»   » പൃഥി ബിബിസിയില്‍ എത്തിയ വഴിയെ...

പൃഥി ബിബിസിയില്‍ എത്തിയ വഴിയെ...

Posted By:
Subscribe to Filmibeat Malayalam

ചലച്ചിത്രലോകത്ത്‌ ഗോസിപ്പിന്റെ മേമ്പൊടിയില്ലാത്ത ജീവിതങ്ങളില്ല. പലപ്പോഴും ഗോസിപ്പുകള്‍ താരങ്ങള്‍ക്ക്‌ ഒരു അലങ്കാരം ആണുതാനും. നായകനെയും നായികയെയും ചേര്‍ത്തും, നായികയെയും സംവിധായകനെയും ചേര്‍ത്തും എല്ലാം കഥകള്‍ ഇറങ്ങിക്കൊണ്ടേയിരിക്കും.

പൃഥി ബിബിസിയില്‍ എത്തിയ വഴിയെ

2002ല്‍ നന്ദനത്തിലൂടെ രഞ്‌ജിത്‌ ആണ്‌ സുകുമാര പുത്രനായ പൃഥിരാജിനെ മലയാളത്തിന്‌ സമ്മാനിച്ചത്‌. ആദ്യ ചിത്രത്തിലൂടെത്തന്നെ സ്വീകാര്യനായ പൃഥിക്ക്‌ പക്ഷേ പിന്നീട്‌ ഗോസിപ്പുകളും, വിവാദങ്ങളും ഒഴിഞ്ഞ നേരം ഉണ്ടായിട്ടില്ല എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല.

പൃഥിയുടെ കൂടെ അഭിനയിച്ച പല മുന്‍നിര നായികമാരുടെയും പേര്‌ 2011ല്‍ വിവാഹിതനാവും വരെ പൃഥിക്കൊപ്പം ചേര്‍ത്തു പ്രചരിച്ചിരുന്നു. എന്നാല്‍ തന്റെ പ്രണയം ഏറ്റവും രഹസ്യമാക്കി വെച്ച്‌ പൃഥി തന്റെ രഹസ്യ വിവാഹത്തിലൂടെ തന്റെ നായികമാരെ ഞെട്ടിച്ചു.

പൃഥി ബിബിസിയില്‍ എത്തിയ വഴിയെ

ആദ്യചിത്രമായ നന്ദനത്തിലെ നായിക നവ്യ നായരെ ആയിരുന്നു ഗോസിപ്പ്‌ വീരന്‍മാര്‍ പൃഥിക്കായി ആദ്യം കണ്ടെത്തിയ പ്രണയിനി. 'അഭിനയിക്കാന്‍ ഏറ്റവും കംഫര്‍ട്ടബിള്‍ രാജുവേട്ടന്‌ ഒപ്പം' എന്ന്‌ ഒരു അഭിമുഖത്തില്‍ നവ്യ പറഞ്ഞതോടെ ഈ വാര്‍ത്തയ്‌ക്ക്‌ ചൂടേറി.

നന്ദനത്തിന്‌ പുറമെ, വെള്ളിത്തിര, അമ്മക്കിളിക്കൂട്‌, കലണ്ടര്‍ എന്നീ സിനിമകളില്‍ ഈ കൂട്ടുകെട്ട്‌ തുടര്‍ന്നു.

പൃഥി ബിബിസിയില്‍ എത്തിയ വഴിയെ

കമലിന്റെ സ്വപ്‌നക്കൂട്‌, ലോഹിതദാസിന്റെ ചക്രം എന്നീ സിനിമകളിലാണ്‌ മീര ജാസ്‌മിനും പൃഥിയും ഒന്നിച്ച്‌ അഭിനമയിച്ചത്‌. പൃഥി മീരയെ വിവാഹം കഴിക്കാന്‍ പോവുകയാണ്‌ എന്നും, അവരുടെ മോതിരമാറ്റം വരെ കഴിഞ്ഞു എന്നും ആയിരുന്നു പൃഥിയുടെ രണ്ടാം പ്രണയകഥ പുറത്തിറങ്ങിയത്‌.

പൃഥി ബിബിസിയില്‍ എത്തിയ വഴിയെ

പൃഥിയുടെ നല്ല സുഹൃത്ത്‌ എന്നറിയപ്പെടുന്ന പ്രിയാമണിയുടേതായിരുന്നു പിന്നീട്‌ യൂത്ത്‌ ഐക്കണിന്റെ പേരു ചേര്‍ത്തു കെട്ടിയത്‌. ഇരുവരെയും പലയിടത്തും ഒരുമിച്ച്‌ കണ്ടു എന്നതായിരുന്നു കഥയ്‌ക്ക്‌ ആധികാരികത നല്‍കാന്‍ നിരത്തിയിരുന്ന കാരണം.

സത്യം, തിരക്കഥ, പുതിയ മുഖം എന്നീ മലയാള ചിത്രങ്ങളിലും നിനെയ്‌ത്താലെ ഇനിക്കും എന്ന തമിഴ്‌ ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചു.

പൃഥി ബിബിസിയില്‍ എത്തിയ വഴിയെ

പൃഥിയുടെ പ്രണയകഥകളില്‍ ഏറ്റവും ചൂടേറിയ കഥ എന്നു സംവൃതയുമായി ചേര്‍ത്ത്‌ പ്രചരിച്ച ഗോസിപ്പിനെ വിശേഷിപ്പിക്കാവുന്നതാണ്‌. പല അഭിമുഖങ്ങളിലായി സംവൃത പൃഥിയെ കുറിച്ച്‌ വാചാലയായി പറഞ്ഞ കാര്യങ്ങള്‍ ചാഞ്ഞും ചരിച്ചും അര്‍ത്ഥം മാറ്റിയാണ്‌ ഗോസിപ്പോ കോളങ്ങളില്‍ ഈ പ്രണയകഥ നിറഞ്ഞോടിയത്‌.

വാസ്‌തവം, ചോക്ലേറ്റ്‌, തിരക്കഥ, റോബിന്‍ഹുഡ്‌, പുണ്യം അഹം, മാണിക്യക്കല്ല്‌ എന്നീ സിനിമകളില്‍ സംവൃതയും പൃഥിയും ഒന്നിച്ചഭിനയിച്ചു.

പൃഥി ബിബിസിയില്‍ എത്തിയ വഴിയെ

പൃഥി - സംവൃത പ്രണയകഥ ചൂടോടെ പ്രചരിക്കുന്ന സമയത്താണ്‌ പൃഥി ആരാധികമാരുടെ ഹൃദയങ്ങളില്‍ വെള്ളിടി പൊട്ടിച്ചുകൊണ്ട്‌ പൃഥിയുടെ രഹസ്യ വിവാഹം. പാലക്കാട്‌കാരിയായ സുപ്രിയ മേനോന്‍ ആണ്‌ ഗോസിപ്പു പരമ്പരകള്‍ക്ക്‌ പൂര്‍ണ്ണ വിരാമം ഇട്ടുകൊണ്ട്‌ പൃഥിയുടെ ജീവിതത്തിലെ യഥാര്‍ത്ഥ നായികയായത്‌.

ബിബിസി ഇന്ത്യ റിപ്പോര്‍ട്ടര്‍ ആണ്‌ പൃഥിയുടെ ഭാര്യ സുപ്രിയ മേനോന്‍.

English summary
Gossip is an inevitable part of film industry. Till got married Prithviraj's name was in the gossip columns very actively. His name was linked with Navya Nair, Samvrutha, Priyamani and Meera Jasmin.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam