»   »  പൃഥ്വിരാജ് കാമ്പസ് ചിത്രങ്ങള്‍ നിര്‍ത്തിയാല്‍ ഇതുപോലുള്ള ചിത്രങ്ങള്‍ ഇനിയുണ്ടാകില്ലേ...

പൃഥ്വിരാജ് കാമ്പസ് ചിത്രങ്ങള്‍ നിര്‍ത്തിയാല്‍ ഇതുപോലുള്ള ചിത്രങ്ങള്‍ ഇനിയുണ്ടാകില്ലേ...

Written By:
Subscribe to Filmibeat Malayalam

അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പൃഥ്വിരാജ് പറഞ്ഞു, താനിനി കാമ്പസ് ചിത്രങ്ങള്‍ ചെയ്യില്ല എന്ന്. ചെയ്യുന്നുണ്ടെങ്കില്‍ തന്നെ ആ കഥാപാത്രത്തിന്റെ കാമ്പസ് കാലം കാണിക്കുന്നതിനൊപ്പം അതിന് ശേഷമുള്ള കാലവും കാണിക്കണം എന്നാണ്.

ആ പ്രായം കഴിഞ്ഞു, ഇനി കാമ്പസ് പ്രണയ കഥകള്‍ ചെയ്യില്ല എന്ന് പൃഥ്വി രാജ്

വളരെ കുറച്ച് കാമ്പസ് ചിത്രങ്ങളില്‍ മാത്രമേ പൃഥ്വിരാജ് അഭിനയിച്ചിട്ടുള്ളൂ. എന്നാല്‍ അവയെല്ലാം തന്നെ കൈയ്യടി നേടിയ ചിത്രങ്ങളാണ്. പൃഥ്വിരാജ് കാമ്പസ് ചിത്രത്തില്‍ അഭിനയിക്കില്ല എന്ന പറഞ്ഞപ്പോള്‍ ഇതുപോലുള്ള സിനിമകള്‍ ഇനി ഉണ്ടാവില്ലേ എന്നൊരു നിരാശ. നോക്കാം

പൃഥ്വിരാജ് കാമ്പസ് ചിത്രങ്ങള്‍ നിര്‍ത്തിയാല്‍ ഇതുപോലുള്ള ചിത്രങ്ങള്‍ ഇനിയുണ്ടാകില്ലേ...

പൃഥ്വിരാജിന്റേത് മാത്രമല്ല, മലയാള സിനിമയിലെ തന്നെ മികച്ചൊരു കാമ്പസ് ചിത്രമാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സ്. കാമ്പസ് ജീവിതത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമായിരുന്നു ചിത്രം. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥയാണ് പറഞ്ഞത്

പൃഥ്വിരാജ് കാമ്പസ് ചിത്രങ്ങള്‍ നിര്‍ത്തിയാല്‍ ഇതുപോലുള്ള ചിത്രങ്ങള്‍ ഇനിയുണ്ടാകില്ലേ...

മൂവായിരം പെണ്‍കുട്ടികള്‍ പഠിയ്ക്കുന്ന കോളേജില്‍ എത്തിയ ശ്യാമിന്റെ കഥ മറക്കാന്‍ കഴിയുമോ. വ്യത്യസ്തമായ രീതിയില്‍ ഒരു കാമ്പസ് പ്രണയ കഥ പറഞ്ഞ ചിത്രമാണ് ചോക്ലേറ്റ്.

പൃഥ്വിരാജ് കാമ്പസ് ചിത്രങ്ങള്‍ നിര്‍ത്തിയാല്‍ ഇതുപോലുള്ള ചിത്രങ്ങള്‍ ഇനിയുണ്ടാകില്ലേ...

പൂര്‍ണമായും ഒരു കാമ്പസ് ചിത്രമാണ് പുതിയ മുഖം എന്ന് പറയാന്‍ കഴിയില്ല, എങ്കിലും കാമ്പസിന് ഒരു പ്രധാന റോള്‍ ചിത്രത്തിലുണ്ട്. പൃഥ്വിരാജിന്റെ സ്റ്റാര്‍ഡം ലെവലിലെത്തിച്ച ആക്ഷന്‍ ചിത്രങ്ങളിലൊന്നാണ് പുതിയ മുഖം

പൃഥ്വിരാജ് കാമ്പസ് ചിത്രങ്ങള്‍ നിര്‍ത്തിയാല്‍ ഇതുപോലുള്ള ചിത്രങ്ങള്‍ ഇനിയുണ്ടാകില്ലേ...

വിജി തമ്പി സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രമായി എത്തി. പൃഥ്വിയുടെ കരിയറിന്റെ തുടക്കത്തില്‍ ചെയ്ത ചിത്രം പക്ഷെ ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയില്ല.

പൃഥ്വിരാജ് കാമ്പസ് ചിത്രങ്ങള്‍ നിര്‍ത്തിയാല്‍ ഇതുപോലുള്ള ചിത്രങ്ങള്‍ ഇനിയുണ്ടാകില്ലേ...

ക്ലാസ്‌മേറ്റിസിന് ശേഷം പൃഥ്വിരാജും ലാല്‍ ജോസും ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് അയാളും ഞാനും തമ്മില്‍. ഡോ. രവി തരകന്റെ ഫഌഷ്ബാക്കില്‍ കാമ്പസ് ജീവിതവും, സൈനബയുമായി അയാള്‍ക്കുണ്ടായിരുന്ന പ്രണയവും പറയുന്നു. പൂര്‍ണമായും ഒരു കാമ്പസ് ചിത്രമല്ലെങ്കില്‍ കൂടെ, പൃഥ്വി കോളേജ് പയ്യനായി ഒടുവില്‍ പ്രത്യക്ഷപ്പെട്ടത് ഈ ചിത്രത്തിലാണ്

English summary
Well, Prithviraj recently said in an interview that the actor is not interested in doing normal campus flicks anymore. The actor is planning to be more selective and would be taking up only those characters which would challenge him as an actor

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam