»   » പൃഥ്വിരാജ് സിനിമയിലെത്തിയിട്ട് 15 വര്‍ഷമായി! നേടിയ സ്വപ്‌നങ്ങള്‍ക്ക് പിന്നില്‍ അന്ന് പറഞ്ഞ ഈ വാക്ക്!

പൃഥ്വിരാജ് സിനിമയിലെത്തിയിട്ട് 15 വര്‍ഷമായി! നേടിയ സ്വപ്‌നങ്ങള്‍ക്ക് പിന്നില്‍ അന്ന് പറഞ്ഞ ഈ വാക്ക്!

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാളി പെണ്‍കുട്ടികളുടെ മനസ് കവര്‍ന്ന ചോക്ലേറ്റ് ഹീറോയായ പൃഥ്വിരാജ് സിനിമയിലെ തന്റെ കഴിവ് എന്താണെന്ന് പലപ്പോഴും തെളിയിച്ചിരുന്നു. ഇപ്പോള്‍ മലയാള സിനിമയുടെ നെടുതൂണായി വളര്‍ന്നിരിക്കുന്ന താരം സിനിമയിലെത്തിയിട്ട് പതിനഞ്ച് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. താരദമ്പതികളായ സുകുമാരന്റെയും മല്ലികയുടെയും മകനായി സിനിമയിലെത്തിയ പൃഥ്വി ഇന്ന്് നടന്‍, ഗായകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നിങ്ങനെ ഉയരങ്ങളിലേക്കുള്ള യാത്രയിലാണ്.

അമല പോള്‍ രണ്ടാമതും വിവാഹിതയാകുന്നു? ധനുഷുമായി ഉണ്ടായിരുന്നു അടുപ്പം എന്തായി? നടി പറയുന്നത് ഇങ്ങനെ

2002 ല്‍ പുറത്തിറങ്ങിയ നന്ദനം എന്ന സിനിമയിലായിരുന്നു പൃഥ്വി ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അത്രയധികം സിനിമയില്‍ വിജയിച്ച ഒരാള്‍ താരം തന്നെയായിരിക്കും. തന്റെ കാഴ്ചപാടുകള്‍ തുറന്ന് പറയുന്ന സ്വാഭവമാണ് പൃഥ്വിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. അതിനിടെ സിനിമയിലെത്തി 15 വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ താന്‍ മുമ്പ് പറഞ്ഞ ആ വാക്കിന് വീണ്ടും ഉറപ്പ് തന്നിരിക്കുകയാണ് പൃഥ്വിരാജ്.

15 വര്‍ഷങ്ങള്‍! ഒരേയൊരു പൃഥ്വി! | Filmibeat Malayalam
 പൃഥ്വിരാജ് സുകുമാരന്‍

പൃഥ്വിരാജ് സുകുമാരന്‍

താരദമ്പതികളായ സുകുമാരന്റെയും മല്ലികയുടെയും മകനായി സിനിമയിലെത്തിയ പൃഥ്വി ഇന്ന്് നടന്‍, ഗായകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നിങ്ങനെ ഉയരങ്ങളിലേക്കുള്ള യാത്രയിലാണ്.

പതിനഞ്ച് വര്‍ഷം

സിനിമയില്‍ വിജയങ്ങള്‍ വാരിക്കൂട്ടി മുന്നേറുന്ന പൃഥ്വിരാജ് സിനിമയിലെത്തിയിട്ട് പതിനഞ്ച് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. സിനിമാ ജീവിതത്തിന്റെ പതിനഞ്ചാം വാര്‍ഷികത്തില്‍ മുമ്പ് ആരാധകര്‍ക്ക് നല്‍കിയ വാക്ക് വീണ്ടും ഓര്‍മ്മിച്ച് അതില്‍ മാറ്റമില്ലെന്ന് പറഞ്ഞിരിക്കുകയാണ്.

പൃഥ്വി പറയുന്നതിങ്ങനെ


എന്റെ ആദ്യ ചിത്രം തിയറ്ററുകളിലെത്തിയിട്ട് പതിനഞ്ച് വര്‍ഷങ്ങളായി. വിനോദകരമായ ആ യാത്രയ്ക്കിടെ കഴിഞ്ഞ് പോയ 15 വര്‍ഷങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ മനസ്സു നിറഞ്ഞ നന്ദിയാണ് തോന്നുന്നത്.

വിശ്വാസമര്‍പ്പിച്ച എല്ലാവരോടും നന്ദി


ഒരുപാട് പേരോട് നന്ദി പറയാനുണ്ട്. അതിനാല്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. എല്ലാറ്റിനുമപരി എന്റെ സിനിമകള്‍ കണ്ട് പ്രേക്ഷകരാണ് വിലമതിക്കാനാവാത്ത സമ്മനങ്ങള്‍ തനിക്ക് തന്നതെന്നും താരം പറയുന്നു.

പരാജയമാണ് വിജയിപ്പിക്കുന്നത്


ഞാന്‍ പലപ്പോഴും പറയുന്നത് പരാജയമാണ് നിങ്ങളെ കഠിനാദ്ധ്വാനിയാക്കുന്നത്. അതാണ് എപ്പോഴും പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ വിജയം അങ്ങനെയല്ല അത് നിങ്ങളെ ഭയപ്പെടുത്തുന്നൊരു കെണിയാണ്. ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ തന്നെ തുടര്‍ന്നാല്‍ മതിയെന്നും പൃഥ്വി പറയുന്നു.

വ്യത്യസ്തമായത് ചെയ്യുന്നു

എന്നില്‍ നിന്നും നിങ്ങല്‍ പ്രതീക്ഷിക്കുന്നത് വ്യത്യസതമായ എന്തെങ്കിലുമാണെന്ന് ഓരോ സിനിമ ഇറങ്ങുമ്പോഴും എനിക്ക് മനസിലാവുന്നുണ്ട്. അതൊക്കേയാണ് വിജയത്തിലേക്കെത്തിക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നത്. അവയൊന്നും തന്നെ പേടിപ്പിക്കുന്നില്ല.

എല്ലാവരോടും കടപാട് ഉണ്ട്

എനിക്ക് വഴികാട്ടിയ അധ്യാപകരോടും സുഹൃത്തുക്കളോടും കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്ക് ഞാന്‍ കടപ്പെട്ടിരിക്കുന്നു. വരുന്ന 15 വര്‍ഷവും ഇതിലും നന്നായി പരിശ്രമിക്കുമെന്ന ഉറപ്പും താരം നല്‍കിയിരിക്കുകയാണ്. സ്‌നേഹത്തോടെ പൃഥ്വി എന്നും പറഞ്ഞാണ് താരം പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

English summary
Prithviraj Sukumaran, who has impressed us with his impeccable performances over the years, has completed 15 years in the film industry. The actor, on the occasion, penned down an emotional note thanking his fans for having immense trust in him.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam