»   » പൃഥ്വിയെ സൂപ്പര്‍യുവതാരമാക്കിയ കഥാപാത്രങ്ങള്‍

പൃഥ്വിയെ സൂപ്പര്‍യുവതാരമാക്കിയ കഥാപാത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

പഴയകാല നടന്‍ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മക്കളില്‍ രണ്ടാമനായ പൃഥ്വിരാജ് ആദ്യ ചിത്രങ്ങളില്‍ത്തന്നെ തന്റെ അഭിനയമികവ് തെളിയിച്ചിട്ടുണ്ട്.

നന്ദനം എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ യുവനായകനായ പൃഥ്വി പന്നീട് പലവട്ടം താന്‍ ഭാവിയില്‍ ഒരു സൂപ്പര്‍താരപദവിയ്ക്ക് അനുയോജ്യനായ അഭിനേതാവാണെന്ന് വിമര്‍ശകരെക്കൊണ്ട് പറയിച്ചിട്ടുമുണ്ട്. ഇടക്കാലത്ത് ചില ചിത്രങ്ങളില്‍ പരാജയം നേരിട്ടെങ്കിലും 2012ലും 13ലുമായി പുറത്തിറങ്ങിയ ചിത്രങ്ങളിലൂടെ പൃഥ്വി വീണ്ടും മികച്ച നടനെന്ന പ്രശംസ നേടിക്കഴിഞ്ഞു.

എന്ത് കാര്യത്തിനും ആരുടെയും മുഖം നോക്കാതെ സ്വന്തം അഭിപ്രായം പറയുന്ന പൃഥ്വി ഗോസിപ്പുകാരുടെ ഇഷ്ടനായകന്‍ കൂടിയാണ്.

പൃഥ്വിരാജിന്റെ മികച്ച കഥാപാത്രങ്ങള്‍

പൃഥ്വിരാജിന്റെ അഭിനയജീവിതത്തിലെ ആദ്യത്തെ ഏറ്റവും മികച്ച കഥാപാത്രമേതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലെ മനു. ഈ ചിത്രത്തോടെ പൃഥ്വിരാജ് പെണ്‍കുട്ടികളുടെ മനസ്സില്‍ ഇടം പിടിയ്ക്കുകയായിരുന്നു.

പൃഥ്വിരാജിന്റെ മികച്ച കഥാപാത്രങ്ങള്‍

ശ്യാമപ്രസാദ് ചിത്രമായ അകലെയിലെ നീല്‍ എന്ന കഥാപാത്രത്തെ മറക്കാന്‍ കഴിയില്ല. മികച്ച പ്രകടനമായിരുന്നു ഈ ചിത്രത്തില്‍ പൃഥ്വി കാഴ്ചവച്ചത്. പൃഥ്വിയ്‌ക്കൊപ്പം മത്സരിച്ചഭിനയിക്കാന്‍ ഷീല, ഗീതു മോഹന്‍ദാസ് എന്നിവരും ഈ ചിത്രത്തിലുണ്ടായിരുന്നു.

പൃഥ്വിരാജിന്റെ മികച്ച കഥാപാത്രങ്ങള്‍

പൃഥ്വിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ക്ലാസ്‌മേറ്റ്‌സിലെ സുകുമാരന്‍. പ്രണയവും, കാമ്പസ് രാഷ്ട്രീയവുമെല്ലാം ഇടകലര്‍ന്ന ചിത്രത്തില്‍ പൃഥ്വി ഗംഭീര പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഈ ലാല്‍ജോസ് ചിത്രത്തിലൂടെ പൃഥ്വി വലിയ പ്രശംസകള്‍ നേടിയിരുന്നു.

പൃഥ്വിരാജിന്റെ മികച്ച കഥാപാത്രങ്ങള്‍

പൃഥ്വിരാജിന് ഏറെ പ്രശംസകള്‍ നേടിക്കൊടുത്ത കഥാപാത്രമാണ് വാസ്തവത്തിലെ ബാലചന്ദ്രന്‍. ചിത്രത്തില്‍ പൃഥ്വിരാജിന് വെല്ലുവളി ഉയര്‍ത്തിയ അഭിനയമായിരുന്നു ജഗതി ശ്രീകുമാറിന്റേത്. ഈ പത്മകുമാര്‍ ചിത്രത്തോടെയാണ് മലയാളസിനിമയില്‍ പൃഥ്വിയ്ക്ക് ജൂനിയര്‍ സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം ലഭിച്ചത്.

പൃഥ്വിരാജിന്റെ മികച്ച കഥാപാത്രങ്ങള്‍

വെറുമൊരു പ്രണയകഥ വളരെ മനോഹരമായി അവതരിപ്പിച്ച ചിത്രമായിരുന്നു ചോക്ലേറ്റ്. ഗേള്‍സ് ഓണ്‍ലി കോളെജില്‍ പഠിയ്ക്കാനെത്തുന്ന ഏക ആണ്‍കുട്ടിയായി പ്രശ്‌നക്കാരനായ ശ്യാം ബാലഗോപാല്‍ എന്ന കഥാപാത്രം കസറുകയായിരുന്നുവെന്ന് പറഞ്ഞാല്‍ തെറ്റില്ല. ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ ക്ലൈമാക്‌സ് രംഗങ്ങളായിരുന്നു.

പൃഥ്വിരാജിന്റെ മികച്ച കഥാപാത്രങ്ങള്‍

മധുപാല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നക്‌സല്‍ ജോസഫ് എന്ന കഥാപാത്രം പൃഥ്വിയ്ക്ക് ഏറെ പ്രശംസകള്‍ നേടിക്കൊടുത്തിട്ടുണ്ട്. തിയേറ്ററുകളില്‍ അധികം ഓടിയില്ലെങ്കിലും മികച്ച ചിത്രങ്ങളുടെ കൂട്ടത്തിലാണ് തലപ്പാവും.

പൃഥ്വിരാജിന്റെ മികച്ച കഥാപാത്രങ്ങള്‍

രഞ്ജിത്ത് ഒരുക്കിയ തിരക്കഥയിലെ അക്ബര്‍ അഹമ്മദ് എന്ന കഥാപാത്രത്തെ ഒരിക്കലും മറക്കാനാകില്ല. പൃഥ്വിയ്ക്ക് ഏറെ മൈലേജ് നല്‍കിയ ഒരു ചിത്രമായിരുന്നു ഇത്

പൃഥ്വിരാജിന്റെ മികച്ച കഥാപാത്രങ്ങള്‍

ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത വീട്ടിലേയ്ക്കുള്ള വഴിയെന്ന ചിത്രവും പൃഥ്വിയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ്. തീവ്രവാദവുമായി ബന്ധപ്പെട്ട കഥ പറഞ്ഞ ചിത്രത്തില്‍ ഒരു ഡോക്ടറുടെ വേഷത്തിലായിരുന്നു പൃഥ്വ എത്തിയത്.

പൃഥ്വിരാജിന്റെ മികച്ച കഥാപാത്രങ്ങള്‍

ഡോക്ടര്‍ ബിജുതന്നെ സംവിധാനം ചെയ്ത ഈ വ്യത്യസ്ത ചിത്രവും പൃഥ്വിയുടെ അഭിനയജീവിതത്തിലെ മകിച്ച കഥാപാത്രത്തെയാണ് നല്‍കിയത്. ഡോക്ടറായിട്ടാണ് ഈ ചിത്രത്തിലും പൃഥ്വി അഭിനയിച്ചത്.

പൃഥ്വിരാജിന്റെ മികച്ച കഥാപാത്രങ്ങള്‍

രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അല്‍പം നെഗറ്റീവ് ടച്ചുള്ള പ്രണവ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിച്ചത്. രേവതിയുടെ കഥാപാത്രവുമായി നിരന്തരം ഏറ്റമുട്ടുന്ന പ്രണവും പൃഥ്വിയുടെ അഭിനയജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമാണ്.

പൃഥ്വിരാജിന്റെ മികച്ച കഥാപാത്രങ്ങള്‍

ലാല്‍ ജോസിന്റെ ഈ മനോഹരചിത്രത്തില്‍ പൃഥ്വി ഗംഭീരമായ പ്രകടനമായിരുന്നു കാഴ്ചവച്ചത്. അടുത്തകാലത്ത് ഇറങ്ങിയ പൃഥ്വി ചിത്രങ്ങളില്‍ ഏറ്റവും മകിച്ചത് എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം

പൃഥ്വിരാജിന്റെ മികച്ച കഥാപാത്രങ്ങള്‍

ജെസി ഡാനിയേല്‍ എന്ന ചലച്ചിത്രപ്രതിഭയുടെ കഥ പറഞ്ഞ കമലിന്റെ സെല്ലുലോയ്ഡ് പൃഥ്വിയുടെ അഭിനയപ്രതിഭയെ മുഴുവനായും പുറത്തെടുത്ത ചിത്രമായിരുന്നു. ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം നേടാന്‍ പൃഥ്വിയ്ക്ക് ഈ ചിത്രവും സഹായകമായി.

English summary
Prithviraj who is young superstar in Malayalam film industry did a number of good movies had bags the best actor award for this year,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam