For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശരീരത്തില്‍ 18 ടാറ്റൂ, ആദ്യ ടാറ്റു ഇന്‍ഫിനിറ്റിയാണ്! പത്താം ക്ലാസില്‍ തുടങ്ങിയ പ്രണയത്തെ കുറിച്ച് പ്രിയ വാര്യർ

  |

  ഫോര്‍ ഇയേഴ്‌സ് എന്ന പേരില്‍ പുതിയ സിനിമയുമായി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ് നടി പ്രിയ പ്രകാശ് വാര്യര്‍. ഒരു അഡാറ് ലവ്വിന് ശേഷം പ്രിയ വാര്യരുടെ സിനിമകള്‍ക്ക് വേണ്ടി കത്തിരിക്കുകയായിരുന്നു ആരാധകര്‍. പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പല അഭിമുഖങ്ങളിലൂടെയും തന്റെ വിശേഷങ്ങള്‍ നടി പുറംലോകവുമായി പങ്കുവെച്ച് കഴിഞ്ഞു.

  അതേ സമയം തന്റെ വ്യക്തി ജീവിതത്തിലൂടെ കടന്ന് പോയ പ്രണയങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് പ്രിയയിപ്പോള്‍. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതും വീട്ടുകാര്‍ അംഗീകരിച്ചതുമായ തന്റെ പ്രണയത്തെ പറ്റി വനിതയ്ക്ക് നല്‍കിയ പുതിയ അഭിമുഖത്തിലാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്.

  Also Read: വേറെ വിവാഹത്തില്‍ രണ്ടാള്‍ക്കും കുഞ്ഞുങ്ങളുണ്ട്; കല്യാണ ദിവസം ഉണ്ടായ പഴികളെ കുറിച്ച് നടി അപ്‌സര

  പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഒരാളോട് ആദ്യമായി ക്രഷ് തോന്നുന്നത്. കല്യാണവും കുട്ടികളുമൊക്കെയായി ജീവിക്കുന്നത് വരെ സ്വപ്‌നം കണ്ട പൈങ്കിളി പ്രണയമായിരുന്നു അത്. വളരെ കമ്മിറ്റഡായ മറ്റൊരു പ്രണയം കൂടി തനിക്കുണ്ടായിരുന്നതായി പ്രിയ വെളിപ്പെടുത്തുന്നു. രണ്ട് വര്‍ഷം മുന്‍പാണ് ആ പ്രണയം അവസാനിക്കുന്നത്.

  വീട്ടില്‍ അമ്മയും അച്ഛനുമൊക്കെ അംഗീകരിച്ച പ്രണയമായിരുന്നു. അത് ബ്രേക്കപ്പ് ആയപ്പോള്‍ എന്നെക്കാള്‍ കരഞ്ഞത് അമ്മയാണ്. ഇപ്പോള്‍ സിനിമ മാത്രമേ ശ്രദ്ധിക്കുന്നുള്ളു. ഇരുപത്തിമൂന്ന് വയസായതേയുള്ളു, ഇനിയും സമയമുണ്ടല്ലോ എന്നാണ് പ്രിയ ചോദിക്കുന്നത്.

  Also Read: തുടക്കം അവിടെ നിന്ന്, ആദ്യം പറഞ്ഞത് ഫഹിം; പ്രണയത്തെ കുറിച്ച് മനസ് തുറന്ന് നൂറിൻ ഷെരീഫ്

  മുന്‍പ് പ്രിയ ടാറ്റു പതിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. കാമുകനെ കുറിച്ചാണ് ടാറ്റുവിലുള്ളതെന്നുമൊക്കെ ആരോപണം വന്നിരുന്നു. ഇതേ കുറിച്ചും അഭിമുഖത്തില്‍ നടി വെളിപ്പെടുത്തിയിരിക്കുകയാണ്. പ്രിയ വാര്യരുടെ ശരീരത്ത് എത്ര ടാറ്റൂ ഉണ്ടെന്ന് ചോദിച്ചാല്‍ പതിനെട്ട് എണ്ണം ഉണ്ടെന്നാണ് നടി പറയുക.

  'ആദ്യത്തെ ടാറ്റു ഇന്‍ഫിനിറ്റിയാണ്. പതിനെട്ടാമത്തെ വയസിലാണ് അത് ചെയ്യുന്നത്. പിന്നെ വര്‍ഷത്തില്‍ മൂന്നും നാലും വച്ച് ചെയ്യാന്‍ തുടങ്ങി. ഓരോ ടാറ്റുവിന് പിന്നിലും എനിക്ക് മാത്രം അറിയാവുന്ന ഓരോ കഥയുണ്ട്. ഒരിക്കല്‍ അതൊക്കെ പറയാമെന്നാണ്', നടി വ്യക്തമാക്കുന്നത്.

  വൈറലായ കണ്ണിറുക്കല്‍ അറിയാതെ വന്നതാണെന്നാണ് പ്രിയ പറയുന്നത്. 'സിനിമയിലെ ആദ്യത്തെ ഷൂട്ട് തന്നെ ആ കണ്ണിറുക്കലാണ്. റോഷന്‍ മറ്റുള്ളവരുടെ മുന്നില്‍ ഷൈന്‍ ചെയ്യുന്നതിന് വേണ്ടിയുള്ള സീനായിട്ടാണ് അത് പ്ലാന്‍ ചെയ്യുന്നത്. പുരികങ്ങള്‍ തിരമാല പോലെ ഇളക്കാന്‍ അവനറിയാം. എന്നെ നോക്കി റോഷനത് ചെയ്യുമ്പോള്‍ റിയാക്ട് ചെയ്യുകയാണ് ഞാന്‍.

  ആക്ഷന്‍ പറഞ്ഞപ്പോള്‍ കണ്ണിറുക്കിയും പുരികം പൊക്കിയുമൊക്കെ മനസില്‍ തോന്നിയത് പോലെ എന്തൊക്കൊയോ ചെയ്തു. പാട്ട് റിലീസായപ്പോഴാണ് ശരിക്കും ഞെട്ടിയത്. പതിനെട്ട് വയസായപ്പോള്‍ അതുവരെ ഇല്ലാത്ത ഭാഗ്യം മുഴുവന്‍ ഒറ്റയടിയ്ക്ക് കിട്ടിയെന്ന്', പ്രിയ പറയുന്നു.

  പുതുമുഖങ്ങളെ അണിനിരത്തി ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ്വിലൂടെയാണ് പ്രിയ പ്രകാശ് വാര്യര്‍ ജനപ്രീതി നേടുന്നത്. സിനിമയില്‍ നിന്നും ആദ്യം പുറത്ത് വരുന്ന മാണിക്യ മലരായ പൂവി എന്ന പാട്ട് സൂപ്പര്‍ഹിറ്റായതോടെ പ്രിയയും വൈറലായി.

  ലോകം മുഴുവന്‍ അറിയപ്പെടുന്ന നിലയിലേക്കാണ് ഒരു ദിവസം കൊണ്ട് പ്രിയ വളര്‍ന്നത്. ഇതോടെ വലിയ ബ്രാന്‍ഡുകളുടെ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാനും പ്രൊമോഷന്‍ നടത്താനുമൊക്കെ ഭാഗ്യം ലഭിച്ചു.

  കൈനിറയെ സിനിമകളുമായി ബോളിവുഡില്‍ നിന്നടക്കം അവസരങ്ങളാണ് പ്രിയയെ തേടി വന്നത്. ശ്രീദേവി ബംഗ്ലാവ് എന്ന പേരില്‍ ബോളിവുഡില്‍ പ്രിയ അഭിനയിക്കുന്ന സിനിമ വരികയാണ്. അന്തരിച്ച നടി ശ്രീദേവിയുടെ കഥയുമായി സാമ്യമുണ്ടെന്ന് കാണിച്ച് ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതല്ലാതെ ഹിന്ദിയിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളാണ് പ്രിയയ്ക്കുള്ളത്.

  English summary
  Priya Prakash Varrier Opens Up About Her 18 Tattoos And First Love Story Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X