twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മൊയ്തീന്‍ മാത്രമല്ല, ജോസഫും ഡാനിയേലുമൊക്കെ പൃഥ്വിയിലൂടെ ജീവിച്ചു; നോക്കൂ

    By Aswini
    |

    ജനങ്ങള്‍ ശ്രദ്ധിച്ചതും ശ്രദ്ധിക്കാതെ പോയതുമായ ഒത്തിരി യഥാര്‍ത്ഥ ജീവിതങ്ങള്‍ സിനിമയിലൂടെ നമുക്ക് മുന്നിലെത്തിയിട്ടുണ്ട്. സച്ചിന്റെയും ധോണിയുടെയുമൊക്കെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നു.

    അങ്ങനെ മലയാളത്തിന് പരിചയമുള്ള ഒത്തിരി കഥാപാത്രങ്ങളെ, ചരിത്രത്തില്‍ ഇടം നേടിയവരെ പൃഥ്വിരാജ് തന്നിലൂടെ വെള്ളിത്തിരയില്‍ എത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇതാ മൊയ്തീന് ശേഷം നജീബിനെയും. പൃഥ്വിയിലൂടെ പ്രേക്ഷകര്‍ കണ്ട ആ യഥാര്‍ത്ഥ ജീവിതങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

     നെക്‌സല്‍ ജോസഫ്

    മൊയ്തീന്‍ മാത്രമല്ല, ജോസഫും ഡാനിയേലുമൊക്കെ പൃഥ്വിയിലൂടെ ജീവിച്ചു; നോക്കൂ

    1970 കളിലെ നെക്‌സല്‍ പശ്ചാത്തലം ആസ്പദമാക്കിയാണ് മധുപാല്‍ തലപ്പാവ് എന്ന ചിത്രം സംവിധാനം ചെയ്തത്. അദ്ദേഹത്തിന്റെ ആദ്യത്തെ സംവിധാന സംരംഭം. നെക്‌സല്‍ വര്‍ഗീസ് എന്ന ജീവിച്ചിരുന്ന കഥാപാത്രത്തെ നക്‌സല്‍ വര്‍ഗീസായി പൃഥ്വി അവതരിപ്പിച്ചു

    ചിറക്കല്‍ കേളു നായര്‍

    മൊയ്തീന്‍ മാത്രമല്ല, ജോസഫും ഡാനിയേലുമൊക്കെ പൃഥ്വിയിലൂടെ ജീവിച്ചു; നോക്കൂ

    യാഥാര്‍ത്ഥ ചരിത്ര പശ്ചാത്തലത്തിലുള്ള ഒരു സാങ്കല്‍പ്പിക കഥയാണ് സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി പറയുന്നത്. 16 നൂറ്റാണ്ടിലെ കേരളത്തിലെ പോര്‍ച്ചുഗീസ് ക്രൂരതകളായി സിനിമയില്‍ കാണിക്കുന്ന രംഗങ്ങളൊക്കെ യാതാര്‍ത്ഥ സംഭവങ്ങളാണ്. ഇതില്‍ പൃഥ്വി അവതരിപ്പിച്ച ചിറക്കല്‍ കേളു നായരും ജീവിച്ചിരുന്ന പോരാളിയാണ്

    ജെസി ഡാനിയല്‍

    മൊയ്തീന്‍ മാത്രമല്ല, ജോസഫും ഡാനിയേലുമൊക്കെ പൃഥ്വിയിലൂടെ ജീവിച്ചു; നോക്കൂ

    മലയാള സിനിമയുടെ പിതാവായി പൃഥ്വി എത്തിയ ചിത്രമാണ് സെല്ലുലോയിഡ്. കമല്‍ സംവിധാനം ചെയ്ത ചിത്രം റിലീസായപ്പോള്‍ മലയാളികള്‍ക്ക് ബോധ്യമായി, ഇന്ന് മലയാള സിനിമയില്‍ ജെ സി ഡാനിയലിനെ അവതരിപ്പിക്കാന്‍ പൃഥ്വിയോളം യോഗ്യനായ മറ്റൊരു നടനില്ല എന്ന്

    ബിപി മൊയ്തീന്‍

    മൊയ്തീന്‍ മാത്രമല്ല, ജോസഫും ഡാനിയേലുമൊക്കെ പൃഥ്വിയിലൂടെ ജീവിച്ചു; നോക്കൂ

    ഒടുവില്‍ പൃഥ്വി എത്തിയത് ബിപി മൊയ്തീന്‍ ആയിട്ടാണ്. 60 കളില്‍ കോഴിക്കോട്ടെ മുക്കത്ത് സംഭവിച്ച യഥാര്‍ത്ഥ പ്രണയ കഥയെ ആസ്പദമാക്കി ആര്‍എസ് വിമല്‍ സംവിധാനം ചെയ്ത ചിത്രത്തിലെ മൊയ്തീന്‍ എന്ന കഥാപാത്രം യഥാര്‍ത്ഥമാണ്. കഥയിലെ നായിക കാഞ്ചനമാല ഇപ്പോഴും ജീവിച്ചിരിയ്ക്കുന്നു.

    നജീബ്

    മൊയ്തീന്‍ മാത്രമല്ല, ജോസഫും ഡാനിയേലുമൊക്കെ പൃഥ്വിയിലൂടെ ജീവിച്ചു; നോക്കൂ

    വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയില്‍ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളര്‍ത്തല്‍ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളില്‍ മൂന്നിലേറെ വര്‍ഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ബെന്യാമിന്‍ ആടുജീവിതം എന്ന നോവലിലൂടെ പറഞ്ഞത്. ആ കഥയെ സിനിമയാക്കുമ്പോള്‍ നായകനാകുന്നത് പൃഥ്വിയാണ്

    English summary
    Prithviraj is the only actor of his generation, who received the opportunity to play several rea-life characters onscreen. The actor was lucky enough to portray the Father of Malayalam Cinema, JC Daniel on silver screen.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X