For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെറുപ്രായത്തില്‍ ബന്ധം പിരിഞ്ഞു, പിന്നെ കല്യാണം കഴിക്കാന്‍ തോന്നിയില്ല, നടി ഗായത്രി പറയുന്നു

  |

  തിയേറ്ററുകളില്‍ അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ടെലിവിഷനിലൂടെ കാഴ്ചക്കാരെ നേടിയ രാജസേനന്‍ ചിത്രമായിരുന്നു നക്ഷത്ര കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി. നടന്‍ പൃഥ്വിരാജിന്റെ ആദ്യ ചിത്രമായിരുന്നു ഇത്. പൃഥ്വിയ്‌ക്കൊപ്പം തന്നെ അതിലെ നായികയും അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഇവരെ മലയാളത്തില്‍ അധികം കണ്ടില്ല.

  gayathri

  പ്രശസ്ത കൊറിയോഗ്രാഫര്‍ രഘുറാമിന്റെ മകള്‍ ഗായത്രിയായിരുന്നു രാജസേനന്‍ ചിത്രത്തിലെ നായികയായിട്ടെത്തിയത്. ഇപ്പോഴിത തന്റെ വിവാഹമോചനത്തെ കുറിച്ചും രാഷ്ട്രയത്തിലേയ്ക്കുള്ള ചുവട് വയ്പ്പിനെ കുറിച്ചും മനസ് തുറക്കുകയാണ് താരം. ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

  Also Read:മോഹന്‍ലാല്‍ മമ്മൂട്ടി തുടങ്ങിയ താരങ്ങളെ തല്ലുന്നത് ഇങ്ങനെ, ഇടി മാറി കിട്ടിയ സംഭവം പറഞ്ഞ് ബാബു ആന്റണി

  23ാം മൂന്നാം വയസ്സിലായിരുന്ന ഗായത്രി വിവാഹമോചിതയാവുന്നത്. അതിനാല്‍ തന്നെ ഇത് തന്റെ ജീവിതത്തെ അധികം ബാധിച്ചിട്ടില്ലെന്നാണ് താരം അഭിമുഖത്തില്‍ പറയുന്നത്. നടിയുടെ വാക്കുകളിലേയ്ക്ക്...'വിവാഹം എന്റെ ജീവിതത്തിലെ ചെറിയൊരു കാലയളവ് മാത്രമാണ്. ഞങ്ങളുടേത് അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. അതുകൊണ്ട് പരസ്പരം മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. ചുരങ്ങിയ നാളത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് കൊണ്ട് ആ ജീവിതം ഞാന്‍ മറന്നു. ഇപ്പോള്‍ അദ്ദേഹം എവിടെയാണെന്നും എന്ത് ചെയ്യുന്നെന്നും എനിക്ക് അറിയില്ല. വിവാഹ മോചനത്തിന് ശേഷം ഒരു വിവരവും ഇല്ല. ചിലപ്പോള്‍ അദ്ദേഹം മറ്റൊരാളെ വിവാഹം ചെയ്യുകയും മക്കളൊക്കെയായി ഒരു കുടുംബ ജീവിതം നയിക്കുകയും ആയിരിക്കാം. അതുകൊണ്ട് അതേ കുറിച്ച് ഒരു കമന്റ് പറയാനും ഞാന്‍ ആഗ്രഹിക്കുന്നില്ല'; ഗായത്രി വിവാഹമോചനത്തെ കുറിച്ച് പറഞ്ഞു.

  ';എന്നാല്‍ വിവാഹമോചനത്തിന് മറ്റൊരു വിവാഹം കഴിക്കാന്‍ തോന്നിയിട്ടില്ലെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.വിവാഹ മോചിതയാവുമ്പോള്‍ എനിക്ക് 23 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അതിന് ശേഷം ഒരു പ്രണയം ക്രഷോ തോന്നിയിട്ടില്ല. വിവാഹം കഴിക്കണം എന്നും കരുതിയിട്ടില്ല. മുപ്പത് വയസ്സ് വരെയൊക്കെ ആര്‍ഭാട ജീവിതത്തോടൊക്കെ ഭ്രമം ഉണ്ടായിരുന്നുവെങ്കിലും, ഇപ്പോള്‍ സിംപിള്‍ ലൈഫ് ആണ് എനിക്ക് ഇഷ്ടം. ചെറുപ്പത്തില്‍ തന്നെ നേരിടേണ്ടത് എല്ലാം നേരിട്ടിട്ടുള്ള പരിചയം ആയത് കൊണ്ടാവും ഇപ്പോള്‍ എനിക്ക് എല്ലാം ശീലമാണ്';ഗായത്രി പറഞ്ഞു

  Also Read:സുചിത്രയുടെ ആദ്യരാത്രി ഏറുമാടത്തില്‍, വിവാഹം നടക്കുക ഇങ്ങനെ... ഫുള്‍ പ്ലാനിംഗുമായി അഖില്‍

  ചാര്‍ലി ചാപ്ലിന്‍ എന്ന് സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് ഗായത്രിയുടെ തുടക്കം. പ്രഭുദേവ നായകനായി എത്തിയ സിനിമയിലെ വേഷം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. തുടര്‍ന്ന് തമിഴ് സിനിമകളില്‍ സജീവമായെങ്കിലും മൂന്ന് വര്‍ഷം കൊണ്ട് കല്യാണം കഴിഞ്ഞ് ഇന്റസ്ട്രി വിട്ടു. വിവാഹ ശേഷം ഭര്‍ത്താവിനപ്പം വിദേശത്തേക്ക് പോയ ഗായത്രി നാല്‍വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തി.

  മടങ്ങി വന്ന ശേഷം സിനിമയില്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ മിക്കതും അമ്മ വേഷങ്ങള്‍ ആയിരുന്നു. 23 വയസ്സ് പ്രായമുള്ള തനിയ്ക്ക് അമ്മ വേഷങ്ങള്‍ തന്ന് വിളിച്ചപ്പോള്‍, അഭിനയം വേണ്ട എന്ന് വച്ചു. അങ്ങിനെയാണ് കൊറിയോഗ്രാഫിയിലേക്ക് തിരിഞ്ഞത്. വിവാഹ ശേഷം അമേരിക്കയിലേക്ക് പോയപ്പോഴും സിനിമകളെ കുറിച്ച് നിരന്തരം പഠിയ്ക്കുന്നുണ്ടായിരുന്നു എന്നും ഗായത്രി പറഞ്ഞ് നിര്‍ത്തി.

  Read more about: ഗായത്രി actress
  English summary
  Prithviraj Movie Actress Gayathri Opens Up Her Divorce, went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X