twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുംബൈ പോലീസ് റിലീസ് ചെയ്തിട്ട് 6 വര്‍ഷം! പൃഥ്വിരാജ് നായകനോ വില്ലനോ? ഇന്നും ആവര്‍ത്തിക്കുന്ന ചോദ്യം!

    |

    Recommended Video

    മുംബൈ പോലീസ് റിലീസ് ചെയ്തിട്ട് 6 വര്‍ഷം | Old Movie Review | filmibeat Malayalam

    ഇമേജോ താരപദവിയോ നോക്കാതെ വ്യത്യസ്തമായ കഥാപാത്രങ്ങളെ സ്വീകരിക്കാറുണ്ട് പൃഥ്വിരാജ് സുകുമാരന്‍. കരിയറിലെ തന്നെ വേറിട്ടൊരു കഥാപാത്രമായിരുന്നു മുംബൈ പോലീസിലേത്. ജയസൂര്യ, റഹ്മാന്‍, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമ റിലീസ് ചെയ്തിട്ട് 6 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍. 2013 മെയ് 3നായിരുന്നു ഈ സിനിമ തിയേറ്ററുകളിലേക്കെത്തിയത്. റോഷന്‍ ആന്‍ഡഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയത് ബോബി-സഞ്ജയ് ടീമായിരുന്നു. പോരായ്മകളുണ്ടെങ്കിലും വേറിട്ട പരീക്ഷണത്തെ ആരാധകര്‍ ഇരുകൈയ്യും നീിട്ടി സ്വീകരിച്ചിരുന്നു.

    60 ദിവസം കൊണ്ടായിരുന്നു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അവരവരുടെ കഥാപാത്രത്തെ ഓരോ താരവും ഗംഭീരമായാണ് അവതരിപ്പിച്ചത്. ജയസൂര്യയുടെ കരിയറിലെ തന്നെ വ്യത്യസ്തമായ വേഷങ്ങളിലൊന്നായിരുന്നു എസിപി ആര്യന്‍ ജോണ്‍ ജേക്കബ്. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന തരത്തിലായിരുന്നു സിനിമയുടെ മുന്നേറ്റം. തുടക്കത്തില്‍ തന്നെ ഒരു കൊലപാതകം നടക്കുകയും അതിന് പിന്നിലെ ചുരുളഴിയുന്നതിലേക്ക് നയിക്കുന്ന വ്യത്യസ്തമായ കാരണങ്ങളുമാണ് സിനിമയെ നയിക്കുന്നത്. ഏത് തരത്തിലുള്ള കഥാപാത്രത്തേയും അനായാസമായി തന്നിലേക്ക് സന്നിവേശിപ്പിക്കുന്ന ഒരുകൂട്ടം മികച്ച അഭിനാതാക്കള്‍ തന്നെയായിരുന്നു സിനിമയുടെ പ്രധാന പ്രത്യേകത.

    Mumbai Police

    റിലീസ് ചെയ്ത് 6 വര്‍ഷം പിന്നിടുന്നതിനിടയിലും വലിയൊരു ചോദ്യമാണ് മുംബൈ പോലീസ് ഇപ്പോഴും ആരാധകമനസ്സില്‍ ഉയര്‍ത്തുന്നത്. ആന്റണി മോസസ്സ്, (പൃഥ്വിരാജിന്റെ കഥാപാത്രം) വില്ലനാണോ അതോ നായകനാണോ എന്നാണ് ആരാധകര്‍ ഇപ്പോഴും ചോദിക്കുന്നത്. റിലീസ് ചെയ്ത് വര്‍ഷമിത്രയായിട്ടും ഈ സിനിമ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ടെന്നതിന് ഇതില്‍പ്പരമൊരു തെളിവ് ആവശ്യമുണ്ടോയെന്നതാണ് മറ്റൊരു പ്രസക്തമായ ചോദ്യം.

    English summary
    Prithviraj's Mumabi Police completes 6 years of its release
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X