For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യം അങ്ങനെ വിളിക്കുന്നത് ഇഷ്ടമല്ലായിരുന്നു, വ്യാജ അപകട വാര്‍ത്തയെ കുറിച്ച് പ്രിയ വാര്യര്‍

  |

  'മാണിക്യ മലരായ പൂവി' എന്ന ഒറ്റ ഗാനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് പ്രിയ വാര്യര്‍. കേരളത്തില്‍ മാത്രമല്ല ഇന്ത്യയ്ക്ക് പുറത്തമുണ്ട് നടിയ്ക്ക് ആരാധകര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത് അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ ആരാധകരെ സ്വന്തമാക്കിയത്. പ്രശസ്തിയ്‌ക്കൊപ്പം തന്നെ ട്രോളുകളും തേടി എത്തിയിരുന്നു. പിന്നീട് അത് സൈബര്‍ അറ്റാക്കായി മാറി.

  ജീവിതത്തിലേക്ക് വരുമെന്ന് അവന്‍ പ്രതീക്ഷിച്ചിരുന്നു, ജിഷ്ണുവിന്റെ ആഗ്രഹത്തെ കുറിച്ച് സിദ്ധാര്‍ത്ഥ്

  ഇപ്പോഴിത നേരിടേണ്ട സൈബര്‍ അറ്റാക്കിനെ കുറിച്ചും വിമര്‍ശനളെ കുറിച്ചും പറയുകയാണ് പ്രിയ. ജിഞ്ചര്‍ മീഡിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂട്ടൂസ് എന്ന പേര് ആദ്യ ഇഷ്ടമുണ്ടായിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ കൂട്ടൂസ് എങ്കില്‍ കുട്ടൂസ് ആ നിലയ്ക്കാണെന്നും പ്രിയ വ്യക്തമാക്കി. പ്രസ്തുത പേരിനെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനായിരുന്നു നടിയുടെ മറപടി.

  മമ്മൂട്ടിയേയും ലാലിനേയും വെച്ച് സിനിമ ചെയ്യാന്‍ തയ്യാറാണ്, പക്ഷെ ഒരു നിബന്ധന, തുറന്നു പറഞ്ഞു സിയാദ് കോക്കര്‍

  'തുടക്കത്തില്‍ കൂട്ടൂസ് എന്ന് വിളിക്കുന്നത് ഇഷ്ടമായിരുന്നില്ല. ഒരു ഫേസ്ബുക്ക് പേജിലാണ് ഈ പേര് ആദ്യമായി വരുന്നത്. അന്ന് എനിക്ക് ഫേസ്ബുക്ക് പേജോ ഒന്നുമില്ല. ഇതെന്താണെന്ന് അറിയുകയുമില്ലായിരുന്നു. അതില്‍ ആക്ടര്‍മാര്‍ക്കൊക്കെ ഓരോ പേരുണ്ട്. അതില്‍ എന്റെ പേര് കുട്ടൂസ് ആണെന്ന് അറിഞ്ഞപ്പോള്‍ ആദ്യം പ്രശ്‌നങ്ങളൊന്നും തോന്നിയില്ല. കൂടാതെ വലിയ വികാരങ്ങളൊന്നും തോന്നിയില്ല', പ്രിയ പറഞ്ഞു.

  അന്ന് ഷോയില്‍ നിന്ന് ഇറങ്ങിയതില്‍ സന്തോഷം, ദൈവത്തിന് നന്ദി, കാരണം പറഞ്ഞ് ഡെയ്‌സി

  'കൂട്ടൂസ് എന്ന് സെറ്റിലൊക്കെ വിളിക്കാന്‍ തുടങ്ങിയപ്പോള്‍ വിളിക്കല്ലേ എന്ന് പറയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരെങ്കിലും കൂട്ടൂസേ എന്ന് വിളിച്ച് കളിയാക്കിയാല്‍ ആ പറയൂ എന്ന് പറഞ്ഞ് സംസാരിക്കും. ഇപ്പോള്‍ അതിനൊന്നും ഒരു കുഴപ്പവുമില്ല. കുട്ടൂസെങ്കില്‍ കുട്ടൂസ്. വെറെയൊന്നും വിളിക്കാതിരുന്നാല്‍ മാത്രം മതി. ഇപ്പോള്‍ എന്ത് വന്നാലും അഭിമുഖീകരിക്കാം എന്ന നിലയില്‍ കാര്യങ്ങള്‍ എത്തിയിട്ടുണ്ടെന്നും പ്രിയ വാര്യ പറഞ്ഞു.

