»   » സിനിമയുടെ സര്‍വ്വവിജ്ഞാന കോശം! രാഹുല്‍ മാധവിന്റെ ഈ വിശേഷണം ഏത് താരത്തേക്കുറിച്ചെന്നോ?

സിനിമയുടെ സര്‍വ്വവിജ്ഞാന കോശം! രാഹുല്‍ മാധവിന്റെ ഈ വിശേഷണം ഏത് താരത്തേക്കുറിച്ചെന്നോ?

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ മോഹന്‍ലാല്‍ മമ്മൂട്ടി എന്നീ താരങ്ങള്‍ക്കൊപ്പം സ്റ്റാര്‍ പദവിയിലെത്തിയ താരങ്ങള്‍ നിരവധി ഉണ്ടായിരുന്നെങ്കിലും ഇവരില്‍ പലര്‍ക്കും കാലന്തരത്തില്‍ അത് നഷ്ടമായി. ശങ്കര്‍, റഹ്മാന്‍ എന്നിവര്‍ക്കൊപ്പം ഈ നിരയില്‍ അവസാനം ഉള്ള വ്യക്തിയാണ് സുരേഷ് ഗോപി.

ജിമ്മിക്കി കമ്മലിന് വീണ്ടും റെക്കോര്‍ഡ് നേട്ടം... ഹിറ്റ് ചാര്‍ട്ടില്‍ പകരക്കാരില്ലാതെ ഈ ഗാനം..!

നിലപാടുകളും ജീവിതവും അങ്ങനെ തന്നെ, പക്ഷെ ആ രണ്ട് വാക്കുകള്‍ സണ്ണി ലിയോണിന് ഇഷ്ടമല്ല...

യുവതാരങ്ങളില്‍ ആ പദവി സ്വന്തമാക്കിയ ഏക വ്യക്തിയാണ് പൃഥ്വിരാജ്. മലയാളത്തിലെ യുവ സൂപ്പര്‍ സ്റ്റാര്‍ എന്നാണ് പൃഥ്വിയെ വിശേഷിപ്പിക്കുന്നത്. അഭിനയ ജീവിതത്തിന്റെ പതിനഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ പൃഥ്വിരാജിനെ സഹതാരം രാഹുല്‍ മാധവ് വിശേഷിപ്പിക്കുന്നത് സിനിമയുടെ സര്‍വ്വവിജ്ഞാന കോശം എന്നാണ്.

സിനിമയുടെ സര്‍വ്വവിജ്ഞാന കോശം

സിനിമയില്‍ പതിനഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ പൃഥ്വിരാജിന് നിരവധി വിശേഷണങ്ങള്‍ സിനിമയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും ലഭിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമാണ്. ഇങ്ങനെ വിശേഷിപ്പിക്കാന്‍ രാഹുല്‍ മാധവിന് തക്കതായ കാരണവും ഉണ്ട്.

സ്‌കോട്ട്‌ലന്റിലെ ചിത്രീകരണം

പൃഥ്വിരാജ് ഒരു സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ എല്ലാ മേഖലകളിലും സാന്നിദ്ധ്യം അറിയിക്കാറുണ്ട്. ആദം ജോണ്‍ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം സ്‌കോട്ട്‌ലന്റില്‍ നടന്നപ്പോള്‍ പൃഥ്വിരാജിന്റെ ഭാഗത്ത് നിന്നും സിനിമയ്ക്ക് ഗുണകരമായ ഒരു ഇടപെടല്‍ ഉണ്ടായി.

വിദേശ താരങ്ങളോട്

ചിത്രത്തിന്റെ 90 ശതമാനത്തോളം ഭാഗങ്ങളും ചിത്രീകരിച്ച് കഴിഞ്ഞിരുന്നു. പോലീസ് വേഷം അഭിനയിക്കുന്ന വിദേശതാരങ്ങള്‍ക്ക് അവരുടെ തെറ്റുകള്‍ പൃഥ്വിരാജ് തിരുത്തി കൊടുത്തു. അവരുടെ സംഭാഷണത്തിലെ പിഴവുകള്‍ വരെ പൃഥ്വി തിരുത്തുന്നത് കണ്ട് സെറ്റ് മുഴുവന്‍ അതിശയിച്ചെന്ന് രാഹുല്‍ പറയുന്നു.

പൃഥ്വിരാജിന്റെ പ്രൊഫഷണലിസം

പൃഥ്വിരാജിന്റെ പ്രഫഷണിലസത്തേയും സിനിമയേക്കുറിച്ചുള്ള സാങ്കേതിക പരിജ്ഞാനത്തേയുമാണ് രാഹുല്‍ മാധവ് ഈ വിശേഷണത്തിലൂടെ സൂചിപ്പിച്ചത്. പലരും സ്വന്തം കഥാപാത്രത്തെ ഉയര്‍ത്താന്‍ ഇടപെടലുകള്‍ നടത്തുമ്പോഴാണ് പൃഥ്വി വ്യത്യസ്തനാകുന്നത്.

രാഹുല്‍ മാധവും പൃഥ്വിരാജും

മെമ്മറീസ് എന്ന ചിത്രത്തിലാണ് രാഹുല്‍ മാധവ് ആദ്യമായി പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്നത്. അതിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ആദം ജോണ്‍. രണ്ട് ചിത്രങ്ങളില്‍ പൃഥ്വിരാജിന്റെ അനുജന്റെ വേഷമായിരുന്നു രാഹുല്‍ മാധവിന്.

പ്രേക്ഷക ഹൃദയം കീഴടക്കി ആദം ജോണ്‍

ഓണത്തിന് തിയറ്ററുകളില്‍ എത്തിയ ആദം ജോണ്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. തിരക്കഥാകൃത്ത് ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആദം ജോണ്‍. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്.

കളക്ഷനിലും മുന്നിലും

ഓണക്കാലത്ത് തിയറ്ററില്‍ എത്തിയ നാല് ചിത്രങ്ങളില്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയിലും ആദം ജോണ്‍ മുന്നിലുണ്ട്. യുഎഇയിലും ഏറ്റവും അധികം ഷോകള്‍ പ്രദര്‍ശിപ്പിക്കുന്നത് ആദം ജോണ്‍ ആണ്. ചിത്രത്തിലെ ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു.

English summary
Prithviraj is an encyclopedia of cinema: Rahul Madhav.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam