twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആകാശത്ത് സ്വന്തം മുഖം കണ്ടപ്പോള്‍ എന്ത് തോന്നി, പൃഥ്വിരാജിന്റെ മറുപടി വൈറലാവുന്നു...

    |

    യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന താരമാണ് പൃഥ്വിരാജ്. ക്യാമറയ്ക്ക് മുന്നില്‍ നിന്നു കൊണ്ട് കരിയര്‍ ആരംഭിച്ച താരം ഇന്ന് ഇന്ത്യന്‍ സിനിമ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്നാണ്. അഭിനയത്തിനോടാപ്പം തന്നെ നിര്‍മ്മാണം സംവിധാനം എന്നിങ്ങനെ സിനിമയിലെ എല്ലാ മേഖലയിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ പൃഥ്വിരാജിന് കഴിഞ്ഞിട്ടുണ്ട്.

    വാതില്‍ തുറന്നപ്പോള്‍ ഒരുത്തനിങ്ങനെ നില്‍ക്കുകയാണ്! പൃഥ്വിരാജിനെ ആദ്യമായി കണ്ടതിനെക്കുറിച്ച് ജയസൂര്യവാതില്‍ തുറന്നപ്പോള്‍ ഒരുത്തനിങ്ങനെ നില്‍ക്കുകയാണ്! പൃഥ്വിരാജിനെ ആദ്യമായി കണ്ടതിനെക്കുറിച്ച് ജയസൂര്യ

    പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് കടുവ. സംയുക്ത മേനോന്‍, വിവേക് ഒബ്‌റോയ്, പ്രിയങ്ക തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂലൈ 7 ന് റിലീസ് ചെയ്ത ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

    Also Read: മകള്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ വിവാഹസമ്മാനമായിരുന്നു അത്, കുടുംബവിശേഷം പങ്കുവെച്ച് നിയാസ്

    മുഖം  ആകാശത്ത്

    ചിത്രത്തിന്റെ റിലീസന്റെ ഭാഗമായി ദുബായിയില്‍ ഡ്രോണ്‍ ഷോ സംഘടിപ്പിച്ചിരുന്നു. ചിത്രത്തിന്റെ പേരും പൃഥ്വിയുടെ മുഖവുമായിരുന്നു ദുബായ് ആകാശത്ത് തെളിഞ്ഞത്. ഇത്തരത്തിലുള്ള ഒരു സിനിമ പ്രൊമോഷന്‍ ദുബായില്‍ ആദ്യമായിട്ടായിരുന്നു.

    ഇപ്പോഴിത സ്വന്തം മുഖം ആകാശത്ത് കണ്ടപ്പോഴുള്ള അനുഭവം വെളിപ്പെടുത്തുകയാണ് പൃഥ്വിരാജ്. ക്ലബ് എഫ് എം യുഎഇയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    ആകാശത്ത് മുഖം കണ്ടപ്പോള്‍

    നല്ല രസം തോന്നിയെന്നാണ് പൃഥ്വി പറഞ്ഞത്. എന്റെ മുഖം എന്നതില്‍ ഉപരി കടുവാക്കുന്നേല്‍ കുറവച്ചന്‍ എന്ന കഥാപാത്രമാണവിടെ തെളിഞ്ഞത്. എല്ലാവരുടേയുമുള്ളില്‍ അതൊരു ചരിത്ര നിമിഷമായിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു.

    മമ്മൂട്ടി സാറിനോടൊപ്പം ഒരുപാട് നല്ല അനുഭവങ്ങളുണ്ട്, ഇന്ദ്രപ്രസ്ഥത്തിലെ ഓര്‍മ പങ്കുവെച്ച് സിമ്രാന്‍മമ്മൂട്ടി സാറിനോടൊപ്പം ഒരുപാട് നല്ല അനുഭവങ്ങളുണ്ട്, ഇന്ദ്രപ്രസ്ഥത്തിലെ ഓര്‍മ പങ്കുവെച്ച് സിമ്രാന്‍

    'ആകാശത്ത് മലയാളത്തില്‍ കടുവ എന്നെഴുതിക്കാണിച്ചപ്പോള്‍ അഭിമാനം തോന്നി. അതിന്റെ എല്ലാ ക്രെഡിറ്റും ഫാര്‍സ് ഫിലിംസിനാണ്. ആടുജീവിതത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് ജോര്‍ദാനില്‍ നിന്ന് വരുന്ന വഴി ദുബായിലിറങ്ങി അഹമ്മദ് ഗോല്‍ച്ചിന്‍ സാറിനെ കണ്ടിരുന്നു'.

    'മാസ് സിനിമയാണ്, പ്രചാരണമെല്ലാം വലിയ രീതിയില്‍ ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം മൂന്ന് നാല് ഓപ്ഷനുകള്‍ തന്നു. അതെല്ലാം കേട്ടാല്‍ ഞെട്ടിപ്പോകും. അതില്‍ ഒട്ടും നടക്കില്ല എന്ന് വിചാരിച്ച ഒരു ഓപ്ഷനാണ് കഴിഞ്ഞദിവസം നടന്ന ഡ്രോണ്‍ ഷോ'; പൃഥ്വിരാജ് വ്യക്തമാക്കി.

    അഭിമാനം

    ദുബായില്‍ ഡ്രോണിന് അനുമതി എടുക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഷെയ്ഖ് സായിദ് റോഡുപോലെ ജനത്തിരക്കുള്ള സ്ഥലത്ത് 250 ഡ്രോണുകളാണ് ഒരേസമയം പറപ്പിച്ചത്. ഒരു ഡ്രോണ്‍ പറപ്പിക്കുന്നതിന്റെ ബുദ്ധിമുട്ട് ഞങ്ങള്‍ക്കറിയാം. അപ്പോഴാണ് ഇത്രയും ഡ്രോണുകള്‍ ഭംഗിയായി പറപ്പിച്ചത്. അതൊരു മലയാളസിനിമയ്ക്ക് വേണ്ടിയാണ് ചെയ്തതെന്നതില്‍ ഒരുപാട് അഭിമാനമുണ്ട്'; പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

    ഈ ട്രോണ്‍ ഷോയുടെ വീഡിയോ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെ്ച്ചിരുന്നു.

     താരങ്ങള്‍

    മലയാളത്തിന് പുറമേ തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചത്രം റിലീസ് ചെയ്യുന്നുണ്ട്. ചിത്രത്തില്‍ കടുവക്കുന്നേല്‍ കുറുവച്ചന്‍' എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്.

    നടനോടൊപ്പം സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. .വിവേക് ഒബ്‌റോയ് ആണ് ചിത്രത്തിലെ വില്ലന്‍.

     അണിയറയില്‍

    പൃഥ്വിരാജിന്റെ പ്രൊഡക്ഷന്‍ ഹൗസും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.'ലണ്ടന്‍ ബ്രിഡ്ജ്', 'മാസ്റ്റേഴ്‌സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു ഏബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. ജേക്‌സ് ബിജോയിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സുജിത് വാസുദേവാണ് ഛായാഗ്രാഹകന്‍.

    English summary
    Prithviraj Sukumaran Express His Feeling About Kaduva movie's Drone Show In Dubai
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X