  'കൂടാതെ എന്നെ പറ്റി പുറത്ത് വരു ന്യൂസുകളൊക്കെ ഏറ്റവും അവസാനം അറിയുന്നത് ഞാനാണ്. സോഷ്യല്‍ മീഡിയയില്‍ അത്രയധികം ആക്ടീവായ ആളല്ല ഞാന്‍. ഇത്തരത്തിലുള്ള ന്യൂസ് വരുമ്പോള്‍ ആരെങ്കിലും അയച്ചു തരും. അല്ലെങ്കില്‍ അമ്മ വിളിച്ച് ഇങ്ങനെയൊരു വാര്‍ത്ത വന്ന കാര്യം പറയും. ഇത്തരത്തിലുള്ള ചോദ്യങ്ങ വരുമ്പോഴാണ് ഇതൊക്കെ ഷെയര്‍ ചെയ്തിട്ടുണ്ടല്ലോ എന്ന് അറിയുന്നത്'.

  'ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നോക്കുന്നത് ഞാന്‍ തന്നെയാണ്. ഞാന്‍ ഇസ്റ്റഗ്രാമില്‍ കേറി ഫേട്ടോ പോസ്റ്റ് ചെയ്യും. പിന്നെ അതിന്റെ പിന്നാലെയുള്ള ബാക്കി കാര്യങ്ങളൊന്നും അറിയില്ല. അത് യൂട്യൂബില്‍ ഷെയറാവുന്നു, ട്രോളാവുന്നു, ഇതൊന്നും ഞാന്‍ അറിയുന്നില്ല. കൂടാതെ അതിന് വേണ്ടി ടൈം സ്പെന്‍ഡ് ചെയ്യാറില്ല. ആരെങ്കിലും പറയുമ്പോള്‍ ഏറ്റവും അവസാനം അറിയുന്ന ആളാണ് ഞാന്‍. അപ്പോഴും അത് ചിരിച്ച് തമാശയാക്കി അങ്ങ് വിടും', പ്രിയ കൂട്ടിച്ചേര്‍ത്തു.

  Recommended Video

  Priya Warrier Biography | ആരാണീ പ്രിയ വാര്യർ | FilmiBeat Malayalam

  തന്റെ പേരില്‍ പ്രചരിക്കുന്ന രസകരമായ അപകട വാര്‍ത്തയെ കുറിച്ചും പ്രിയ പറയുന്നുണ്ട്. 'ഷോട്ട് എടുക്കുന്നതിനിടയക്ക് ഒന്ന് ചെറുതായി വീണതാണ്. വീഴ്ച എനിക്ക് പതിവാണെങ്കിലും മറ്റൊരു രീതിയിലാണ് വാര്‍ത്ത പുറത്ത് വന്നത്. ആദ്യം ആ സീന്‍ കൃത്യമായി ചെയ്തിരുന്നു. ചുമ്മ ഒന്നും കൂടെ ചെയ്തതാണ്. അപ്പോഴാണ് ബാലന്‍സ് തെറ്റി താഴെ വീഴുന്നത്. അപ്പോള്‍ തന്നെ ഞാന്‍ ചാടി എഴുന്നേക്കുകയു ചെയ്തു'; പ്രിയ ആ രസകരമായ സംഭവം പറഞ്ഞു.

  Read more about: priya prakash varrier
  English summary
  Priya Warrier Opens Up About Her Nick Name And Trol, Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X