Just In
- 17 min ago
തന്റെ സാമ്രാജ്യത്തിലേക്ക് പടനായകന് വരുന്നു; വീട്ടിലെ പുതിയ സന്തോഷം പങ്കുവെച്ച് നടി അനുശ്രീ
- 24 min ago
ഉപ്പും മുളകും നിര്‍ത്താന്‍ കാരണം ചക്കപ്പഴമോ? മറ്റൊരു ചാനലില്‍ വന്നാല്‍ പൂവ് വാടും, പഴം ചീയുമെന്ന് ആരാധകര്‍
- 1 hr ago
ആ ചിത്രത്തിൽ ലാലേട്ടനോട് പറഞ്ഞത് തന്നെയാണ് മുപ്പത് വര്‍ഷമായി അപ്പനോടും പറഞ്ഞത്, അപ്പന് അത് കേട്ടില്ല
- 1 hr ago
ബെഡ് ഷീറ്റിനുള്ളില്‍ മൂടി പുതച്ചിരുന്ന നിമിഷം;ആളുകളുടെ മുഖത്ത് പോലും നോക്കാന്‍ പറ്റിയില്ല, മേഘ്ന വിന്‍സെൻ്റ്
Don't Miss!
- News
ഈ സര്‍ക്കാറിന്റെ വാക്കുകള്‍ ആരാണ് വിശ്വസിക്കുന്നത്; ബഡായി ബജറ്റെന്ന് രമേശ് ചെന്നിത്തല
- Lifestyle
ഭാഗ്യം തേടിവരും, തീര്‍ച്ച; വീട്ടില്‍ ഇതൊക്കെ സൂക്ഷിക്കൂ
- Finance
സംസ്ഥാന ബജറ്റ് 2021 ആശാവർക്കർമാരുടെയും അങ്കണവാടി ടീച്ചർമാരുടെയും അലവൻസ് ഉയർത്തി
- Automobiles
ബിഎംഡബ്ല്യു മോട്ടോറാഡിന് വളർച്ച; പോയ വർഷം നിരത്തിലെത്തിച്ചത് 2,563 യൂണിറ്റ്
- Sports
IND vs AUS: ഗാബയിലെ 'ഗബ്ബാര്‍'! ലബ്യുഷെയ്ന് റെക്കോര്‍ഡ്, സാക്ഷാല്‍ ബ്രാഡ്മാന് വീണു
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തണുപ്പ് കാലത്ത് മഡോണ സെബാസ്റ്റ്യൻ ഇങ്ങനെയാണ്, പാവടയും ജാക്കറ്റ് അണിഞ്ഞ് അടിപൊളി ലുക്കിൽ നടി
2015 ൽ പുറത്തിറങ്ങി അൽഫോൺസ് പുത്രൻ ചിത്രമായ പ്രേമത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മഡോണ സെബാസ്റ്റ്യൻ. നിവിൻ പോളിയുടെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം, ആദ്യ ചിത്രത്തിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഇന്നും മലയാളി സിനിമ പ്രേക്ഷകരുടെ ഇടയിൽ മേരിയുടെ സഹോദരി സെലിൻ ചർച്ച വിഷയമാണ്.
മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും നടി ചുവട് ഉറപ്പിച്ചിട്ടുണ്ട്. മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത് പോലെ തെന്നിന്ത്യൻ സിനിമ പ്രേമികളുടേയും പ്രിയങ്കരിയാകാൻ നടിക്ക് കഴിഞ്ഞിട്ടുണ്ട്. അന്യഭാഷ ചിത്രങ്ങളിലും മലയാളത്തിലും ഒരുപോലെ സജീവമാണ് നടി. സോഷ്യൽ മീഡിയയിൽ സജീവമാണ് മഡോണ. ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് നടിയുടെ ഉഗ്രൻ ചിത്രങ്ങളാണ്. മഡോണ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ശൈത്യ കാലത്തെ മനോഹരമായ ചിത്രങ്ങളാണ് നടി മഡോണ പങ്കുവെച്ചിരിക്കുന്നത്. പച്ച നിറത്തിലുളള വസ്ത്രം ധരിച്ച് കൊണ്ടാണ് നടി പോസ് ചെയ്തിരിക്കുന്നത്. മഞ്ഞ് വീഴുന്നത് ചിത്രത്തിൽ കാണാൻ സാധിക്കുന്നുണ്ട്. കാലവസ്ഥയ്ക്ക് അനിയോജ്യമായ മേക്കപ്പാണ് നടി ഉപയോഗിച്ചിരിക്കുന്നത്. പച്ച നിറത്തിലുള്ള പാവാടയ്ക്കും ജാക്കറ്റിനോടൊപ്പം ഗോൾഡൻ നിറത്തുലുള്ള അൽപം വലിയ കമ്മലാണ് അണിഞ്ഞിരിക്കുന്നത്. മറ്റ് ആഭരണങ്ങളൊന്നും മഡോണ ഉപയോഗിച്ചിട്ടില്ല. മുടി അൽപം ഉയർത്തി കെട്ടി വ്യത്യസ്ത ലുക്കിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മഡോണയുടെ ശൈത്യകാല ലുക്ക് വൈറലായിട്ടുണ്ട്.

മനോഹരമായ നാല് ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. നടി ഐശ്വര്യ ലക്ഷ്മിയും മഡോണയുടെ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. പച്ച വസ്ത്രം ധരിച്ച് ചുവന്ന കാറിനരുകിൽ നിൽക്കുന്ന മറഡോണയുടെ ചിത്രത്തിനാണ് കൂടുതൽ കമന്റുകൾ ലഭിച്ചിരിക്കുന്നത്. തങ്ങൾക്ക് ഇഷ്ടപ്പെട്ട ചിത്രം അതാണെന്നും ആരാധകർ പറയുന്നു.

തെന്നിന്ത്യൻ സിനിമകളിൽ സജീവമാണെങ്കിലും ഇന്നും മഡോണയ്ക്ക് ഇന്റിമേറ്റ് സീനുകൾ അഭിനയിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. ഏത് ഭാഷയിലായാലും ഇന്റിമേറ്റ് സീനുകളോട് നോ പറയുകയാണ് നടി ചെയ്യാറുള്ളത്. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ഇത് തന്റെ ഇപ്പോഴത്തെ നിലപാടാണെന്ന് പറഞ്ഞു കൊണ്ടാണ് ഇന്റിമേറ്റ് സീനുകളോടുള്ള താൽപര്യമില്ലായ്മയെ കുറിച്ച് വെളിപ്പെടുത്തിയത്. എനിക്ക് റൊമാൻസ് ചെയ്യാൻ കുറച്ച് പാടാണ്. അതിപ്പോഴും എന്റെ പ്രൈവറ്റ് ആയിട്ടുള്ള ഏരിയയാണ്. അത് പ്രൊഫഷണലായി കൺവേർട്ട് ചെയ്യാൻ കുറച്ച് സമയമെടുക്കും- നടി പറയുന്നു.

പ്രേമം വിജയമായതിന് തൊട്ട് പിന്നാലെ നടി തെന്നിന്ത്യൻ സിനിമ ലോകത്തേയ്ക്ക് ചേക്കേറുകയായിരുന്നു. മികച്ച ഒരുപിടി നല്ല ചിത്രങ്ങളായിരുന്നു മഡോണയ്ക്ക് അന്യഭാഷകളിൽ നിന്ന് ലഭിച്ചത്. തുടക്കത്തിൽ തന്നെ വിജയ് സേതുപതി, ധനുഷ് എന്നിവരോടൊപ്പം അഭിനയിക്കാൻ നടിക്ക് കഴിഞ്ഞു. കൂടാതെ കന്നഡ ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്. ഭാഷ അറിയാത്തതുകൊണ്ട് ആദ്യമൊക്കെ ബുദ്ധിമുട്ടിയിരുന്നുവെന്നും പക്ഷേ കൂടെ അഭിനയിക്കുന്നവർ നല്ല സപ്പോർട്ടായിരുന്നും മഡോണ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മലയാളികളായ ആർട്ടിസ്റ്റുമാരോട് അവർക്ക് ഭയങ്കര ബഹുമാനമാണെന്നും അന്ന് വെളിപ്പെടുത്തിയിരുന്നു.
ചിത്രം, കടപ്പാട്: മഡോണ ഇൻസ്റ്റഗ്രാം പേജ്