For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോഷന്‌റെ പേര് ആ സിനിമയിലേക്ക് നിര്‍ദ്ദേശിച്ചതിന് കാരണം, മനസുതുറന്ന് പൃഥ്വിരാജ് സുകുമാരന്‍

  |

  ആനന്ദം എന്ന സൂപ്പര്‍ഹിറ്റ് ക്യാമ്പസ് ചിത്രം മുതല്‍ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ് റോഷന്‍ മാത്യൂ. നായകനായുളള ആദ്യ ചിത്രം വിജയമായ ശേഷം മോളിവുഡില്‍ എല്ലാതരം റോളുകളും ചെയ്ത് നടന്‍ സജീവമായി. ആനന്ദത്തിന് പുറമെ പുതിയ നിയമം, കപ്പേള തുടങ്ങിയ സിനിമകളിലെ നെഗറ്റീവ് ഷേഡുളള കഥാപാത്രങ്ങളും നടന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂടെ, മുത്തോന്‍, സീ യൂ സൂണ്‍, വര്‍ത്തമാനം, ആണും പെണ്ണും തുടങ്ങിയ സിനിമകളിലെ പ്രകടനത്തിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. അതേസമയം കൂടെയ്ക്ക് ശേഷം പൃഥ്വിരാജിനൊപ്പം റോഷന്‍ അഭിനയിച്ച ചിത്രമാണ് കുരുതി.

  prithviraj-roshanmathew

  ഓണം റിലീസായി ആഗസ്റ്റ് 11നാണ് സിനിമ റിലീസ് ചെയ്യുന്നത്. ആമസോണ്‍ പ്രൈം വഴി എത്തുന്ന കുരുതിയുടെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തിന്‌റെ ടീസറിനും ട്രെയിലറിനും മികച്ച വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം പ്രധാന വേഷത്തിലാണ് റോഷന്‍ എത്തുന്നത്. റോഷനെ കുരുതിയിലേക്ക് സജസ്റ്റ് ചെയ്തത് താനാണെന്ന് പറയുകയാണ് പൃഥ്വിരാജ്.

  എന്തുക്കൊണ്ടാണ് റോഷനെ സിനിമയിലേക്ക് വിളിച്ചത് എന്നതിന്‌റെ കാരണം ലൈവ് വീഡിയോ കോളിനിടെ ആണ് പൃഥ്വിരാജ് പറഞ്ഞത്. കുരുതിയിലേക്ക് ഞാന്‍ റോഷന്‌റെ പേര് പറഞ്ഞപ്പോള്‍ പലരും റോഷന് പറ്റുമോ എന്ന് ചോദിച്ചിരുന്നതായി പൃഥ്വി പറയുന്നു. അവന്‍ തീരെ ചെറുപ്പമല്ലെ എന്നാണ് പലരും ചോദിച്ചത്. അത്രയും വലിയൊരു കഥാപാത്രത്തെ റോഷന് ചെയ്യാന്‍ കഴിയുമോ എന്ന് സംശയമുണ്ടായി. എന്നാല്‍ ഞാന്‍ റോഷനൊപ്പം അഭിനയിച്ചിട്ടുണ്ട്. തനിക്ക് എന്ത് ചെയ്യാന്‍ പറ്റും എന്ന് ഇതിനോടകം തെളിയിച്ചുകഴിഞ്ഞ നടനാണ് റോഷന്‍.

  മനസില്‍ വരുന്ന കഥയിലെ നായകന് മമ്മൂക്കയുടെ രൂപഭംഗിയാണ്, മെഗാസ്റ്റാറിനെ കുറിച്ച് ജി വേണുഗോപാല്‍

  താനാണ് റോഷനെ കുറിച്ച് എല്ലാവരെയും പറഞ്ഞ് ബോധിപ്പിച്ചതെന്നും പൃഥ്വിരാജ് പറഞ്ഞു. റോഷനെ കൊണ്ട് ഇത് പറ്റും എന്ന് പറഞ്ഞത് ഞാനാണ് അക്കാര്യത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. പൃഥ്വിരാജിന്‌റെ വാക്കുകള്‍ കേട്ട് താന്‍ അനുഗ്രഹീതനാണെന്ന് ആയിരുന്നു റോഷന്‍ മാത്യൂവിന്‌റെ മറുപടി. സത്യത്തില്‍ സിനിമയുടെ കഥ കേട്ടപ്പോള്‍ എനിക്ക് ചെയ്യാന്‍ കഴിയുമെന്ന്‌
  ഒട്ടും വിശ്വാസമുണ്ടായിരുന്നില്ല. പിന്നെ രാജുവേട്ടനാണ് എന്നെ കണ്‍വിന്‍സ് ചെയ്തത്. അക്കാര്യം പറഞ്ഞാണ് ഞാന്‍ എന്നെ സ്വയം കണ്‍വിന്‍സ് ചെയ്തത്.

  അദ്ദേഹത്തിന്‌റെ കാഴ്ചപ്പാടുകള്‍ ഒന്നും തെറ്റില്ല എന്ന വിശ്വാസമാണ് പലപ്പോഴും തനിക്ക് ധൈര്യം തന്നത് എന്നും റോഷന്‍ പറഞ്ഞു. വെല്ലുവിളിയുളള കഥാപാത്രം ചെയ്യണം, നമ്മുടെ പരിമിതി കടന്ന് സിനിമകള്‍ ചെയ്യുമ്പോഴാണ് അതൊരു വെല്ലുവിളി ആവുന്നത്. കുരുതി തന്നെ സംബന്ധിച്ച് അത്തരമൊരു ചിത്രമാണെന്നും നടന്‍ പറഞ്ഞു. പൃഥ്വരാജിനും റോഷന്‍ മാത്യൂവിനും പുറമെ മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി, മാമുക്കോയ, നവാസ് വളളിക്കുന്ന്, നസ്ലെന്‍, സാഗര്‍ സൂര്യ തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

  മൃണാല്‍ താക്കൂറിന്‌റെ ഗ്ലാമറസ് ആന്‍ഡ് സ്റ്റൈലിഷ് ചിത്രങ്ങള്‍, കാണാം

  പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‌റെ ബാനറില്‍ സുപ്രിയ മേനോന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജേക്ക്‌സ് ബിജോയ് സംഗീതവും അഭിനന്ദന്‍ രാമാനുജന്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. അഖിലേഷ് മോഹനാണ് എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. കോള്‍ഡ് കേസാണ് പൃഥ്വിരാജ് സുകുമാരന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആമസോണ്‍ പ്രൈം വഴി തന്നെ റിലീസ് ചെയ്ത സിനിമ സമ്മിശ്ര പ്രതികരണമാണ് നേടിയത്. കുരുതിക്ക് പുറമെ ബ്രോ ഡാഡി, ജനഗണമന, ഭ്രമം, കടുവ, ബറോസ്, ആടുജീവിതം, എമ്പുരാന്‍ തുടങ്ങി നിരവധി സിനിമകള്‍ പൃഥ്വിയുടെതായി ഒരുങ്ങുന്നു.

  ബേബി ഷവര്‍ പാര്‍ട്ടിയില്‍ തിളങ്ങി നില ബേബി, പേളിയുടെ ക്യാപ്ഷന്‍ വൈറല്‍, ചിത്രം ഏറ്റെടുത്ത് ആരാധകര്‍

  Read more about: prithviraj roshan mathew
  English summary
  prithviraj reveals the reason of why he suggested roshan mathew for kuruthi movie role
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X