»   » കാഞ്ചനമാലയും മൊയ്തീനും പിരിഞ്ഞിട്ടില്ല! അവരുടെ പ്രണയം സഫലമാവും! എങ്ങനെയാണെന്ന് അറിയണോ?

കാഞ്ചനമാലയും മൊയ്തീനും പിരിഞ്ഞിട്ടില്ല! അവരുടെ പ്രണയം സഫലമാവും! എങ്ങനെയാണെന്ന് അറിയണോ?

Posted By: Teresa John
Subscribe to Filmibeat Malayalam

എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിലൂടെയാണ് പൃഥ്വിരാജും പാര്‍വതിയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ഒറ്റ സിനിമയിലൂടെ തന്നെ ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് കേരളക്കരയെ സ്വാധീനിച്ചിരുന്നു. ഇപ്പോള്‍ പൃഥ്വിയും പാര്‍വതിയും വീണ്ടും ഒന്നിക്കാന്‍ പോവുകയാണ്. മൈ സ്‌റ്റോറി എന്ന് പേരിട്ടിരിക്കുന്ന സിനിമയിലാണ് ഇരുവരും നായിക നായകന്മാരായി വീണ്ടും അഭിനയിക്കുന്നത്.

ദിലീപേട്ടനില്ലാതെ എന്ത് ആഘോഷം! വിവാഹശേഷം കാവ്യയുടെ ആദ്യത്തെ പിറന്നാള്‍ ഇങ്ങനെയായി പോയി!!!

മുക്കത്തെ മൊയ്തീന്റെയും കാഞ്ചനമാലയുടെയും കഥ പറഞ്ഞ ചിത്രം പുറത്തിറങ്ങിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. അതിനിടെയാണ് താരങ്ങളുടെ പുതിയ സിനിമയില്‍ നിന്നുള്ള പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. മൊയ്തിന്റെയും കാഞ്ചനയുടെയും പ്രണയത്തെ കടത്തിവെട്ടുന്ന പ്രണയമാണോ പുതിയ സിനിമയിലേത് എന്ന് നോക്കാം.

മൈ സ്‌റ്റോറി

കോസ്റ്റിയൂം ഡിസൈനറായ റോഷ്‌നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയാണ് മൈ സ്‌റ്റോറി. സിനിമയുടെ പുതിയ പോസ്റ്റര്‍ റോഷ്‌നി ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്.

പൃഥ്വിരാജും പാര്‍വതിയും


മൈ സ്‌റ്റോറിയില്‍ പൃഥ്വിരാജും പാര്‍വതിയും നായിക നായകന്മാരായി വീണ്ടും അഭിനയിക്കുന്നു എന്നതാണ് ശ്രദ്ധിക്കപ്പെടുന്ന കാര്യം. ചിത്രവും പ്രണയത്തിന് പ്രധാന്യം നല്‍കി നിര്‍മ്മിക്കുന്നതാണെന്നാണ് പുറത്ത് വന്ന പോസ്റ്ററില്‍ നിന്നും വ്യക്തമാകുന്നത്.

എന്ന് നിന്റെ മൊയ്തീന്‍


പൃഥ്വിരാജും പാര്‍വതിയും ആദ്യമായി ഒന്നിച്ചഭിനയിച്ച സിനിമയാണ് എന്ന് നിന്റെ മൊയ്തീന്‍. യഥാര്‍ത്ഥ ജീവിതകഥയില്‍ നിന്നും അടര്‍ത്തിയെടുത്ത കഥയായിരുന്നു എന്ന് നിന്റെ മൊയ്തീന്‍. ചിത്രത്തിലൂടെ പ്രണയം ഒരിക്കലും മരിക്കില്ലെന്ന് വ്യക്തമാക്കി തന്നിരുന്നു.

രണ്ട് വര്‍ഷമായി


എന്ന് നിന്റെ മൊയ്തീന്‍ റിലീസ് ചെയ്തിട്ട് ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത സിനിമ 2015 സെപ്റ്റംബര്‍ 19 നായിരുന്നു തിയറ്ററുകളിലേക്കെത്തിയിരുന്നത്.

വാക്ക് കൊടുത്താല്‍ മാറ്റരുത്..


മൈ സ്റ്റോറിയുടെ പോസ്റ്ററിനൊപ്പം ജീവിതത്തില്‍ ഒരാള്‍ മറ്റൊരാള്‍ക്ക് കൊടുക്കുന്ന വാഗ്ദാനങ്ങള്‍ പാലിക്കണമെന്നും അത് വെറുമൊരു വാക്ക് മാത്രമല്ലെന്നും പറയുന്നുണ്ട്. എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിലൂടെ വാക്കാണ് സത്യമെന്ന് തെളിയിച്ച് തരികയും ചെയ്തിരുന്നു.

പുതിയ സിനിമയും അത് തന്നെ

എന്ന് നിന്റെ മൊയ്തീന്റെ മറുവശം തന്നെയാണ് മൈ സ്‌റ്റോറി എന്ന സിനിമയിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നതും. പൃഥ്വിയും പാര്‍വതിയും വീണ്ടും ഒന്നിക്കുമ്പോള്‍ ഇത്തവണ ഇരുവരുടെയും പ്രണയം സഫലമാവുമെന്ന് കരുതാം..

തൊണ്ണൂറുകളിലെ പ്രണയം

തൊണ്ണൂറുകള്‍ മുതല്‍ ഇപ്പോഴത്തെ സാഹചര്യം വരെ പറയുന്ന കഥയാണ് സിനിമയിലൂടെ പറയുന്നത്. എന്നാല്‍ സിനിമ ഇരുവരുടെയും പഴയ പ്രണയ കഥയെ കുറിച്ചല്ല പറയുന്നതെന്ന് സംവിധായക പറയുന്നത്.

English summary
It's been two years since the release of Prithviraj and Parvathy's Ennu Ninte Moideen. And now, on the second anniversary of the superhit, the makers of the duo's My Story have released the second poster of the film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam