»   » മോഹന്‍ലാല്‍ പിന്മാറി പകരമെത്തിയത് പൃഥ്വിരാജ്!!! ആ ചിത്രങ്ങള്‍ക്ക് സംഭവിച്ചതോ???

മോഹന്‍ലാല്‍ പിന്മാറി പകരമെത്തിയത് പൃഥ്വിരാജ്!!! ആ ചിത്രങ്ങള്‍ക്ക് സംഭവിച്ചതോ???

Posted By: Karthi
Subscribe to Filmibeat Malayalam

ഒരു സിനിമ അണിയറയില്‍ ഒരുങ്ങുമ്പോള്‍  അതിന്റെ അണിയറ പ്രവര്‍ത്തകര്‍ നായകന്മാരോ പ്രധാന കഥാപാത്രങ്ങളായോ മനസില്‍ കാണുന്ന താരങ്ങളായിരിക്കില്ല ഒടുവില്‍ ആ കഥാപാത്രത്തെ തിരശീലയില്‍ എത്തിക്കുന്നത്. പലവിധ കാരണങ്ങളാല്‍ ഇത് സംഭവിക്കാം. മലയാളത്തിലെ പല സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലും ഇത് സംഭവിച്ചിട്ടുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി അണിയറയില്‍ ഒരുങ്ങിയ മൂന്ന് സിനിമകള്‍ യാഥാര്‍ത്ഥ്യമായപ്പോള്‍ അതില്‍ നായകനായി എത്തിയത് പൃഥ്വിരാജ് ആയിരുന്നു. അതില്‍ ഒരു ചിത്രം മോഹന്‍ലാലിനെ നായകനാക്കി ചിത്രീകരണം തുടങ്ങിയ ശേഷം പാതിയില്‍ മുടങ്ങിപ്പോയ ചിത്രമായിരുന്നു.

മൂന്ന് ചിത്രങ്ങള്‍

മൂന്ന് ചിത്രങ്ങളായിരുന്നു ഈ ഗണത്തില്‍ പ്രധാനമായും ഉണ്ടായിരുന്നത്. ചക്രം, വെള്ളിത്തിര, പിക്കറ്റ് 43 എന്നിവയാണ് അവ. ഇതില്‍ രണ്ട് ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയം നേരിട്ടപ്പോള്‍ പിക്കറ്റ് 43 വന്‍ വിജയമായി മാറി.

ചക്രം

മോഹന്‍ലാല്‍, ദിലീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലോഹിതദാസിന്റെ രചനയില്‍ കമല്‍ സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്ന ചക്രം. സിനിമയുടെ ചിത്രീകരണം ആരംഭിച്ചെങ്കിലും പാതിയില്‍ മുടങ്ങി. പിന്നീട് പൃഥ്വിരാജ്, വിജീഷ് എന്നിവരെ കഥാപാത്രങ്ങളാക്കി ലോഹിതദാസാണ് ചിത്രം സംവിധാനം ചെയ്തത്.

വെള്ളിത്തര

സ്ഫടികം, ഒളിമ്പ്യന്‍ അന്തോണി ആദം തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത സംവിധായകനാണ് ഭദ്രന്‍. മോഹന്‍ലാലിന് വേണ്ടി ഭദ്രന്‍ തയാറാക്കിയ ചിത്രമായിരുന്നു സ്വര്‍ണം. എന്നാല്‍ സ്വര്‍ണം മോഹന്‍ലാല്‍ നിരസിച്ചു. ഇതോടെ ആ കഥയില്‍ ചില ഉടച്ച് വാര്‍ക്കലുകള്‍ നടത്തി വെള്ളിത്തിര എന്ന പേരില്‍ പൃഥ്വിരാജിനെ നായകനാക്കി ഭദ്രന്‍ ചിത്രം പൂര്‍ത്തിയാക്കി.

പിക്കറ്റ് 43

മോഹന്‍ലാലിനെ നായകനാക്കി നിരവധി പട്ടാള ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് മേജര്‍ രവി. തിയറ്ററില്‍ പരാജയമായി മാറിയ കര്‍മ്മയോദ്ധയ്ക്ക് ശേഷം മേജര്‍ രവി മോഹന്‍ലാലിനോട് പറഞ്ഞ കഥയായിരുന്നു പിക്കറ്റ് 43. ഈ കഥ മറ്റൊരാളെ വച്ച് ചെയ്യു. കുറച്ച് നാള്‍ കഴിഞ്ഞ് മറ്റൊരു കഥയുമായി ഒന്നിക്കാം എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അങ്ങനെ ആ ചിത്രം പൃഥ്വിരാജിലേക്ക് എത്തുകയായിരുന്നു.

പൃഥ്വിയും ഉപേക്ഷിച്ചിട്ടുണ്ട്

ഇത്തരത്തില്‍ തനിക്ക് ലഭിച്ച കഥാപത്രങ്ങളെ പൃഥ്വിയും ഒഴിവാക്കിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതായിരുന്നു വൈശാഖ് സംവിധാനം ചെയ്ത മല്ലു സിംഗ്. ഫോട്ടോ ഷൂട്ട് വരെ നടത്തിയ ശേഷമായിരുന്നു പൃഥ്വിരാജ് പിന്മാറിയത്. പിന്നീട് ഉണ്ണി മുകന്ദനായിരുന്നു ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രം ബോക്‌സ് ഓഫീസില്‍ ഹിറ്റായി മാറി.

മോഹന്‍ലാല്‍ ചിത്രത്തിലെ കഥാപാത്രങ്ങള്‍

മോഹന്‍ലാലിന് വേണ്ടി സംവിധായകര്‍ തയാറാക്കിയ കഥാപാത്രങ്ങളില്‍ പകരക്കാരായി പൃഥ്വിരാജ് എത്തിയതുപോലെ തന്നെ ഹിറ്റായി മാറിയ മോഹന്‍ലാല്‍ കഥാപാത്രങ്ങളേയും പൃഥ്വിരാജ് അവതരിപ്പിച്ചിട്ടുണ്ട്. നാടുവാഴികളുടെ മൂലകഥയെ അവലംബിച്ച് സിംഹാനം എന്ന പേരില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിലും ദേവാസുരത്തിലെ നീലകണ്ഠനില്‍ നിന്നും പ്രചോദനമായി മാറിയ വര്‍ഗ്ഗം എന്ന എം പത്മകുമാര്‍ ചിത്രത്തിലും നായകനായത് പൃഥ്വിരാജായിരുന്നു.

English summary
Prithviraj replace Mohanlal in three movies. One was hit and other two were flops in box office.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam