For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രിയ പ്രകാശ് വാര്യര്‍ വീണ്ടും മിന്നിച്ചു! ഇത്തവണ കണ്ണിറുക്കല്‍ അല്ല, പാട്ട് പാടി ഞെട്ടിച്ച് നടി!

  |

  ഒരു നിമിഷം മതി ജീവിതം മാറി മാറിയാന്‍ എന്ന് പറയുന്നത് ശരിയായ കാര്യമാണ്. ഒരു കണ്ണിറുക്കലിലൂടെ ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് എത്തിയ സുന്ദരിയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒമര്‍ ലുലുവിന്റെ സംവിധാനത്തിലെത്തിയ ഒരു അഡാറ് ലവ് എന്ന ചിത്രമായിരുന്നു പ്രിയയുടെ കരിയര്‍ മാറ്റി മറിച്ചത്. ഇന്റര്‍നെറ്റിനെ നിശ്ചലമാക്കയി കണ്ണിറുക്കലിന് ശേഷം ബോളിവുഡിലടക്കം അവസരങ്ങള്‍ നടിയെ തേടി എത്തിയിരുന്നു.

  മമ്മൂട്ടിയുടെ അടുത്ത 100 കോടി ചിത്രമോ? ഗള്‍ഫിലെത്തിയ 'ഉണ്ട' യ്ക്ക് വമ്പന്‍ സ്വീകരണം!

  നേരത്തെ മോഡലിംഗില്‍ കഴിവ് തെളിയിച്ച പ്രിയ അഭിനയത്തിന് അപ്പുറം പുതിയ മേഖലകളില്‍ കൂടി ചുവടുവെക്കുകയാണ്. നിലവില്‍ പിന്നണി ഗായികയായതിന്റെ സന്തോഷത്തിലാണ് നടിയിപ്പോള്‍. ഫൈനല്‍സ് എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര പിന്നണി ഗായികയായി പ്രിയ പ്രകാശ് വാര്യര്‍ അരങ്ങേറ്റം കുറിക്കുന്നത്. പ്രിയ പാട്ട് പാടുന്നതിന്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

   പിന്നണി ഗായികയായി പ്രിയ

  പിന്നണി ഗായികയായി പ്രിയ

  രജിഷ വിജയന്‍ നായികയായിട്ടെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ഫൈനല്‍സ്. ചിത്രത്തില്‍ നരേഷ് അയ്യര്‍ക്കൊപ്പം ഡ്യൂയറ്റ് ഗാനമാണ് പ്രിയ വാര്യര്‍ ആലപിക്കുന്നത്. ടൊവിനോ തോമസിന്റെ തീവണ്ടിയിലെ ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ കൈലാസ് മേനോനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. താന്‍ പാട്ടുകാരി ആവുന്നതിന്റെ സന്തോഷം നടി തന്നെയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. എന്നെ കൊണ്ട് പറ്റുന്ന രീതിയില്‍ ഞാന്‍ പാടിയിട്ടുണ്ട്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നെന്നും പ്രിയ പറയുന്നു.

   ഫൈനല്‍സ് ഒരുങ്ങുന്നു

  ഫൈനല്‍സ് ഒരുങ്ങുന്നു


  ജൂണ്‍ എന്ന സിനിമയുടെ വിജയത്തിന ‌ശേഷം രജിഷ വിജയന്‍ നായികയായി അഭിനയിക്കുന്ന സിനിമയാണ് ഫൈനല്‍സ്. സ്പോര്‍സ് ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ സൈക്ലിസ്റ്റായ ആലീസ് എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്. മണിയന്‍പിള്ള രാജു നിര്‍മിച്ചു അരുണ്‍ പി.ആര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പാട്ടിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഗിരീഷ് പുത്തഞ്ചേരിയുടെ അപ്രകാശിത കവിത ഈ സിനിമയിലൂടെ ഗാനമായി അവതരിപ്പിക്കുകയാണ്. ഗിരീഷ് പുത്തഞ്ചേരി എഴുതി നല്‍കിയ വരികള്‍ക്ക് ഈണമൊരുക്കുന്നത് സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍. ഇക്കാര്യം അദ്ദേഹം തന്നെയാണ് പുറത്ത് അറിയിച്ചത്. സുരാജ് വെഞ്ഞാറന്മൂട്, നിരഞജ് രാജു എന്നിവരാണ് ഫൈനല്‍സിലെ മറ്റ് താരങ്ങള്‍.

  പ്രിയ എന്നും വൈറലാണ്

  പ്രിയ എന്നും വൈറലാണ്

  ഫൈന്‍സില്‍ പ്രിയ പാടുന്നതിന്റെ തുടക്കം മാത്രമാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. മുഴുവന്‍ ഗാനം പിന്നീട് വരുമെന്നും വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം പ്രിയയുടെ വോയിസ് അതിമനോഹരമാണെന്ന അഭിപ്രായം ഇതിനകം ഉയര്‍ന്നിരിക്കുകയാണ്. കണ്ണിറുക്കി കാണിച്ച് മയക്കാന്‍ മാത്രമല്ല പാട്ട് പാടി എല്ലാവരെയും വീഴ്ത്താനും പ്രിയയ്ക്ക് കഴിയുമെന്നാണ് ആരാധകര്‍ പറയുന്നത്. പാട്ട് പാടുന്ന പ്രമോ വീഡിയോ തന്നെ വൈറലായ സ്ഥിതിക്ക് പാട്ട് തരംഗമാവുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

  നല്ലൊരു ഭാവിയുണ്ട്..

  നല്ലൊരു ഭാവിയുണ്ട്..

  കേരളത്തില്‍ മറ്റൊരു താരത്തിനും ലഭിക്കാത്ത പിന്തുണയായിരുന്നു പ്രിയ വാര്യര്‍ക്ക് ലഭിച്ചിരുന്നത്. താരരാജാക്കന്മാരായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും യൂത്തന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് ഇവര്‍ക്കൊന്നുമില്ലാത്ത ഫോളോവേഴ്‌സാണ് പ്രിയയ്ക്കുള്ളത്. നിലവില്‍ 7 മില്യണ്‍ ആളുകളാണ് ഇന്‍സ്റ്റാഗ്രാം വഴി പ്രിയയെ പിന്തുടരുന്നത്. ലോകത്തിലെ പല പ്രമുഖരുടെയും റെക്കോര്‍ഡുകളായിരുന്നു നിമിഷ നേരം കൊണ്ട് പ്രിയ തകര്‍ത്തത്.

  English summary
  Priya Praksh Varrier sing a song in Finals movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X