For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുപ്രിയയും ചോദിച്ചു! എന്നെങ്കിലും ഇങ്ങനെ ചെയ്യുമോയെന്ന്! രസകരമായ കഥയുമായി പൃഥ്വിരാജ്

  |

  പൃഥ്വിരാജിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ദീപു കരുണാകരന്‍. പൃഥ്വിയെ നായകനാക്കി തേജാഭായ് ആന്‍ഡ് ഫാമിലി എന്ന കോമഡി ത്രില്ലര്‍ സംവിധാനം ചെയ്തിരുന്നു അദ്ദേഹം. അഖിലയായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. സിനിമയുടെ ഷൂട്ടിംഗിനിടയിലെ രസകരമായ അനുഭവത്തെക്കുറിച്ച് പറയുന്ന ഇരുവരുടേയും അഭിമുഖത്തിന്റെ വീഡിയോ ഫാന്‍സ് പേജുകളിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. ലോക് ഡൗണ്‍ സമയത്ത് താരങ്ങളുടെ പഴയ അഭിമുഖങ്ങളും ചിത്രങ്ങളും വീഡിയോയുമെല്ലാം ആരാധകര്‍ തന്നെ കുത്തിപ്പൊക്കിയിരുന്നു.

  പരിചയമില്ലാത്തയാള്‍ക്ക് അഭിമുഖം നല്‍കുമ്പോഴാണ് ആ ലക്ഷ്യം കൃത്യമായി നിറവേറുന്നതെന്ന് വിശ്വസിക്കുന്നയാളാണ് താന്‍. ക്യാമറയ്ക്ക് വേണ്ടി മാത്രമല്ല എതിര്‍ഭാഗത്തിരിക്കുന്ന ആള്‍ക്കും കൂടി വേണ്ടിയാണ് നമ്മള്‍ സംസാരിക്കുന്നതെന്ന് അപ്പോഴേ തോന്നുകയുള്ളൂയെന്ന് പറഞ്ഞായിരുന്നു പൃഥ്വിരാജ് അഭിമുഖത്തില്‍ സംസാരിച്ച് തുടങ്ങിയത്. ഇതിപ്പോള്‍ തന്നെ ഏറ്റവും അടുത്തറിയാവുന്ന സുഹൃത്ത് തന്നെയാണ് ഇപ്പോള്‍ അഭിമുഖം ചെയ്യുന്നത്. അപ്പോള്‍ ഒന്നും തുറന്നുപറയത്തില്ലേയെന്നായിരുന്നു ദീപുവിന്റെ ചോദ്യം. തന്റെ റൊമാന്‍സിനെക്കുറിച്ചും സുപ്രിയയുടെ വിലയിരുത്തലുകളെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു.

  പൃഥ്വിരാജും സുപ്രിയയും

  പൃഥ്വിരാജും സുപ്രിയയും

  പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും. മാധ്യമപ്രവര്‍ത്തകയായിരുന്ന സുപ്രിയ മേനോന്‍ വിവാഹശേഷമാണ് ജോലിയില്‍ നിന്നും ബ്രേക്കെടുത്തത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മ്മാണക്കമ്പനിയുടെ കാര്യങ്ങളുമായി സജീവമാണ് അവര്‍. പുതിയ ചിത്രങ്ങളുടെ കഥ കേള്‍ക്കാനും മറ്റുമായി താരപത്‌നിയും കൂടാറുണ്ട്. വ്യക്തി ജീവിതത്തില്‍ മാത്രമല്ല സിനിമാജീവിതത്തിലും ശക്തമായ പിന്തുണയാണ് സുപ്രിയ മേനോന്‍ നല്‍കുന്നത്. തന്നെ എല്ലാ അവസ്ഥയിലും കണ്ട ഒരേയൊരു വ്യക്തി സുപ്രിയയാണെന്ന് പൃഥ്വി നേരത്തെ പറഞ്ഞിരുന്നു.

  പ്രണയവിവാഹം

  പ്രണയവിവാഹം

  സിനിമ, പുസ്തകം, യാത്ര ഈ മൂന്ന് കാര്യങ്ങളായിരുന്നു പൃഥ്വിയെ സുപ്രിയയിലേക്ക് അടുപ്പിച്ചത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. വൈകാതെ തന്നെ ആ ബന്ധം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. അഭിനേത്രിയല്ലെങ്കിലും ആരാധകര്‍ക്ക് ഏറെയിഷ്ടമാണ് സുപ്രിയ മേനോനെ. മകളായ അലംകൃതയുടെ വിശേഷങ്ങള്‍ പങ്കുവെച്ചും പൃഥ്വിയും സുപ്രിയയും എത്താറുണ്ട്.

  പൃഥ്വിരാജിന് വേണ്ടി മകള്‍ ഒരുക്കി വെച്ച കിടിലൻ സമ്മാനം | FilmiBeat Malayalam
  തേജാഭായ് ഷൂട്ടിനെക്കുറിച്ച്

  തേജാഭായ് ഷൂട്ടിനെക്കുറിച്ച്

  തേജാഭായ് സിനിമയുടെ ഷൂട്ടിംഗിനിടയിലെ രസകരമായ അനുഭവത്തെക്കുറിച്ചും പൃഥ്വിരാജ് പറഞ്ഞിരുന്നു. പ്രണയനിലാ എന്ന പാട്ടില്‍ തേജ വേദ എന്ന പെണ്‍കുട്ടിയോട് പ്രണയം അറിയിക്കാനായി കാണിക്കുന്ന ചേഷ്ടകള്‍ മുക്കാലും ദീപു കരുണാകരന്റേതാണ്. അത് പൃഥ്വിരാജിന്റെയല്ല. അത്ര പൈങ്കിളിയല്ല താനെന്ന് പൃഥ്വി പറയുന്നു. ഞാന്‍ പ്രണയിച്ച് കല്യാണം കഴിച്ചയാളാണ്. ഞാനങ്ങനെ ഭയങ്കര റൊമാന്‍സുണ്ടാവുകയോ അതങ്ങനെ ഓവറായി പ്രകടിപ്പിക്കുകയോ ചെയ്യാറില്ല. സുപ്രിയയോട് ചോദിച്ചാല്‍ സുപ്രിയയും ഇത് തന്നെ പറയും.

  സുപ്രിയയുടെ കമന്റ്

  സുപ്രിയയുടെ കമന്റ്

  ആ പാട്ട് സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ സുപ്രിയ പറഞ്ഞിട്ടുണ്ട്, എപ്പോഴെങ്കിലും എനിക്ക് വേണ്ടി ഇങ്ങനെ ചെയ്തിട്ടുണ്ടോയെന്ന്. അതാണ് ഞാന്‍, ഷൈ ആണോ ഷൈനെസ്സാണോ അന്തമുഖത്വമാണോയെന്നൊന്നും അറിയില്ല. ഇത് ഞാന്‍ മാത്രമല്ല എന്നെപ്പോലെ തന്നെ ഒത്തിരിപ്പേരുണ്ട്. എന്റെ സുഹൃത് സംഘങ്ങളില്‍ത്തന്നെയുണ്ട്. വലിയൊരു ജനക്കൂട്ടത്തിനിടയില്‍ അണ്‍കംഫര്‍ട്ടാവുന്ന, അപരിചിതരോട് അധികം സംസാരിക്കാത്ത എത്രയോ ആള്‍ക്കാറുണ്ട്. അതിലൊരാളായ ഞാന്‍ നടനായിപ്പോയെന്ന് മാത്രമെന്നും അദ്ദേഹം പറയുന്നു.

  English summary
  Prithviraj shares about funny incident with his wife Supriya Menon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X