»   » പൃഥ്വിരാജിനെ ഗായകനാക്കിയത് ആരാണെന്ന് അറിയാമോ? പുതിയ സിനിമയിലും ഇരുവരും ഒന്നിക്കുന്നു!

പൃഥ്വിരാജിനെ ഗായകനാക്കിയത് ആരാണെന്ന് അറിയാമോ? പുതിയ സിനിമയിലും ഇരുവരും ഒന്നിക്കുന്നു!

Posted By: Teresa John
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ നെടുതൂണായി വളര്‍ന്ന് വരുന്ന താരമാണ് പൃഥ്വിരാജ്. തന്റെ കാഴ്ചപാടുകള്‍ തുറന്ന് പറയുന്ന പൃഥ്വി ഇന്ന് എല്ലാവര്‍ക്കും പ്രിയങ്കരനാണ്. സിനിമാ കുടുംബത്തില്‍ നിന്നുമാണ് വരുന്നതെങ്കിലും സ്വന്തം കഴിവുകള്‍ കൊണ്ടാണ് പൃഥ്വിരാജ് സിനിമയില്‍ വളര്‍ന്നത്. ഇന്ന് സിനിമയില്‍ അഭിനയത്തിന് പുറമെ ഗായകന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നിങ്ങനെ പലതരം കാര്യങ്ങള്‍ ചെയ്യാന്‍ താരത്തിന് കഴിയും.

സ്ത്രീകള്‍ അവരുടെ നഗ്ന ശരീരത്തെ സ്‌നേഹിക്കണം! കല്‍കി കോച്‌ലിന്‍ പിന്തുടരുന്നത് ആരെയാണെന്ന് അറിയാമോ?

താന്‍ നല്ലൊരു ഗായകനാണെന്ന് പലപ്പോഴും പൃഥ്വിരാജ് തെളിയിച്ചിരുന്നു. ശേഷം നിരവധി സിനിമകളില്‍ താരം പാട്ടുകള്‍ പാടി കഴിഞ്ഞിരുന്നു. പൃഥ്വിയുടെ ഉള്ളില്‍ ഒരു ഗായകനുണ്ടെന്ന് തിരിച്ചറിഞ്ഞത് സംഗീത സംവിധായകന്‍ ദീപക് ദേവായിരുന്നു. പുതിയ മുഖം എന്ന സിനിമയിലൂടെ ദീപക് ദേവാണ് പൃഥ്വിക്ക് പാടാന്‍ അവസരം കൊടുത്തിരുന്നത്. ഇപ്പോള്‍ വീണ്ടും ഇരുവരും ഒന്നിച്ച വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.

ആദം ജോണ്‍

ഓണത്തിന് പൃഥ്വിരാജ് നായകനായി അഭിനയിച്ച് ആദം ജോണ്‍ എന്ന സിനിമ റിലീസിനെത്തുകയാണ്. ചിത്രത്തിലും പൃഥ്വിരാജ് പാട്ട് പാടിയിരിക്കുകയാണ്. ചിത്രത്തില്‍ പാടിയ അനുഭവം പങ്കുവെച്ചിരിക്കുകയാണ്.

താന്‍ ആകാംഷയിലാണ്

ചിത്രത്തിലെ പാട്ട് തന്നെ അത്രയധികം ആകര്‍ഷിച്ചതാണെന്നാണ് പൃഥ്വി പറയുന്നത്. ചിത്രത്തിലെ ഏറ്റവും ഇമോഷണല്‍ രംഗത്തിലാണ് ഈ പാട്ട് വരുന്നത്. മാത്രമല്ല ഈ പാട്ട് തനിക്ക് വളരെ ഇഷ്ടമാണെന്നും ഞാന്‍ പാടിയത് കൊണ്ടല്ല പാട്ടിനുള്ള ഭംഗി കൊണ്ടാണെന്നുമാണ് പൃഥ്വിരാജ് പറയുന്നത്.

വീഡിയോ പുറത്ത് വരും

താന്‍ പാടുന്ന സമയ്ത്ത് എടുത്ത ലൈവ് വീഡിയോ പുറത്ത് വരും. ്അത് കാണുമ്പോള്‍ നിങ്ങള്‍ക്കും അത് മനസിലാവുമെന്നാണ് പൃഥ്വി പറയുന്നത്. ദീപക് ദേവും പൃഥ്വിരാജും കൂടി ഫേസ്ബുക്കിലൂടെയായിരുന്നു ഇക്കാര്യം ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നത്.

പുതിയ മുഖം


പുതിയ മുഖം എന്ന സിനിമയിലായിരുന്നു ആദ്യമായി പൃഥ്വിരാജ് പാട്ട് പാടിയിരുന്നത്. അന്നും ദീപക് ദേവിനൊപ്പമായിരുന്നു പൃഥ്വിയുടെ ഗായകനായുള്ള അരങ്ങേറ്റം. ശേഷം ഒരുപാട് സിനിമകളിലായിരുന്നു പൃഥ്വി പാടിയിരുന്നത്.

ഉറുമി

പൃഥ്വിരാജ് നിര്‍മാതാവ് അരങ്ങേറ്റം കുറിച്ച സിനിമയായിരുന്നു ഉറുമി. പ്രഭു ദേവയും ജെനിലീയ ഡിസൂസയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയിലൂടെയായിരുന്നു പൃഥ്വിരാജും ദീപ്ക ദേവും വീണ്ടും ഒന്നിച്ചത്.

സൂപ്പര്‍ ഹിറ്റ് സോംഗ്

ചിത്രത്തില്‍ പൃഥ്വി പാടിയ പാട്ട് സൂപ്പര്‍ ഹിറ്റായിരുന്നു. 'വടക്ക് വടക്ക്' എന്ന് തുടങ്ങുന്ന പാട്ടായിരുന്നു സിനിമയില്‍ പൃഥ്വി പാടിയിരുന്നത്.

സെവന്‍ത് ഡേ

സെവന്‍ത് ഡേ എന്ന സിനിമയിലെ 'ഒരു കഥ' എന്ന് തുടങ്ങുന്ന പാട്ടും ദീപക് ദേവ് പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പാട്ടായിരുന്നു. പാര്‍ട്ടി സോംഗായിരുന്നു ഇത്. അതും സൂപ്പര്‍ ഹിറ്റായിരുന്നു. പൃഥ്വിക്കൊപ്പം സൈനോരയും ഒപ്പം പാടാന്‍ ഉണ്ടായിരുന്നു.

പൃഥ്വിരാജിന്റെ സംവിധാനം

ഗായകന്‍, നടന്‍, നിര്‍മാതാവ്‌ എന്നിങ്ങനെ പല റോളുകളിലും തിളങ്ങി നില്‍ക്കുന്ന പൃഥ്വിരാജ് ആദ്യമായി സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പുകളിലാണ്.

ലൂസിഫര്‍

മോഹന്‍ലാലിനെ നായകനാക്കി നിര്‍മ്മിക്കുന്ന ലൂസിഫര്‍ എന്ന സിനിമയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം മറ്റ് സിനിമകളുടെ തിരക്ക് കഴിഞ്ഞിട്ട് തുടങ്ങുമെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞിരുന്നത്.

രണം ചിത്രീകരണം തുടങ്ങി


പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന പുതിയ സിനിമയാണ് രണം. സിനിമയുടെ ചിത്രീകരണം യുഎസില്‍ തുടങ്ങിയിരിക്കുകയാണ്.

English summary
Prithviraj Turns A Singer For Deepak Dev, Yet Again!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam