twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്ത്യയിലെ ഏറ്റവും നല്ല ഫിലിം ഇന്‍ഡസ്ട്രി ഏതാണ്; മലയാള സിനിമയെ കുറിച്ച് പൃഥ്വിരാജിന്റെ നായിക പറയുന്നു

    |

    തെലുങ്കിലും തമിഴിലും സജീവമാണെങ്കിലും മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയായി മാറിയിരിക്കുകയാണ് രാശി ഖന്ന. വില്ലന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് രാശി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രമായ ഭ്രമത്തിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു. ഇപ്പോഴിതാ ഇന്ത്യയിലെ പലഭാഷ സിനിമാ വ്യവസായങ്ങളെ കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് നടി.

    പിതാവിനെക്കാളും പ്രായമുള്ള ആളെ പ്രണയിച്ചോ? നടി റിയ സെന്നിന്റെ പഴയ പ്രണയകഥകള്‍ വീണ്ടും ചര്‍ച്ചയാവുമ്പോള്‍പിതാവിനെക്കാളും പ്രായമുള്ള ആളെ പ്രണയിച്ചോ? നടി റിയ സെന്നിന്റെ പഴയ പ്രണയകഥകള്‍ വീണ്ടും ചര്‍ച്ചയാവുമ്പോള്‍

    ഒരു തരത്തില്‍ ഇത് എല്ലാ സിനിമാ വ്യവസായങ്ങളുടെയും ഒരു ചെറിയ അവലോകനമാണ് ഇതെന്നാണ് നടി പറയുന്നത്. ബോളിവുഡ് ആണ് പ്രധാനമായും ഇന്ത്യയിലെ സിനിമാലോകം എന്ന് പറയപ്പെടുന്നുണ്ടെങ്കിലും ദക്ഷിണേന്ത്യന്‍ സിനിമകളില്‍ നിന്ന് ധാരാളം കാര്യങ്ങള്‍ എടുക്കാറുണ്ടെന്നാണ് നടി പറയുന്നത്. മലയാള സിനിമ പൂര്‍ണ്ണമായും ഉള്ളടക്കത്തില്‍ അധിഷ്ഠിതമാണ്. തെലുങ്ക് സിനിമ കൂടുതലും വാണിജ്യത്തെ ലക്ഷ്യം വെച്ച് ചെയ്യുന്നതാണ്. ഹിന്ദി സിനിമ ഇപ്പോഴും അതിന്റെ അടിത്തറ കണ്ടെത്താന്‍ ശ്രമിക്കുന്നു.

     rashi-khanna

    അതേ സമയം ഹിന്ദി സിനിമയെ കുറിച്ച് താഴ്ത്തിയാണ് രാശി പറയുന്നത്. ഇന്നത്തെ ഹിന്ദി സിനിമകള്‍ വാണിജ്യപരമായിട്ടും ശക്തമായ തിരക്കഥയും ബാലന്‍സ് ചെയ്യാന്‍ ബുദ്ധിമുട്ടുകയാണ് എന്നത് ശരിയാണ്. തിരക്കഥ നന്നാക്കിയാല്‍ സാമ്പത്തികപരമായ നഷ്ടം നേരിടേണ്ടി വരും. സാമ്പത്തികം നോക്കിയാല്‍ നല്ല കഥയോ കഥാപാത്രങ്ങളോ ചെയ്യാന്‍ സാധിച്ചെന്നും വരില്ലെന്നാണ് നടി സൂചിപ്പിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് സിനിമകള്‍ റിലീസ് ചെയ്തതോട് കൂടിയാണ് മലയാള സിനിമയുടെ ശക്തി എന്താണെന്ന് രാജ്യമൊട്ടാകെ അറിയാന്‍ തുടങ്ങിയത്. നല്ല കഥയും സാമ്പത്തികമായിട്ടുമൊക്കെ മുന്നേറാന്‍ സാധിച്ച ഇന്‍ഡസ്ട്രി മലയാളമാണെന്നാണ് രാശി പറയുന്നത്.

    അത് പറയാന്‍ എനിക്ക് നാണക്കേട് ഒന്നുമില്ല; ഇപ്പോഴുള്ള ജീവിതത്തില്‍ ഞാന്‍ സംതൃപ്തനാണെന്ന് നടന്‍ ലാലു അലക്‌സ്അത് പറയാന്‍ എനിക്ക് നാണക്കേട് ഒന്നുമില്ല; ഇപ്പോഴുള്ള ജീവിതത്തില്‍ ഞാന്‍ സംതൃപ്തനാണെന്ന് നടന്‍ ലാലു അലക്‌സ്

    തെലുങ്ക് സിനിമകളുടെ വാണിജ്യത്തെ കുറിച്ച് പിന്നെ പറയേണ്ടതില്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ ബാഹുബലിയ്ക്കും പുഷ്പയ്ക്കും ശേഷം തെലുങ്ക് സിനിമകള്‍ അവരുടെ പാന്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് വിപുലികരീച്ചിരിക്കുകയാണ്. അങ്ങനെ ഓരോ ഇന്‍ഡസ്ട്രികളെ കുറിച്ചും തനിക്ക് തോന്നിയിട്ടുള്ള കാര്യങ്ങള്‍ ഓരോന്നായി രാശി പറയുകയാണ്.

     rashi-khanna

    അതേ സമയം മലയാള സിനിമയ്ക്ക് കൂടുതല്‍ ബജറ്റ് ഇടാന്‍ ഇല്ലാത്തത് കൊണ്ടാവും കണ്ടന്റില്‍ ശ്രദ്ധിക്കുന്നത് എന്നാണ് നടിയുടെ വാക്കുകള്‍ക്ക് കമന്റായി ഒരാള്‍ പറയുന്നത്. അങ്ങനെയല്ല, മലയാളം സിനിമകള്‍ കൂടുതല്‍ യാഥാര്‍ത്ഥ്യ ബോധമുള്ളവയാണ്. മാത്രമല്ല അവ അവതരിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങളുടെ സാഹസിക സ്വഭാവവും അതിശയിപ്പിക്കുന്ന ഒന്നാണെന്നാണ് മറ്റൊരാളുടെ അഭിപ്രായം. എന്തായാലും മലയാളികളെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാവുന്ന തുറന്ന് പറച്ചിലാണ് രാശി ഖന്ന നടത്തിയിരിക്കുന്നത്.

    പാന്റ് ഇടാന്‍ മറന്ന് പോയതാണോ ഈ നടി; എയര്‍പോര്‍ട്ടില്‍ നിന്നുള്ള രശ്മിക മന്ദാനയുടെ വീഡിയോയ്ക്ക് പരക്കെ വിമർശനംപാന്റ് ഇടാന്‍ മറന്ന് പോയതാണോ ഈ നടി; എയര്‍പോര്‍ട്ടില്‍ നിന്നുള്ള രശ്മിക മന്ദാനയുടെ വീഡിയോയ്ക്ക് പരക്കെ വിമർശനം

    Recommended Video

    ‘500 രൂപ തരാമെന്ന് പറഞ്ഞ് പറ്റിച്ചു’; കടുവക്കെതിരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ | FilmiBeat Malayalam

    മുന്‍പ് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ഇന്‍ഡസ്ട്രിയായിരുന്നു മലയാളം. സാമ്പത്തികമായ പ്രതിസന്ധികളില്‍ നിന്നും ഇന്‍ഡസ്ട്രി ശക്തിയാര്‍ജ്ജിച്ചിരിക്കുകയാണ്. നൂറ് കോടി ബജറ്റില്‍ നിര്‍മ്മിച്ച സിനിമകളും ബോക്‌സോഫീസില്‍ നൂറും ഇരുന്നൂറും കോടികള്‍ നേടുന്ന സിനിമകളുമൊക്കെ കേരളത്തില്‍ നിന്ന് പിറന്ന് കഴിഞ്ഞു.

    Read more about: raashi khanna
    English summary
    Prithviraj's Bhramam Movie Actress Raashi Khanna About Malayalam And Other Movie Industries
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X