For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനി എഴുന്നേറ്റ് നടക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞയാളാണ് കെന്നി! വിക്രമിനെക്കുറിച്ച് പൃഥ്വിരാജ്!

  |

  തെന്നിന്ത്യന്‍ സിനിമാലോകത്തിന് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിക്രം. മലയാളത്തില്‍ തുടങ്ങി പിന്നീട് തമിഴകത്തേക്ക് പ്രവേശിച്ച താരം പിന്നീട് തെന്നിന്ത്യയുടെ സ്വന്തം ചിയാനായി മാറുകയായിരുന്നു. മലയാള സിനിമയെ ഒരുപാട് ഇഷ്ടമാണെന്നും ലാലേട്ടനും മമ്മൂക്കയുമൊക്കെയായി ഇപ്പോഴും സൗഹൃദമുണ്ടെന്നും താരം പറഞ്ഞിരുന്നു. അവസരം ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കാനും താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇടയ്ക്കിടയ്ക്ക് അദ്ദേഹം കേരളത്തിലേക്ക് എത്താറുമുണ്ട്. മകന്‍ നായകനായി അരങ്ങേറുമ്പോള്‍ ആ വിശേഷം പറയാനും മകനെ പരിചയപ്പെടുത്താനുമായി താരമെത്തിയിരുന്നു. ഭാഷാഭേദമന്യേ ശക്തമായ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

  താനും വിക്രമും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. രാവണ്‍ എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. കെന്നി എന്നാണ് എല്ലാവരും അദ്ദേഹത്തെ വിളിക്കാറുള്ളത്. സൈന്യത്തിന്റെ സെറ്റില്‍ വെച്ചുള്ള പരിചയം ഇന്നും തുടരുന്നുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. കുട്ടിക്കാലത്ത് അച്ഛനൊപ്പമായാണ് താന്‍ ആ സെറ്റിലേക്ക് പോയതെന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ ദിലീപ്, വിക്രം, തുടങ്ങി നിരവധി പേരായിരുന്നു അഭിനയിച്ചത്. വിവിധ താരങ്ങളുടെ ആരാധകരുമായുള്ള കൂടിക്കാഴ്ചയ്ക്കിടയിലായിരുന്നു പൃഥ്വിരാജ് വിക്രമിനെക്കുറിച്ച് വാചാലനായത്.

  സൈന്യത്തിന്റെ സെറ്റില്‍ പോയിട്ടുണ്ട്

  സൈന്യത്തിന്റെ സെറ്റില്‍ പോയിട്ടുണ്ട്

  പൃഥ്വിരാജിന്റേയും ഇന്ദ്രജിത്തിന്റേയും രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ് സിനിമ. തങ്ങള്‍ക്ക് പിന്നാലെയായി ഇവരും സിനിമയിലേക്കെത്തുമെന്നും ഇവരുടെ ഡേറ്റിനായി സംവിധായകര്‍ ക്യൂ നില്‍ക്കുന്ന അവസ്ഥയുണ്ടാവുമെന്നും സുകുമാരന്‍ അന്നേ പ്രവചിച്ചിരുന്നു. അച്ഛന്‍ നടനാണെങ്കിലും കുട്ടിക്കാലത്ത് ഒരുപാട് സിനിമാസെറ്റുകളിലൊന്നും താന്‍ പോയിട്ടില്ലെന്ന് പൃഥ്വിരാജ് പറയുന്നു. മമ്മൂക്ക നായകനായി അഭിനയിച്ച സൈന്യത്തിന്റെ സെറ്റില്‍ പോയപ്പോഴാണ് വിക്രമിനെ ആദ്യമായി കണ്ടുമുട്ടിയത്. അന്ന് മുതല്‍ അദ്ദേഹത്തെ പരിചയമുണ്ട്.

