Don't Miss!
- News
നഴ്സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
സിനിമാ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം മമ്മൂട്ടി ഒരു പാഠപുസ്തകമാണ്,മെഗാസ്റ്റാറിനെ കുറിച്ച് മനസുതുറന്ന് പ്രേംപ്രകാശ്
നടനായും നിര്‍മ്മാതാവായുമെല്ലാം മലയാളത്തില്‍ തിളങ്ങിയ താരങ്ങളില്‍ ഒരാളാണ് പ്രേംപ്രകാശ്. നിരവധി സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ നടന് അഭിനയിച്ചിരുന്നു. സൂപ്പര്‍താര സിനിമകളിലും യുവതാര ചിത്രങ്ങളിലുമെല്ലാം ശ്രദ്ധേയ വേഷങ്ങളില്‍ പ്രേംപ്രകാശ് എത്തിയിരുന്നു. അദ്ദേഹം നിര്‍മ്മിച്ച സിനിമകളും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. 1979ല്‍ പെരുവഴിയമ്പലം എന്ന ചിത്രം നിര്‍മ്മിച്ചായിരുന്നു പ്രേംപ്രകാശ് നിര്‍മ്മാതാവായി തുടക്കമിട്ടത്. പിന്നാലെ പതിനഞ്ചിലധികം സിനിമകള്‍ അദ്ദേഹം മലയാളത്തില്‍ നിര്‍മ്മിച്ചു.
അരനാഴിക നേരം എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനേതാവായുളള അരങ്ങേറ്റം. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ വെച്ചും സിനിമകള്‍ നിര്‍മ്മിച്ചിട്ടുളള ആളാണ് പ്രേംപ്രകാശ്. കൂടെവിടെ പോലുളള സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പത്മരാജനായിരുന്നു കൂടെവിടെ ചിത്രത്തിന്റെ സംവിധായകന്. അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായുളള ആത്മബന്ധത്തെ കുറിച്ച് പ്രേംപ്രകാശ് മനസുതുറന്നിരുന്നു.

മമ്മൂട്ടി ടൈംസിന്റെ അഭിമുഖത്തിലാണ് മെഗാസ്റ്റാറിനൊപ്പമുളള ഓര്‍മ്മകള്‍ പങ്കുവെച്ച് നടന് എത്തിയത്. 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൂടെവിടെ എന്ന സിനിമ മുതല്‍ തുടങ്ങിയ ആത്മബന്ധമാണ് മമ്മൂട്ടിയുമായെന്ന് പ്രേംപ്രകാശ് പറയുന്നു. അന്ന് മുതല്‍ ഇന്നു വരെ ഒരേ രീതിയില്‍ ഒരേ സ്നേഹം, ഒരേ അടുപ്പം, എനിക്കതില്‍ ഒത്തിരി സന്തോഷമുണ്ട്.

ഞാന്‍ ഒരു നിര്‍മ്മാതാവായി ഒത്തിരി ചിത്രങ്ങള്‍ എടുത്തെങ്കിലും എന്റെ സിനിമകളില്‍ എറ്റവും കൂടുതല്‍ നായകനായി അഭിനയിച്ചിട്ടുളളത് നിങ്ങള്‍ തന്നെയാണ്, നാല് തവണ. അതുകൂടാതെ പല പടങ്ങളിലും ഒരുമിച്ച് അഭിനയിക്കാനുളള ഭാഗ്യവും എനിക്ക് കിട്ടിയിട്ടുണ്ട്. ഈ സമയത്ത് എനിക്ക് പറയാനുളളത്, നാല്പത് വര്‍ഷത്തെ നിങ്ങളുടെ അഭിനയജീവിതം ഇപ്പോഴും സൂപ്പര്‍താരമായി തന്നെ നിലനില്ക്കുന്നു എന്നത് ഒരു ചെറിയ കാര്യമൊന്നും അല്ല.

അപ്പോള്‍ ഞാന്‍ മനസിലാക്കുന്നത്, ഇപ്പോഴത്തെ നമ്മുടെ സിനിമാ വിദ്യാര്‍ത്ഥികള്‍ക്ക് നിങ്ങള്‍ ഒരു പാഠപുസ്തകമാണ്. നാല്പത് വര്‍ഷം നില്ക്കണമെങ്കില് നിങ്ങളുടെ അധ്വാനവും എല്ലാം ഇതിനകത്തുണ്ട്. പരിശ്രമവും എല്ലാം ഇതിന് പിന്നിലുണ്ട്. അത് ഒത്തിരി അഭിനന്ദനമര്ഹിക്കേണ്ടത് തന്നെയാണ്. എനിക്ക് ഒരുപാട് സന്തോഷമുണ്ട്. കാരണം മലയാള സിനിമ ഉളളിടത്തോളം കാലം നിങ്ങള്‍ ഓര്‍മ്മിക്കപ്പെടും.

നമ്മുടെ ബന്ധം ഒത്തിരി ഒത്തിരി ഓര്‍മ്മകള്‍ എന്റെ മനസില്‍ വരുന്നുണ്ട്. പല സെറ്റുകളിലും വെച്ചുളള നമ്മുടെ അടുപ്പവും സംസാരവും തമാശകളുമെല്ലാം. പ്രത്യേകിച്ച് കോവിഡ് കാലത്ത് ഇരിക്കുമ്പോള്‍ സിനിമാ കാര്യങ്ങളാണ് കൂടുതല്‍ ആലോചിക്കുന്നത്. അപ്പോ നമ്മളുടെ അസോസിയേഷന് നമ്മള് ആലോചിക്കും. ഞാന്‍ മുന്‍പ് പറഞ്ഞത് പോലെ ഇതൊരു ദൈവാനുഗ്രഹമാണ് നാല്പത് വര്‍ഷം ഒരു സൂപ്പര്‍സ്റ്റാര്‍, നല്ല നടന് എന്നീ നിലകളിലെല്ലാം ജനങ്ങളില്‍ നിന്നും അംഗീകാരം കിട്ടിയിട്ടുണ്ട്. അത് കരുതുക.
Recommended Video
കരീന കപൂറിന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ വൈറല്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
-
ഒരാൾ കിടന്ന ഉടനെ ഉറങ്ങും, ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത സുരേഷ്
-
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!
-
മഷൂറയ്ക്ക് പ്രസവിക്കാൻ ഡീലക്സ് റൂം ബുക്ക് ചെയ്ത് ബഷീർ, 'പൊസിഷനും ഹാർട്ട് ബീറ്റും അനുസരിച്ച് ബേബി ഗേൾ'; മഷൂറ