Don't Miss!
- News
'മകളുടെ വിവാഹം ഒരു കോടി മുടക്കി നടത്തണം'; ആഗ്രഹം പറഞ്ഞ് പ്രമുഖ വ്യവസായിയുടെ ആത്മഹത്യ
- Automobiles
ഹൈക്രോസിന്റെയും ഹൈറൈഡറിന്റെയും ഹൈബ്രിഡ് വേരിയന്റുകളുടെ ബുക്കിംഗ് നിര്‍ത്തി ടൊയോട്ട; കാരണം ഇതാണ്
- Sports
IND vs NZ: ഇന്ത്യക്കു ഡു ഓര് ഡൈ, പൃഥ്വി കളിച്ചേക്കും- ടോസ് 6.30ന്
- Lifestyle
ഗര്‍ഭകാലത്തുണ്ടാവുന്ന ഈ അസ്വസ്ഥതകള്‍ സാധാരണം: ആരോഗ്യ ഗര്‍ഭത്തിന്റെ ലക്ഷണം
- Finance
6,000 രൂപ മാസ അടവ് സാധിക്കുമോ? 6.80 ലക്ഷം നേടിത്തരുന്ന ഉഗ്രൻ മൾട്ടി ഡിവിഷൻ ചിട്ടിയിതാ
- Technology
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
ഞാന്‍ ഭാഗ്യവതിയാണെന്ന് പൃഥ്വിരാജ് പറഞ്ഞു! അതിന് പിന്നിലെ കാരണത്തെ കുറിച്ച് പറഞ്ഞ് നടി ദിവ്യ പിള്ള
സിനിമാഭിനയം എന്ന സ്വപ്നത്തിന് വേണ്ടി പലതും ഉപേക്ഷിച്ച് വന്ന താരങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്. അങ്ങനെ എന്‍ജീനിയറിങ് ബിരുദധാരിയും എയര്‍ലൈന്‍ കമ്പനിയിലുണ്ടായിരുന്ന ജോലിയും ഉപേക്ഷിച്ച് ഗ്ലാമര്‍ ലോകത്തേക്ക് എത്തിയ സുന്ദരിയാണ് ദിവ്യ പിള്ള. സിനിമാ പരമ്പര്യമൊന്നും ഇല്ലാത്തതിനാല്‍ മറ്റുള്ളവരെ പോലെ തന്നെ ദിവ്യയുടെ സിനിമ പ്രവേശനവും എളുപ്പത്തിലായിരുന്നില്ല.
വെള്ളിത്തിരയിലെത്തിയിട്ട് അഞ്ച് വര്‍ഷത്തോളം നീണ്ട യാത്ര ഇപ്പോഴും തുടരുകയാണ് ദിവ്യയിപ്പോള്‍. പൃഥ്വിരാജ് സുകുമാരന്‍ നായകനായിട്ടെത്തിയ ഊഴം എന്ന ചിത്രത്തിലെ നായികയായിരുന്നു ദിവ്യ പിള്ള. ചിത്രത്തിലെ ഗായത്രി എന്ന കഥാപാത്രത്തിലൂടെ ജനമനസുകളില്‍ കയറാന്‍ ദിവ്യയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ ഊഴം സിനിമയിലൂടെ പൃഥ്വിരാജ് നല്കിയ ഉപദേശങ്ങളെ കുറിച്ച് പറയുകയാണ് നടി.

ഈ ടൈംസിന് നല്കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഊഴം സിനിമയെ കുറിച്ചും പൃഥ്വിരാജിനെ കുറിച്ചും ദിവ്യ മനസ് തുറന്നത്. 'ഊഴം സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് പൃഥ്വിരാജ് ഒരു സംവിധായകനായി മാറുമെന്ന് അറിയില്ലായിരുന്നു. എന്നാല്‍ അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചു. സിനിമാഭിനയത്തിന്റെ സാങ്കേതിക വശങ്ങള് പഠിക്കാന്‍ പൃഥ്വി തന്നെ സഹായിച്ചിരുന്നു.
Recommended Video
ഇത് മാത്രമല്ല പൃഥ്വിരാജ് പറഞ്ഞ ഒരുപാട് മൂല്യമുള്ള കാര്യത്തെ കുറിച്ചും ദിവ്യ വ്യക്തമാക്കിയിരുന്നു. അദ്ദേഹം പറഞ്ഞ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഞാന്‍ ഭാഗ്യവതിയാണെന്നാണ്. ആയിരിക്കണക്കിന് പേരാണ് ഈ അവസരത്തിനായി ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഈ അവസരത്തെ ചെറുതായി കാണരുത്. അത് ഞാന്‍ മനസിലാക്കി. കാരണം ഇത്രയും വലിയ ബിസിനസ് നടക്കുന്ന ഇന്‍ഡസ്ട്രിയില്‍ അധികം പരിശ്രമം ഇല്ലാതെ എത്താന്‍ എനിക്ക് സാധിച്ചു.

ഒരു സിനിമ നടി ആകുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. പക്ഷെ എന്നെ അത് തിരഞ്ഞെടുത്തപ്പോള്‍ സിനിമയുമായി ഞാന്‍ തന്നെ പ്രണയത്തിലാവുകയായിരുന്നു. ഇതുവരെ ഏറ്റെടുത്ത് ഞാന്‍ ചെയ് സിനിമകളിലൊന്നും ഒരിക്കലും കുറ്റബോധമില്ല. എല്ലാ കഥാപാത്രങ്ങളും എനിക്ക് പുതിയ അനുഭവങ്ങള്‍ നല്കി. അതില്‍ നിന്നും ഞാന്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചു' എന്നും ദിവ്യ പറയുന്നു.
2015 ല്‍ പുറത്തിറങ്ങിയ 'അയാള്‍ ഞാനല്ല' എന്ന ചിത്രത്തിലൂടെയായിരുന്നു ദിവ്യ പിള്ള ആദ്യമായി അഭിനയിക്കുന്നത്. ഊഴത്തിന് ശേഷം മാസ്റ്റര്‍പീസ് എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലെത്തി. മൈ ഗ്രേറ്റ് ഫാദര്‍, എടക്കാട് ബറ്റാലിയന് 06 എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഇനിയും ദിവ്യ നായികയാവുന്ന സിനിമകള്‍ വരാനിരിക്കുകയാണ്.