   ഇനി എഴുന്നേല്‍ക്കില്ല

  ഇനി എഴുന്നേല്‍ക്കില്ല

  സിനിമയെ വെല്ലുന്ന ജീവിതകഥയാണ് വിക്രമിന്റേത്. ഒരപകടത്തില്‍ ജീവന്‍ തന്നെ നഷ്ടമാവുന്ന അവസ്ഥയിലൂടെ കടന്നുപോയതിനെക്കുറിച്ച് മുന്‍പ് അദ്ദേഹം തന്നെ തുറന്നുപറഞ്ഞിരുന്നു. ഇതേക്കുറിച്ച് പൃഥ്വിരാജും പറഞ്ഞിരുന്നു. കെന്നിക്ക് വലിയൊരപകടം സംഭവിച്ചിരുന്നു. ഇനിയൊരിക്കലും കെന്നി എഴുന്നേറ്റ് നടക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതാണ്. അദ്ദേഹത്തിന്റെ കാലില്‍ അന്നത്തെ മുറിപ്പാടുകള്‍ ഇപ്പോഴുമുണ്ട്. ബൈക്കില്‍ ട്രക്കിടിച്ചുള്ള അപകടത്തെ അതിജീവിച്ചതിനെക്കുറിച്ചുള്ള വിക്രമിന്‍രെ തുറന്നുപറച്ചില്‍ നേരത്തെ വൈറലായിരുന്നു.

  സിക്‌സ്പാക്ക് ചെയ്യുന്നത്

  സിക്‌സ്പാക്ക് ചെയ്യുന്നത്

  കഥാപാത്രത്തിന് അനുസരിച്ച് ശാരീരികമായ മാറ്റങ്ങള്‍ വരുത്താനും തയ്യാറാണ് താനെന്ന് വിക്രം വളരെ മുന്‍പേ വ്യക്തമാക്കിയതാണ്. ശരീരഭാരം കുറയ്ക്കാനും കൂട്ടാനും മുടി വളര്‍ത്താനുമൊക്കെ താരം തയ്യാറാണ്. ജിമ്മില്‍ വെച്ച് ഒരിക്കല്‍ അദ്ദേഹം കാലിലെ മുറിപ്പാടുകള്‍ കാണിച്ച് തന്നിരുന്നു. അത് കണ്ട് ശരിക്കും അന്തംവിട്ട് പോയിരുന്നു. ഇങ്ങനെയൊരാള്‍ക്ക് കസേരയില്‍ നിന്ന് പോലും എഴുന്നേല്‍ക്കാനാവുമെന്ന് തോന്നുന്നില്ല എന്ന് ഡോക്ടര്‍മാര്‍ വരെ പറഞ്ഞതാണ്. അങ്ങനെയുള്ള ആളാണ് എളുപ്പത്തില്‍ സിക്‌സ്പാക്ക് ഉണ്ടാക്കുന്നത്.

  സഹോദരനെപ്പോലെ

  സഹോദരനെപ്പോലെ

  സൈന്യം മുതലുള്ള പരിചയത്തെക്കുറിച്ച് മാത്രമല്ല വിക്രമിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെക്കുറിച്ചും പൃഥ്വിരാജ് വാചാലനായിരുന്നു. രാവണിലൂടെയായിരുന്നു ഇരുവരും ഒരുമിച്ചെത്തിയത്. 2 വര്‍ഷത്തോളം അന്ന് താന്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ആ സെറ്റിലെ ഏറ്റവും പ്രായം കുറഞ്ഞയാളും താനായിരുന്നു. എന്നെ ഒരു സഹോദരനായാണ് അദ്ദേഹം കൂടെക്കൊണ്ട് നടന്നത്.

  ഇന്‍സ്പിരേഷനാണ്

  ഇന്‍സ്പിരേഷനാണ്

  യുവതലമുറയ്ക്ക് പ്രചോദനമേകുന്ന തരത്തിലുള്ള ജീവിതമാണ് വിക്രമിന്റേത്. വിജയവും അംഗീകാരവും വൈകിക്കിട്ടിയ താരം കൂടിയാണ് അദ്ദേഹം. മലയാളത്തിലൂടെയായിരുന്നു വിക്രം അരങ്ങേറിയത്. നായകന് പിന്നാലെ നടക്കാനായിരുന്നു അന്നദ്ദേഹത്തിന്റെ യോഗം. നല്ല അവസരങ്ങള്‍ക്കായി ഒരുപാട് അലയേണ്ടി വന്നിട്ടുണ്ട്. പിന്നീടാണ് അദ്ദേഹത്തിന് സേതുവെന്ന ചിത്രം ലഭിക്കുന്നത്. അതോടെയാണ് അദ്ദേഹം വലിയ താരമായി മാറിയതെന്നും പൃഥ്വിരാജ് പറയുന്നു.

  English summary
  Prithviraj talking about Chiyaan Vikram
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X