പൃഥ്വിയും സുപ്രിയയും വീണ്ടും പറ്റിച്ചു, അലംകൃതയെ തിരക്കി ആരാധകര്‍, ചിത്രം വൈറലാവുന്നു
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മാലിദ്വീപില്‍ വെക്കേഷന്‍ ആഘോഷിച്ച് വരികയാണ് ഇരുവരും. യാത്രയെക്കുറിച്ചും യാത്രാചിത്രങ്ങളും വീഡിയോയുമൊക്കെയായി പൃഥ്വിയും സുപ്രിയയും എത്തിയിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു ഇവരുടെ ചിത്രങ്ങള്‍ വൈറലായി മാറിയത്. സുപ്രിയയ്‌ക്കൊപ്പമുള്ള പുതിയ ചിത്രവുമായെത്തിയിരിക്കുകയാണ് പൃഥ്വി ഇപ്പോള്‍.
സുപ്രിയയെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന പൃഥ്വിരാജിനെയാണ് ചിത്രത്തില്‍ കാണുന്നത്. ഫാന്‍സ് പേജുകളിലൂടെയായാണ് ചിത്രം പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കറങ്ങിനടക്കുന്നത് നിര്‍ത്തി ലൊക്കേഷനിലേക്ക് വായെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. മറ്റൊരാളാവട്ടെ മകളായ അലംകൃതയെവിടെയെന്നായിരുന്നു ചോദിച്ചത്. മകള്‍ അതീവ സന്തോഷവതിയാണെന്നും വെക്കേഷന്‍ ശരിക്കും ആഘോഷിക്കുന്നുണ്ടെന്നും സുപ്രിയ പറഞ്ഞിരുന്നു.
ഇടയ്ക്ക് ആലി ഓണ്‍ലൈന്‍ ക്ലാസ് അറ്റന്‍ഡ് ചെയ്ത് സന്തോഷം പങ്കുവെച്ചിരുന്നുവെന്നും താരപത്‌നി പറഞ്ഞിരുന്നു. ജനനം മുതലേ തന്നെ ആരാധകരെ സ്വന്തമാക്കിയ കുരുന്നാണ് അലംകൃത. താരപുത്രിയുടെ പേരിലും ഫാന്‍സ് പേജുകളും ഗ്രൂപ്പുകളും സജീവമാണ്. മകളുടെ സ്വകാര്യതയെ മാനിക്കുന്നവരാണ് ഇരുവരും. സെലിബ്രിറ്റി സ്റ്റാറ്റസില്‍ മകളെ വളര്‍ത്താന്‍ താല്‍പര്യമില്ല. സാധാരണക്കാരിയായി അവള്‍ വളരട്ടെയെന്നായിരുന്നു ഇരുവരും പറഞ്ഞത്.

അമ്മയെപ്പോലെ ഡാന്‍സിനോട് താല്‍പര്യമുണ്ട് ആലിക്ക്. അക്കാര്യത്തില്‍ താന്‍ പിന്നോട്ടാണ്. അവരെപ്പോലെയാകാനായി ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. കൊവിഡ് കാലത്ത് മകള്‍ പങ്കുവെച്ച ആശങ്കകളെക്കുറിച്ചുള്ള കുറിപ്പുകളുമായും സുപ്രിയ മേനോന്‍ എത്തിയിരുന്നു. അമ്മയെപ്പോലെ മകളും മാധ്യമപ്രവര്‍ത്തകയാവുമോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്.
മകള്‍ ആരാവരുത് എന്ന കാര്യത്തെക്കുറിച്ച് മാത്രമേ ചിന്തിച്ചിട്ടുള്ളൂവെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. അത്യാവശ്യം വികൃതിയുള്ള കൂട്ടത്തിലാണ് ആലി. അമ്മ വന്ന് കഴിഞ്ഞാല്‍ ഡാഡ അത് ചെയ്തു, മമ്മ ഇത് ചെയ്തു എന്നൊക്കെ പരാതി പറയുന്നത് കേള്‍ക്കാറുണ്ട്. അവളുടെ വിചാരം അമ്മ ഞങ്ങളെ വഴക്ക് പറയുമെന്നാണെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. മകളുടെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ടെങ്കിലും അപൂര്‍വ്വമായി മാത്രമേ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ഫോട്ടോ പുറത്തുവിടാറുള്ളൂ. പൃഥ്വിയും സുപ്രിയയും വീണ്ടും പറ്റിച്ചുവെന്നും ആലിയെ കാണുന്നില്ലെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.


Click it and Unblock the Notifications











