപ്പ് വലിച്ച് എറിഞ്ഞ് മുകളിലേയ്ക്ക് വന്നു. നീന്തി മുകളിൽ എത്തിയപ്പോൾ വിവേക് എന്നെ വഴക്ക് പറഞ്ഞു. അഞ്ചാമത്തെ ശ്രമത്തിലാണ് ഞാൻ വെള്ളത്തിനടിയിൽ എത്തിയത്. എല്ലാവരും 12 മീറ്ററോളം പോയി. ഞാൻ 6 മീറ്റർ എത്തിയപ്പോൾ തന്നെ ഹാപ്പിയായി.

    മറ്റൊരു ലോകത്ത്

    ശരിക്കും മറ്റൊരു ലോകത്ത് എത്തിയ അവസ്ഥയിലായിരുന്നു. ശരിക്കുമൊരു മെഡിറ്റേഷൻ. ഒരുപാട് സംസാരിക്കുന്ന ആളാണ് ഞാൻ . ആ നിശബ്ദതയിൽ ഞാൻ എനിക്ക് മാത്രം അറിയാവുന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട വെർഷനായി മാറുകയായിരുന്നു. അണ്ടർ വാട്ടറിന്റെ ഭംഗിയോ സ്റ്റാർ ഫിഷിനെ കാണാനോ ആയിരുന്നില്ല ഞാൻ ഇവിടെ എത്തിയത്. വെള്ളത്തിന്റെ ആഴം അറിയാനുള്ള ആഗ്രഹമായിരുന്നു, അത് പൂർണ്ണമായും സാധിച്ചു.

    Recommended Video

    Dulquer salmaan's bet with Mammootty | FilmiBeat Malayalam
    വിട്ടിലെ   പ്രതികരണം

    വീട്ടിൽ ആരോടും പറയാതെയാണ് ഞങ്ങൾ പോയത്. അച്ഛനോട് ഈ കാര്യം പറഞ്ഞപ്പോൾ ആദ്യം ഞെട്ടിയെങ്കിലും പിന്നീട് അഭിനന്ദിച്ചു. എന്നാൽ അമ്മയുടെ കാര്യം നേരെ വിപരീതമായിരുന്നു. ക്വാറിയിലെ ചിത്രങ്ങൾ കണ്ടപ്പോൾ പോടിച്ച് ആകെ വല്ലാതെ ആയി. ഒരു ദിവസം എന്നോട് മിണ്ടിയില്ല. ഒരു വിധത്തിലാണ് അമ്മയെ സമാധാനിപ്പിച്ചത്. ബൗളിലെ മീനിനെ പോലെയായിരുന്ന ജീവിതം കുറച്ച് കൂടി ഓപ്പണായതിൽ വളരെ സന്തോഷമുണ്ട്. ലോക്ക് ഡൗണിൽ വല്ലാതെ സന്തോഷിപ്പിച്ച കാര്യമായിരുന്നു ഇത്. ബാക്കി ദിവസങ്ങളിലായി സുഹൃത്തുക്കളേയും കണ്ടു.

    പുതിയ സിനിമ

    സ്ക്യൂബ ഡൈവിങ്ങിലേയ്ക്ക് എത്തിച്ച വിവേക് സംവിധാനം ചെയ്യുന്ന ഒരു ചെറിയ സിനിമ ഒരുങ്ങുന്നുണ്ട്. ഒരു പക്ഷേ, ആ ഡൈവിങ് എക്സപീരിയൻസിലേക്ക് പോയതുപോലും ഈ സിനിമയ്ക്കു വേണ്ടിയുള്ളൊരു മൂഡിനായിരുന്നു. പിന്നീടുള്ളൊരു സിനിമയും വലിയയൊരു പ്രതീക്ഷയാണ്. കഴിഞ്ഞ കുറേ കാലമായി കാത്തിരുന്നു പോലയൊരു കഥാപാത്രം എനിക്ക് കിട്ടിയിട്ടുണ്ട്. ലോക്ഡൗൺ മാറുമ്പോൾ എല്ലാ സന്തോഷങ്ങളുമായി ജീവിതം തുടരാൻ കാത്തിരിക്കുകയാണ് ഞാൻ.

    English summary
    Prayaga Martin About Her Exciting Experience In Scuba Diving
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X