For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വസ്ത്രത്തിന്റെ കാര്യത്തില്‍ മുസ്തഫ ഇടപെടും,വഴക്ക് പറയാറുണ്ട്, വെളിപ്പെടുത്തി പ്രിയാമണി

  |

  തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് പ്രിയണി. തെലുങ്ക് സിനിമയിലൂടെ വെളളിത്തിരയില്‍ എത്തി നടി വളരെ ചെറിയ സമയം കൊണ്ട് തന്നെ സിനിമ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. സിനിമയില്‍ മാത്രമല്ല മിനിസ്‌ക്രീനിലും വെബ് സീരീസുകളിലും നടി സജീവമാണ. ഫാമിലിമാന്‍ എന്ന വെബ് സീരീസ് നടിയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവാവുകയായിരുന്നു. ഇന്ന് ബോളിവുഡിലെ തിരക്കേറിയ താരമാണ് പ്രിയാമണി.

  Also Read: അല്ലിയുടെ ചിരി മനോഹരമാണ്, പൃഥ്വിരാജിന്റേത് ഇഷ്ടമല്ല, ഒരു പ്രശ്‌നമുണ്ട്, വെളിപ്പെടുത്തി മല്ലിക സുകുമാരന്‍

  മുസ്തഫ രാജാണ് പ്രിയമണിയുടെ ഭര്‍ത്താവ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. 2017ലായിരുന്നു പ്രിയയും മുസ്തഫയും വിവാഹിതരാവുന്നത്. രജിസ്റ്റര്‍ വിവാഹമായിരുന്നു ഇവരുടേത്. പിന്നീട് സുഹൃത്തുക്കള്‍ക്കായി വിരുന്ന് സംഘടിപ്പിച്ചിരുന്നു.

  Also Read: നാഗചൈതന്യ-ശോഭിത പ്രണയം; വിമര്‍ശകരോട് പോയി പണി നോക്കാന്‍ സാമന്ത, പ്രതികരണം വൈറലാവുന്നു

  പ്രിയയുടെ കരിയറിനെ സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ് മുസ്തഫ. പ്രിയയ്ക്ക് പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. ഇപ്പോഴിത വിവാഹത്തിന് ശേഷം കരിയര്‍ മാറിയതിനെ കുറിച്ച് പറയുകയാണ് നടി. ഇന്ത്യ ഗ്ലിഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  Also Read: നാഗചൈതന്യ-ശോഭിത പ്രണയം; വിമര്‍ശകരോട് പോയി പണി നോക്കാന്‍ സാമന്ത, പ്രതികരണം വൈറലാവുന്നു

  ഇപ്പോഴുളള ജീവിതത്തില്‍ സന്തോഷവതിയാണെന്നാണ് പ്രിയമണി പറയുന്നത്. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ സംതൃപ്തയാണ്. വിവാഹത്തിന് ശേഷമാണ് നല്ല അവസരങ്ങള്‍ ലഭിച്ചത്. ഭര്‍ത്താവാണ് ഭാഗ്യമെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു.

  നടിയുടെ വാക്കുകള്‍ ഇങ്ങനെ...' ഇപ്പോള്‍ ജീവിതത്തിലും കരിയറിലും സന്തോഷവതിയാണ്. നല്ല സിനിമകളാണ് തേടി എത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാള തുടങ്ങിയ എല്ലാ ഭാഷകളില്‍ നിന്നും നല്ല അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. ഇതില്‍ ഏറെ അഭിമാനത്തോടെ പറയാന്‍ കഴിയുന്ന കാര്യം, വിവാഹശേഷമാണ് നല്ല ചിത്രങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയത്. മുസ്തഫയാണ് എന്റെ ലക്കി ചാം'; പ്രിയാമണി പറഞ്ഞു.

  സിസിഎല്ലിന്റെ സമയത്താണ് മുസ്തഫയെ ആദ്യമായി കാണുന്നത്. തുടക്കത്തില്‍ നല്ല സുഹൃത്തുക്കളായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ക്യാരക്ടറും രീതികളുമൊക്കെ ഇഷ്ടമായി. ഞാനാണ് ആദ്യം മുസ്തഫയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. അദ്ദേഹത്തിനും എന്നെ ഇഷ്ടമായിരുന്നു. അങ്ങനെ ഞങ്ങളുടെ വിവാഹം കഴിഞ്ഞു. ഇപ്പോള്‍ സന്തോഷത്തോടെ ജീവിക്കുകയാണ്; അഭിമുഖത്തില്‍ നടി കൂട്ടിച്ചേര്‍ത്തു.

  ഇഷ്ടമാണെങ്കിലും അല്ലെങ്കിലും മുസ്തഫ മുഖത്ത് നോക്കി തുറന്ന് പറയും. വസ്ത്രം ധരിക്കുമ്പോള്‍ അദ്ദേഹത്തിനോട് അഭിപ്രായം ചോദിക്കാറുണ്ട്. അല്ലെങ്കില്‍ ഫോട്ടോയിലോ മറ്റോ കണ്ടാല്‍ എന്താണ് ഇങ്ങനെ വസ്ത്രം ധരിച്ചതെന്ന് തിരക്കും. എപ്പോഴും ഞാന്‍ നല്ലത് പോലെ ഡ്രസ്സ് ചെയ്യണമെന്നാണ് ആഗ്രഹം. നല്ലത് വസ്ത്രം ധരിച്ചെങ്കിലാണ് മുസ്തഫയ്ക്ക് പ്രശ്‌നം'; പ്രിയമണി വ്യക്തമാക്കി

  നടി പ്രിയ രാമനാണ് ഇന്‍സ്ട്രിയിലെ ഏറ്റവും അടുത്ത സുഹൃത്ത്. കൂടാതെ ഒപ്പം അഭിനയിച്ച എല്ലാ നടന്മാരും സുഹൃത്തുക്കളാണ്. എന്നാല്‍ എല്ലാവരേയും വിളിച്ച് സുഖവിവരം അന്വേഷിക്കാറൊന്നുമില്ല. എന്നാല്‍ എല്ലാവരുമായി നല്ല ബന്ധമാണുള്ളത്. സിനിമയ്ക്ക് പുറത്തും നല്ല സുഹൃത്തുക്കളുണ്ട്. അതുകൊണ്ട് വലിയ മിസ്സിംഗ് തോന്നാറില്ല' സുഹൃത്തുക്കളെ കുറിച്ച പങ്കുവെച്ച് കൊണ്ട് പ്രിയ മണി പറഞ്ഞു.

  Recommended Video

  പ്രിയാമണിയുടെ ഭർത്താവിനെതിരെ ഗുരുതര ആരോപണം | FilmiBeat Malayalamk

  മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ ഇന്‍ഡസ്ട്രിയില്‍ വന്നതിന് ശേഷം തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞിരുന്നു.

  'സത്യസന്ധമായി പറഞ്ഞാല്‍, എനിക്ക് ഒരു ഗോഡ്ഫാദറോ സഹായമോ ഇല്ല എന്നതായിരുന്നു സിനിമയുടെ പ്രാരംഭത്തില്‍ ഉണ്ടായിരുന്ന ബുദ്ധിമുട്ട്. എല്ലായിപ്പോഴും ഒന്നുകില്‍ എന്റെ കുടുംബത്തിന്റെ, അല്ലെങ്കില്‍ ഭര്‍ത്താവിന്റെ സഹായങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു. ഇപ്പോള്‍ പോലും എന്തൊക്കെ ചെയ്യണം എന്തൊക്കെയാണ് ചെയ്യേണ്ടാത്തത് എന്നൊക്കെ ഞങ്ങള്‍ ഒരുമിച്ചിരുന്ന് തീരുമാനിക്കാറുണ്ടെന്ന് പ്രിയാമണി പറയുന്നു.

  English summary
  Priya mani Opens Up About Husband mustafa Support for Her cinema career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X