For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റഷ്യന്‍ ഹോട്ടലുടമ പൃഥ്വിരാജിനോട് പറഞ്ഞത് കേട്ടോ? ഇതാണ് ഒരു താരത്തിന് ലഭിക്കുന്ന വലിയ അംഗീകാരം!!

  |

  മലയാള സിനിമയിലെ അടുത്ത താരരാജാവ് ആകാന്‍ യോഗ്യന്‍ ആരാണെന്ന് ചോദിച്ചാല്‍ പൃഥ്വിരാജ് എന്ന ഉത്തരം പറയാം. യുവതാരങ്ങളില്‍ പ്രമുഖനായ പൃഥ്വിരാജ് താരപുത്രനായിട്ടാണ് സിനിമയിലെത്തിയതെങ്കിലും ആ ലേബലില്‍ നിന്നും അതിവേഗം പുറത്ത് കടന്ന ആളാണ്. നടന്‍ എന്നതിനപ്പുറം ഗായകനായും നിര്‍മാതാവായും പൃഥ്വിരാജ് തന്റെ കഴിവ് തെളിയിച്ചിരുന്നു.

  മമ്മൂക്കയുടെ ഫോട്ടോഗ്രാഫി കണ്ടിട്ടുണ്ടോ? ജയറാമിന്റെയും ആസിഫിന്റെയും ഫോട്ടോസ് എടുത്ത് ഇക്കയുടെ മാജിക്

  സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന പൃഥ്വിരാജും ഭാര്യ സുപ്രിയയും ജീവിതത്തിലെ പ്രധാനപ്പെട്ട ഒരോ നിമിഷവും ആരാധകര്‍ക്കൊപ്പം പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോള്‍ റഷ്യയിലായിരിക്കുന്ന പൃഥ്വിരാജ് അവിടെ നിന്നും താന്‍ നേരിട്ട സന്തോഷകരമായൊരു കാര്യം ട്വിറ്ററിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്.

  IFFKയില്‍ കെആര്‍ മോഹനന്റെ പേരില്‍ പുരസ്‌കാരം! എറ്റവും മികച്ച ഇന്ത്യന്‍ സിനിമയുടെ സംവിധായകന് നല്‍കും

  72 രാജ്യങ്ങള്‍, 164 സിനിമകൾ, 488 പ്രദർശനങ്ങൾ, രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

   റഷ്യന്‍ അനുഭവങ്ങള്‍

  റഷ്യന്‍ അനുഭവങ്ങള്‍

  രാത്രി ജോലി കഴിഞ്ഞ് തളര്‍ന്ന് ഭക്ഷണം കഴിക്കാന്‍ പോയ പൃഥ്വിരാജിന്് അപ്രതീക്ഷിതമായി റഷ്യയിലും ഒരു ആരാധകനെ ലഭിച്ചിരിക്കുകയാണ്. പാതിരാത്രി റഷ്യയിലെ ഏതോ ഒരിടം. നല്ല ജോലി തിരക്കുള്ള ആ ദിവസം രാത്രി റോഡിന്റെ കോണിലുള്ള ഒരു കടയില്‍ കബാബ് കഴിക്കാന്‍ കയറി ചെന്നതാണ്. ആ നിമിഷം കൗണ്ടറിലുള്ള ആള്‍ ഞാനും എന്റെ ഭാര്യയും 'കൂടെ' യുടെ ആരാധകനാണെന്ന് പറയുന്നു. അദ്ദേഹം എങ്ങനെയാണ് കൂടെ കണ്ടതെന്ന് ഞാന്‍ ചോദിച്ചില്ല. കാരണം അതെനിക്കറിയാം. എന്നിരുന്നാലും അതെന്നെ ഒത്തിരിയധികം സന്തോഷിപ്പിച്ചു എന്നുമാണ് പൃഥ്വിരാജ് ട്വിറ്ററിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ പറയുന്നത്.

  കൂടെ

  കൂടെ

  ബാംഗ്ലൂര്‍ ഡെയിസിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത് തിയറ്ററുകളിലേക്ക് എത്തിയ സിനിമയാണ് കൂടെ. ഈ വര്‍ഷത്തെ പൃഥ്വിയുടെ ഹിറ്റ് സിനിമയാണ് കൂടെ. ജൂലൈയിലായിരുന്നു സിനിമയുടെ റിലീസ്. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന നടി നസ്രിയ നസീം തിരിച്ച് വന്നത് കൂടെയിലൂടെയായിരുന്നു. സിനിമയിലെ പ്രധാന ആകര്‍ഷണം നസ്രിയ ആയിരുന്നു. പാര്‍വ്വതിയാണ് മറ്റൊരു നായിക. ഫാമിലി എന്റര്‍ടെയിനറായി ഒരുക്കി ചിത്രത്തില്‍ രഞ്ജിത്ത്, മാലാപാര്‍വ്വതി തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങള്‍.

  കൂടെയുടെ ആരാധകര്‍

  കൂടെയുടെ ആരാധകര്‍

  ഒരു സാധാരണ കുടുംബത്തില്‍ ജനിക്കുന്ന രണ്ട് സഹോദരങ്ങളുടെ കഥ പറയുന്ന സിനിമ ഏറ്റവുമധികം സ്വാധീനിച്ചത് കുടുംബപ്രേക്ഷകരെ ആയിരുന്നു. കേരളത്തിന് പുറമേ വിദേശത്തും നല്ല പ്രതികരണം ലഭിച്ച സിനിമ ബോക്‌സോഫീസിലും മോശമില്ലാത്ത പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. പൃഥ്വിരാജ് പുറത്ത് വിട്ട് കുറിപ്പില്‍ സൂചിപ്പിച്ചിരിക്കുന്നത് പോലെ കൂടെയ്ക്ക് വിദേശത്തും ഒരുപാട് ആരാധകരെ ലഭിച്ചിട്ടുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല.

   പൃഥ്വിയുടെ സിനിമകള്‍

  പൃഥ്വിയുടെ സിനിമകള്‍

  മൈസ്റ്റോറി ആയിരുന്നു ഈ വര്‍ഷത്തെ പൃഥ്വിയുടെ ആദ്യ സിനിമ. കൂടെ റിലീസിനെത്തുന്നതിന് തൊട്ട് മുന്‍പ് റിലീസ് ചെയ്ത മൈസ്റ്റോറി നല്ല പ്രതികരണം നേടിയിരുന്നെങ്കിലും മറ്റ് പല കാരണങ്ങളാല്‍ ബോക്‌സോഫീസില്‍ പരാജയപ്പെട്ടിരുന്നു. രണം ആണ് ഈ വര്‍ഷമെത്തിയ മറ്റൊരു പൃഥ്വിരാജ് ചിത്രം. നിര്‍മ്മല്‍ സഹദേവ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രവും ബോക്‌സോഫീസില്‍ കാര്യമായ പ്രകടനം നടത്തിയിരുന്നില്ല.

  വരാനിരിക്കുന്നത് ഹിറ്റ് ചിത്രങ്ങള്‍

  വരാനിരിക്കുന്നത് ഹിറ്റ് ചിത്രങ്ങള്‍

  പൃഥ്വിയും ഭാര്യ സുപ്രിയയും ചേര്‍ന്ന് സോണി പിക്‌ചേഴ്‌സുമായി പുതിയൊരു നിര്‍മാണ കമ്പനി ആരംഭിച്ചിരുന്നു. ഈ കമ്പനിയുടെ നിര്‍മാണത്തിലെത്തുന്ന ആദ്യ സിനിമയാണ് 9. ജീനസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന സയന്‍സ് ഫിഷന്‍ ചിത്രമായ 9 ഫെബ്രുവരിയിലാണ് റിലീസിനെത്തുന്നത്. നവംബറില്‍ റിലീസ് തീരുമാനിച്ചെങ്കിലും ചില സാങ്കേതിക മികവിന് വേണ്ടി റിലീസ് മാറ്റുകയായിരുന്നു. ആട് ജീവിതമാണ് മറ്റൊരു പൃഥ്വിരാജ് ചിത്രം.

   ലൂസിഫര്‍ വരുന്നു

  ലൂസിഫര്‍ വരുന്നു

  പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന സിനിമയ്ക്ക് നടന്‍ മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശീര്‍വാദ് ഫിലീംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. അടുത്ത വര്‍ഷത്തോടെ ലൂസിഫര്‍ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  English summary
  Prithviraj talks about Koode's fan in Russia
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X