twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ സിനിമ തനിക്ക് വലിയൊരു നൊസ്റ്റാള്‍ജിയ ആണെന്ന് പൃഥ്വിരാജ്! പതിനെട്ടാം പടിയെ കുറിച്ച് പറഞ്ഞ് താരം

    |

    മമ്മൂട്ടി നായക സമാനമായ അതിഥി വേഷത്തിലെത്തുന്ന സിനിമയാണെന്ന പേരിലാണ് പതിനെട്ടാം പടി ശ്രദ്ധേയമാവുന്നത്. എന്നാല്‍ പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ അടക്കം വമ്പന്‍ താരനിര അണിനിരക്കുന്നു എന്ന വാര്‍ത്ത വന്നതോടെ സിനിമയെ കുറിച്ചുള്ള ആകാംഷയും വര്‍ദ്ധിച്ചു. ഒടുവില്‍ തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് ഗംഭീര അഭിപ്രായമായിരുന്നു ലഭിച്ചത്. ശങ്കര്‍ രാമകൃഷ്്ണന്റെ സംവിധാനത്തിലെത്തിയ ചിത്രത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടന്‍ പൃഥ്വിരാജ്.

    തിരുവനന്തപുരം ജില്ലയില്‍ പഠിച്ച് വളര്‍ന്ന ഒരാള്‍ എന്ന നിലയില്‍ തനിക്ക് വലിയൊരു നൊസ്റ്റാള്‍ജിയ ആണെന്നാണ് പൃഥ്വി പറയുന്നത്. സിനിമ ചെയ്യാന്‍ തീരുമാനിച്ച സമയത്ത് തന്നെ സംവിധായകന്‍ തന്നോട് കഥ പറയാന്‍ തീരുമാനിച്ചിരുന്നെന്ന് പൃഥ്വി പറയുന്നു. ഒരു റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യത്തെ കുറിച്ച് മനസ് തുറന്നത്.

    പതിനെട്ടാം പടിയെ കുറിച്ച് പൃഥ്വിരാജ്

    സിനിമ ഞാന്‍ കണ്ടിട്ടില്ല. പക്ഷേ ആ സിനിമയെ കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. കാരണം ശങ്കര്‍ രാമകൃഷ്ണന്‍ എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹം വളരെ കാലം മുന്നേ തന്നെ സിനിമയുടെ പ്ലോട്ടും അതിന്റെ ഒരു സാരവും പിന്നീട് തിരക്കഥയായി മാറിയപ്പോല്‍ ആഖ്യാനത്തിന്റെ ഘടനയുമെല്ലാം പറഞ്ഞ് കേള്‍പ്പിച്ചിരുന്നു. അത് വളരെയൊരു രസകരമായ ഒരു സിനിമയായി എനിക്ക് തോന്നി.

    പതിനെട്ടാം പടിയെ കുറിച്ച് പൃഥ്വിരാജ്

    കമിങ് ഓഫ് ഏജ് ജോണറില്‍ ഉള്ള ഒരുപാട് സിനിമകള്‍ മലയാളത്തില്‍ കണ്ടു പരിചയമില്ല. അത്തരം സിനിമകളില്‍ ഏറ്റവും റിയലിസ്റ്റികായ ചിത്രമായിരിക്കും പതിനെട്ടാം പടി. പ്രത്യേകിച്ച് എന്നെ പോലെ തിരുവനന്തപുരത്ത് പഠിച്ച് വളര്‍ന്ന ഒരാള്‍ക്ക് ഭയങ്കരമായി നൊസ്റ്റാള്‍ജിയ തോന്നുന്ന ഒരുപാട് കാര്യങ്ങള്‍ ആ ചിത്രത്തിലുണ്ടാകും.ഞാന്‍ പഠിച്ചത് ഒരു സിബിഎസ്ഇ സ്‌കൂളിലാണ്. പക്ഷേ എല്ലാത്തരം സ്‌കൂളുകളിലും പഠിക്കുന്ന കുട്ടികളുള്ള ഒരു സൗഹൃദവലയമാണ് എനിക്ക് സ്‌കൂള്‍ കാലഘട്ടത്തിലുണ്ടായിരുന്നത്.

     ചിയാന്‍ വിക്രമിന്റെ ഗംഭീര തിരിച്ച് വരവ്! തിയറ്ററുകളെ പൂരപ്പറമ്പറാക്കി കടാരം കൊണ്ടാന്‍! ചിയാന്‍ വിക്രമിന്റെ ഗംഭീര തിരിച്ച് വരവ്! തിയറ്ററുകളെ പൂരപ്പറമ്പറാക്കി കടാരം കൊണ്ടാന്‍!

    പതിനെട്ടാം പടിയെ കുറിച്ച് പൃഥ്വിരാജ്

    ശങ്കറും തിരുവനന്തപുരത്ത് പഠിച്ച് വളര്‍ന്ന ആളാണ്. തിരുവനന്തപുരവും അവിടുത്തെ സ്‌കുളുകളും കോളേജുകളും അറിയാവുന്നത് പോലെ ആ സിനിമയിലെ വളരെ കുറച്ച് പേര്‍ക്കേ അറിയാമായിരിക്കുള്ളു.. അപ്പോള്‍ അത്രയും പുതുമുഖങ്ങളെ വച്ച് ഇങ്ങനെയൊരു സിനിമ ചെയ്യുക എന്നത് വലിയൊരു വെല്ലുവിളിയാണ്. പുതുമുഖങ്ങളുടെ പ്രകടനത്തെ കുറിച്ചാണ് ഏറ്റവും നല്ല അഭിപ്രായങ്ങള്‍ കേള്‍ക്കുന്നത്. അത് ശങ്കറിന്റെ നേട്ടമാണെന്നും പൃഥ്വിരാജ് പറയുന്നു.

    Recommended Video

    പതിനെട്ടാംപടിയെ പൂട്ടാന്‍ കച്ചകെട്ടി ചിലര്‍ | filmibeat Malayalam
    പതിനെട്ടാം പടിയെ കുറിച്ച് പൃഥ്വിരാജ്

    ഒരു സംവിധായകന്‍ എന്ന നിലയില്‍ ഒരു വെല്ലുവിളിയുമാണ്. ഇത്രയും പുതിയ ആള്‍ക്കാരെ വെച്ച് ഇങ്ങനെയൊരു സിനിമ എടുക്കുക. അവരെ ഗ്രൂം ചെയ്യുക, ഒടുവില്‍ സിനിമയെ കുറിച്ച് നമ്മള്‍ കേള്‍ക്കുന്നത് പുതുമുഖങ്ങളുടെ പ്രകടനത്തെ കുറിച്ചാണ്. അത് സംവിധായകനെന്ന നിലയില്‍ വലിയൊരു നേട്ടമാണ്. ശങ്കര്‍ രാമകൃഷ്ണന്‍ നല്ലൊരു സംവിധായകനാണെന്നത് എനിക്ക് കാലങ്ങള്‍ക്ക് മുന്‍പേ അറിയാവുന്ന ഒരു കാര്യമാണ്. ആള്‍ക്കാര്‍ അത് കണ്ടു ഇഷ്ടപ്പെട്ടു എന്നറിയുന്നതില്‍ വലിയ സന്തോഷം. സിനിമയുടെ ഷൂട്ടിംഗ് രണ്ട് ദിവസം മാത്രമേ ഉള്ളു. പക്ഷേ വിവരണം എന്റെ ശബ്ദത്തിലാണ്. സിനിമയുടെ പ്രധാന കഥാപാത്രങ്ങളുടെ മറ്റൊരു ഘട്ടം കാണിക്കുമ്പോള്‍ മാത്രമാണ് ഞാനടക്കമുള്ളവര്‍ വരുന്നതെന്നും പൃഥ്വിരാജ് പറയുന്നു.

    English summary
    pritrhviraj opens about pathinettam padi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X