Don't Miss!
- News
കടല്‍ വിസ്മയം തൊട്ടറിയാനായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് ഒരുങ്ങി
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
പൃഥ്വിരാജ് മലയാളത്തിന്റെ നട്ടെല്ലുള്ള യുവരാജാവാണ്! ഒന്നും രണ്ടുമല്ല 8 റെക്കോര്‍ഡുകളാണ് കൈയിലുള്ളത്..
Recommended Video

പൃഥ്വിരാജിനെ നായകനാക്കി അഞ്ജലി മേനോന് സംവിധാനം ചെയ്ത സിനിമയാണ് കൂടെ. ജൂലൈ പതിനാലിന് തിയറ്ററുകളിലേക്കെത്തിയ ചിത്രത്തില്‍ നസ്രിയ നസിം, പാര്‍വ്വതി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. നസ്രിയയുടെ തിരിച്ച് വരവായിരുന്നു സിനിമ കാണാന്‍ പ്രേക്ഷകര്‍ക്ക് പ്രചോദമനായിരുന്ന പ്രധാന കാര്യം.
റിലീസിനെത്തിയ ചിത്രം തിയറ്ററുകളില്‍ നിന്നും നല്ല പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. ഇത് കളക്ഷന്റെ കാര്യത്തിലും ഉണ്ടായിരുന്നു. കൊച്ചി മള്‍ട്ടിപ്ലെക്സില്‍ നിന്നും 23 ദിവസങ്ങള്‍ കൊണ്ട് ഒരു കോടി മറികടക്കാന്‍ കൂടെയ്ക്ക് കഴിഞ്ഞിരുന്നു. കൂടെ മാത്രമല്ല മുന്‍പും പൃഥ്വിരാജിന്റെ പല സിനിമകളും മള്‍ട്ടിപ്ലെക്സില്‍ നിന്നും 1 കോടി നേടിയിരുന്നു. ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് സിനിമകളെ കുറിച്ചുള്ള വിവരങ്ങള്‍ കൊടുത്തിരിക്കുന്നത്.

കൂടെ
ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം അഞ്ജലി മേനോന് തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമയാണ് കൂടെ. കുടുംബബന്ധങ്ങളുടെ കഥയുമായെത്തിയ ചിത്രത്തില്‍ പൃഥ്വിരാജ് ആയിരുന്നു നായകന്. പൃഥ്വിയുടെ സഹോദരിയായിട്ടാണ് നസ്രിയ നസിം എത്തിയത്. പാര്‍വ്വതി നായികയായപ്പോള്‍ സംവിധായകന് രഞ്ജിത്ത്, മാല പാര്‍വ്വതി എന്നിവരും സിനിമയിലുണ്ടായിരുന്നു. ജൂലൈ പതിനാലിന് റിലീസ് ചെയ്ത സിനിമ ബോക്സോഫീസില്‍ നല്ല പ്രകടനമാണ് നടത്തുന്നത്. കൊച്ചി മള്‍ട്ടിപ്ലെക്സില്‍ നിന്നും 1 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയാണ് സിനിമയുടെ ജൈത്രയാത്ര.

എസ്ര
പൃഥ്വിരാജിനെ നായകനാക്കി ജയ് കെ സംവിധാനം ചെയ്ത സിനിമയാണ് എസ്ര. ഹൊറര്‍ ത്രില്ലര്‍ ഗണത്തിലെത്തിയ സിനിമയ്ക്ക് കഥ ഒരുക്കിയതും ജയ് കെ ആയിരുന്നു. തെന്നിന്ത്യന്‍ സുന്ദരി പ്രിയ ആനന്ദ് നായികയായി എത്തിയ ചിത്രം കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു റിലീസ് ചെയ്തത്. ഫോര്‍ട്ട് കൊച്ചി, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നും ചിത്രീകരിച്ച സിനിമ ബോക്സോഫീസില്‍ നിന്നും 50 കോടി നേടിയിരുന്നു. കൊച്ചി മള്‍ട്ടിപ്ലെക്സില്‍ നിന്നും 1 കോടി നേടാനും സിനിമയ്ക്ക് കഴിഞ്ഞിരുന്നു.

എന്ന് നിന്റെ മൊയ്തീന്
ആര്‍എസ് വിമല്‍ സംവിധാനം ചെയ്ത എന്ന് നിന്റെ മൊയ്തീന് റൊമാന്റിക് ഡ്രാമയായിരുന്നു. പൃഥ്വിരാജും പാര്‍വ്വതിയും തകര്‍ത്തഭിനയിച്ച സിനിമ 2015 ലായിരുന്നു റിലീസിനെത്തിയത്. ജീവിച്ചിരിക്കുന്ന കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയം പ്രേക്ഷകരെ അത്രയധികം സ്വാധീനിച്ചിരുന്നു. ബോക്സോഫീസില്‍ നിന്നും അമ്പത് കോടി നേടിയ ചിത്രം കൊച്ചി മള്‍ട്ടിപ്ലെക്സില്‍ നിന്നും ഒരു കോടി എന്ന ലക്ഷ്യം മറികടന്നിരുന്നു.

പാവാട
കള്ളുകുടിയന്മാരുടെ കഥ പറഞ്ഞെത്തിയ സിനിമയായിരുന്നു പാവാട. പൃഥ്വിരാജ് നായകനായപ്പോള്‍ അനൂപ് മേനോന്, മണിയന്‍പിള്ള രാജു, മിയ, ആശ ശരത്ത് എന്നിങ്ങനെ നിരവധി താരങ്ങളായിരുന്നു സിനിമയിലുണ്ടായിരുന്നത്. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ചിത്രം കേരള ബോക്സോഫീസില്‍ നിന്നും 20 കോടിയായിരുന്നു നേടിയിരുന്നത്. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമയും മള്‍ട്ടിപ്ലെക്സില്‍ നിന്നും ഒരു കോടി നേടിയിരുന്നു.

അനാര്‍ക്കലി
പൃഥ്വിരാജിന്റെ മറ്റൊരു റൊമാന്റിക് ത്രില്ലര്‍ ചിത്രമായിരുന്നു അനാര്‍ക്കലി. സച്ചി തിരക്കഥ എഴുതി സംവിധാനം ചെയ്ത ിത്രത്തില്‍ പ്രിയാല്‍ ഗോര്‍ ആയിരുന്നു നായിക. ഒപ്പം മിയ, ബിജു മേനോന്, സുദേവ് നായര്‍, തുടങ്ങി നിരവധി താരങ്ങളും അഭിനയിച്ചിരുന്നു. 2015 ല്‍ റിലീസിനെത്തിയ ചിത്രം തിയറ്ററുകളില്‍ നിന്നും നല്ല പ്രതികരണം നേടിയ സിനിമയായിരുന്നു. അതേ പ്രകടനം ബോക്സോഫീസിലും പ്രകടമാക്കാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നു.

അമര്‍ അക്ബര്‍ അന്തോണി
മ്യൂസിക്കല്‍ കോമഡി ചിത്രമായി നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രമായിരുന്നു അമര്‍ അക്ബര്‍ അന്തോണി. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയില്‍ നമിത പ്രമോദായിരുന്നു നായിക. പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച സിനിമ ബോക്സോഫീസില്‍ നിന്നും 28 കോടിയോളം സ്വന്തമാക്കിയിരുന്നു.

സപ്തമശ്രീ തസ്കര
അനില്‍ രാധാകൃഷ്ണന് സംവിധാനം ചെയ്ത കോമഡി ചിത്രമായിരുന്നു സപ്തമശ്രീ തസ്കര. നല്ലവരായ ഏഴ് കള്ളന്മാരുടെ കഥയായിരുന്നു സിനിമ പറഞ്ഞിരുന്നത്. പൃഥ്വിരാജ്, ആസിഫ് അലി, നെടുമുടി വേണു, സുധീര്‍ കരമന, ചെമ്പന്‍ വിനോദ്, നീരജ് മാധവ്, സലാം ബുക്കരി എന്നിവപരായിരുന്നു ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. 2014 ല്‍ റിലീസിനെത്തിയ ചിത്രം പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചിരുന്നു. ബോക്സോഫീസില്‍ 20 കോടിയ്ക്ക് അടുത്ത് നേടിയ ചിത്രം മള്‍ട്ടിപ്ലെക്സിലും ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചത്.

മെമ്മറീസ്
പൃഥ്വിരാജിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയാണ് മെമ്മറീസ്. 2013 ല്‍ റിലീസിനെത്തിയ ചിത്രം ഒരു ക്രൈം ത്രില്ലറായിരുന്നു. പൃഥ്വിയ്ക്കൊപ്പം വിജയരാഘവന്, സുരേഷ് കൃഷ്ണ, എസ്പി ശ്രീകുമാര്‍, മിയ, മേഘ്ന രാജ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. 6 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം 21 കോടിയോളം ബോക്സോഫീസില്‍ നിന്നും നേടിയിരുന്നു. അതിലൊന്ന് കൊച്ചി മള്‍ട്ടിപ്ലെക്സില്‍ നിന്നും നേടിയ ഒരു കോടിയായിരുന്നു.
-
ഈ മോൾ ഉഷാറാവും എന്ന് അന്നെനിക്ക് തോന്നി; ആ സിനിമയുടെ വരദാനം; സംയുക്തയെക്കുറിച്ച് കൈതപ്രം
-
എനിക്ക് നരയുണ്ട്, ഇടയ്ക്ക് ഞാന്‍ ഡൈ ഒക്കെ ചെയ്ത് സുന്ദരനാവാറുണ്ട്; നിങ്ങൾക്കെന്താണ്! കളിയാക്കുന്നവരോട് സൂരജ്
-
ഭര്ത്താക്കന്മാര് ഈ നടിമാരുടെ കൂടെ അഭിനയിക്കരുത്; താരപത്നിമാരുടെ വാശിയ്ക്ക് കാരണമായി മാറിയ സംഭവമിങ്ങനെ