For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിയുടെ ബ്രില്ല്യന്‍സിലെ ശരിക്കും വെടിക്കെട്ട് ലൂസിഫറല്ല! 5 കൊലകൊല്ലി ചിത്രങ്ങളാണ് അണിയറയില്‍!

  |

  മലയാള സിനിമയില്‍ നടന്‍ പൃഥ്വിരാജ് ഒരു വിസ്മയമായി മാറിയിരിക്കുകയാണ്. നടന്‍, ഗായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ പൃഥ്വി സംവിധായകന്റെ കൂടെ പട്ടം ചാര്‍ത്തിയിരിക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്. മാര്‍ച്ച് 28 നായിരുന്നു ലൂസിഫറിന്റെ റിലീസ്.

  സീത സീരിയലില്‍ വീണ്ടും ട്വിസ്റ്റ്! ടെലിവിഷന്‍ ചരിത്രത്തിലാദ്യം, 2 സീരിയലുകാര്‍ തമ്മില്‍ കാണുന്നു!

  മലയാളക്കര ഇതുവരെ കാണാത്ത അത്രയും വലിയ തുക സമ്പാദിക്കാന്‍ ലൂസിഫറിന് കഴിയുമെന്നാണ് സൂചന. എല്ലായിടത്തും പൃഥ്വിരാജിന്റെ ബ്രില്യണ്‍സിനാണ് കൈയടി. ഇവിടം കൊണ്ട് അവസാനിക്കുന്നതല്ല ഇതൊന്നും. പൃഥ്വിയുടെ സംവിധാനത്തിലെത്തിയ സിനിമ ലൂസിഫറാണെങ്കില്‍ പൃഥ്വി നായകനാവുന്ന അഡാറ് സിനിമകളാണ് അണിയറയിലുള്ളത്. എല്ലാം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന സിനിമകളാണെന്നുള്ള കാര്യത്തില്‍ സംശയമില്ല.

   ആട് ജീവിതം

  ആട് ജീവിതം

  പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആട് ജീവിതം. ബെന്യാമിന്റെ ആട് ജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന സിനിമയില്‍ നടി അമല പോളാണ് നായിക. നാല് ഷെഡ്യൂളുകളായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. നാട്ടില്‍ നിന്നും ചിത്രീകരിച്ചതാണിത്. ഇനി വിദേശത്ത് നിന്നുള്ള മൂന്ന് ഷെഡ്യൂളാണ് അവശേഷിക്കുന്നത്. മലയാള സിനിമയിലെ മറ്റൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കുമിത്. ജോലി തേടി ഗള്‍ഫിലെത്തുന്ന നജീവ് എന്ന യുവാവ് അറബിയുടെ ചതിക്കുഴിയില്‍ വീണ് രക്ഷപ്പെടാനുള്ള ശ്രമമാണ് സിനിമയിലൂടെ പറയുന്നത്. വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി എന്നിവരാണ് മറ്റ് താരങ്ങള്‍. 27 വര്‍ഷങ്ങള്‍ക്ക് ശേഷം എആര്‍ റഹ്മാന്‍ മലയാളത്തിലേക്ക് തിരിച്ച് വരുന്നത് ആട് ജീവിതത്തിന് സംഗീതം പകര്‍ന്നാണ്.

   ബ്രദേഴ്‌സ് ഡേ

  ബ്രദേഴ്‌സ് ഡേ

  പൃഥ്വിരാജിനെ നായകനാക്കി നടന്‍ കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ബ്രദേഴ്‌സ് ഡേ. സിനിമയുടെ പ്രഖ്യാപനം മുതല്‍ ആരാധകരും ആകാംശഷയിലായിരുന്നു. കോമഡിയും ആക്ഷനും മുന്‍നിര്‍ത്തി ഒരുക്കുന്ന ബ്രദേഴ്‌സ് ഡേ ഒരു മുഴുനീള ഫണ്‍ മൂവിയാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും ഷാജോണ്‍ തന്നെയാണ്. ഏറെ കാലത്തിന് ശേഷം പൃഥ്വിരാജ് ഒരു കോമഡി പടത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മാര്‍ച്ച് രണ്ടാമത്തെ ആഴ്ചയോടെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഐമ സെബാസ്റ്റ്യന്‍ എന്നിങ്ങനെ നാല് നായികമാരാണ് ചിത്രത്തിലുള്ളത്. മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

   കാളിയന്‍

  കാളിയന്‍

  സന്തോഷ് ശിവന്റെ സംവിധാനത്തിലെത്തിയ ഉറുമി എന്ന ചിത്രത്തിലൂടെ ചരിത്ര കഥാപാത്രത്തെ അവതരിപ്പിച്ച് മിന്നുന്ന പ്രകടനമായിരുന്നു പൃഥ്വിരാജ് കാഴ്ച വെച്ചത്. എസ് മഹേഷ് സംവിധാനം ചെയ്യുന്ന കാളിയന്‍ എന്ന ചിത്രത്തിലൂടെ വര്‍ഷങ്ങള്‍ക്ക് ശേഷം സാമനമായെരു കഥാപാത്രവുമായി താരം വീണ്ടുമെത്തുകയാണ. 2019 ലെ പൃഥ്വിരാജിന്റെ പ്രധാനപ്പെട്ട സിനിമകളിലൊന്ന് കാളിയനാണ്. ചരിത്രം പശ്ചാതലമാക്കിയൊരുക്കുന്ന ആ സിനിമയും ബിഗ് ബജറ്റിലാണ് നിര്‍മ്മിക്കുന്നത്. കുഞ്ചിറക്കോട്ട് കാളി എന്ന കാളിയനായിട്ടാണ് പൃഥ്വി ചിത്രത്തില്‍ അഭിനയിക്കുന്നത്.

   അയ്യപ്പന്‍

  അയ്യപ്പന്‍

  ശബരിമസ സ്ത്രീ പ്രവേശന വിധിയെ ചൊല്ലി വിവാദങ്ങള്‍ തുടരുന്നതിനിടെയായിരുന്നു അയ്യപ്പന്‍ എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ചത്. പൃഥ്വിരാജ് നായകനായിട്ടെത്തുന്ന ചിത്രം ശങ്കര്‍ രാമകൃഷ്ണനാണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്കും പൃഥ്വിരാജ് പുറത്ത് വിട്ടിരുന്നു. ആഗസ്റ്റ് സിനിമയുടെ കീഴിലാണ് അയ്യപ്പന്‍ നിര്‍മ്മിക്കുന്നത്. നേരത്തെ ആഗസ്റ്റ് സിനിമയുടെ ഭാഗമായിരുന്ന പൃഥ്വി അതില്‍ നിന്നും മാറിയിരുന്നു. ഇതിന് ശേഷമാണ് ഇതേ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ശങ്കര്‍ ഈ കഥ തന്നോട് പറയുന്നതെന്നും ഇതൊരു സ്വപ്‌ന സാക്ഷാത്കാരമാണെന്നുമാണ് അയ്യപ്പനെ കുറിച്ച് പൃഥ്വി നേരത്തെ പറഞ്ഞത്.

   ഡ്രൈവിംഗ് ലൈസന്‍സ്

  ഡ്രൈവിംഗ് ലൈസന്‍സ്

  ഹണീ ബി 2 വിന് ശേഷം ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഡ്രൈവിംഗ് ലൈസന്‍സ്. പൃഥ്വിരാജ് നായകനായിട്ടെത്തുന്ന ചിത്രവും ഒരു ബിഗ് ബജറ്റില്‍ നിര്‍മ്മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സച്ചിയാണ് ഈ സിനിമയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുശിന്‍ ശ്യാം സംഗീതം പകരുന്നത്. കലാഭവന്‍ ഷാജോണിനൊപ്പമുള്ള ബ്രദേഴ്‌സ് ഡേ യുടെ ചിത്രീകരണം കഴിഞ്ഞതിന് ശേഷം ആരംഭിക്കുന്നത് ഈ ചിത്രമാണ്.

  English summary
  Prithviraj's Upcoming Movie To Watch Out For: Aadujeevitham, Brother's Day & More!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X