»   » തിരിച്ചറിയപ്പെടാത്ത സന്തോഷങ്ങള്‍! സാധാരണക്കാരായി പൃഥ്വിയുടെയും ഭാര്യയുടെയും ലണ്ടന്‍ യാത്ര!!

തിരിച്ചറിയപ്പെടാത്ത സന്തോഷങ്ങള്‍! സാധാരണക്കാരായി പൃഥ്വിയുടെയും ഭാര്യയുടെയും ലണ്ടന്‍ യാത്ര!!

Posted By:
Subscribe to Filmibeat Malayalam

ഇത്തവണ പുതുവത്സര ആഘോഷങ്ങള്‍ക്കായി പൃഥ്വിരാജ് ഭാര്യയ്‌ക്കൊപ്പം ലണ്ടനിലേക്കായിരുന്നു പോയിരുന്നത്. ഇരുവരും ഹോളിഡേ അടിച്ച് പൊളിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു. ഇപ്പോള്‍ സുപ്രിയയ്‌ക്കൊപ്പം ലണ്ടനില്‍ നിന്നും മെട്രോ ട്രെയിനില്‍ പോവുമ്പോള്‍ എടുത്തൊരു ചിത്രമാണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

മമ്മൂക്കയുടെ മാസ് 40 കോടി ക്ലബ്ബിലെത്തി! എഡ്ഡിയും മാസ് പടയും തേരോട്ടം തുടരുന്നു, ലക്ഷ്യം 100 കോടി!!!

തിരിച്ചറിയപ്പെടാതിരിക്കുന്നതിന്റെ ചെറിയ സന്തോഷങ്ങള്‍ എന്ന് പറഞ്ഞ് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സെല്‍ഫി എടുക്കുന്ന തരത്തിലുള്ള ചിത്രം പൃഥ്വി പുറത്ത് വിട്ടത്. സാധാരണക്കാരില്‍ സാധാരണക്കാരനായി പൃഥ്വിരാജ് ലണ്ടനിലൂടെ യാത്ര ചെയ്യുന്നു എന്ന് പറഞ്ഞ് ആരാധകര്‍ ചിത്രം ഏറ്റെടുത്തിരുന്നു.

prithiraj-with-supria

ക്രിസ്തുമസ് റിലീസിനെത്തിയ വിമാനമാണ് പൃഥ്വി നായകനായി അവസാനമിറങ്ങിയ ചിത്രം. പിന്നാലെ റോഷ്‌നി ദിനകറിന്റെ മൈ സ്‌റ്റോറി, അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത സിനിമ, രണം എന്നിങ്ങനെ നിരവധി സിനിമകളിലാണ് പൃഥ്വി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഒപ്പം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ജയറാമിനെ മൊട്ടത്തലയനും കുടവയറനുമാക്കി രമേഷ് പിഷാരടി! സിനിമയുടെ പൂജ കഴിഞ്ഞു, ഇനിയാണ് അംഗം വെട്ട്!!

ആരാധകരെ ഏറെ നിരാശയിലാക്കിയ മറ്റൊരു വാര്‍ത്തയായിരുന്നു കര്‍ണനില്‍ നിന്നും പൃഥ്വി പിന്മാറിയെന്നുള്ളത്. എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയ്ക്ക് ശേഷം ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണനില്‍ പൃഥ്വിയായിരുന്നു നായകനാവാനിരുന്നത്. എന്നാല്‍ വിക്രം നായകനാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഹിന്ദിയില്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് മഹാവീര്‍ കര്‍ണന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. 

English summary
Prithviraj shared new photo with Supriya in London!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam