For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജ്യോതികയും സിമ്രാനുമൊക്കെയുണ്ടല്ലോ? വിവാഹ ശേഷം അഭിനയിക്കുന്നതിനെക്കുറിച്ച് പ്രിയാരാമന്‍! കാണൂ!

  |

  മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ച താരമാണ് പ്രിയാരാമന്‍. ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന താരം ഇടക്കാലത്ത് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമായി മാറുകയായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി ഇവരുടെ നായികയായി നിറഞ്ഞുനിന്നിരുന്നു ഈ താരം. ഐവി ശശി സംവിധാനം ചെയ്ത അര്‍ഥന എന്ന ചിത്രത്തിലൂടെയാണ് ഈ താരം മലയാളത്തിലേക്കെത്തിയത്. നിരവധി അവസരങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്.

  നവ്യ നായരുടെ കുടുംബത്തിലേക്ക് പുതിയൊരു സന്തോഷം! ചിത്രങ്ങള്‍ പങ്കുവെച്ച് സന്തോഷ് മേനോന്‍! കാണൂ!

  രജനീകാന്ത് ചിത്രമായ വല്ലിയിലൂടെ തുടക്കം കുറിച്ച സിനിമാജീവിതത്തില്‍ തമിഴിന് പുറമെ മലയാളത്തിലും തെലുങ്കിലും കന്നഡയിലുമൊക്കെ അഭിനയിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. പ്രണയവും വിവാഹവും വിവാഹമോചനവുമൊക്കെയായി ഒരുകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു ഈ താരം. തമിഴിലും മലയാളത്തിലുമായി നിറഞ്ഞുനില്‍ക്കുന്നതിനിടയില്‍ പെട്ടെന്നൊരു സുപ്രഭാതത്തിലാണ് താരം സിനിമയില്‍ നിന്നും അപ്രത്യക്ഷമായത്. മുന്‍നിര വില്ലന്‍മാരിലൊരാളായ രഞ്ജിത്തുമായുള്ള വിവാഹത്തെ തുടര്‍ന്നായിരുന്നു ഈ ഇടവേള. അഭിപ്രായ വ്യത്യാസങ്ങള്‍ കൂടി വന്നതോടെ ഇരുവരും വേര്‍പിരിയുകയായിരുന്നു. രണ്ട് ആണ്‍കുട്ടികളുണ്ട് ഈ ദമ്പതികള്‍ക്ക്. മക്കള്‍ പ്രിയയ്‌ക്കൊപ്പമാണ് കഴിയുന്നത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ചാനല്‍ പരമ്പരകളിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് പ്രിയ. വിവാഹ ശേഷം സിനിമയില്‍ നിന്നും നായികമാരെ മാറ്റിനിര്‍ത്തുന്ന പതിവ് ഇപ്പോഴുമുണ്ടെന്ന് താരം പറയുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിനിടയില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

  മമ്മൂട്ടിയെ എല്ലാവരും ഇക്കയെന്നല്ലേ വിളിക്കുന്നത്? അതോണ്ട് ദുല്‍ഖറിനെ അങ്കിളാക്കിയെന്ന് അനിഖ! കാണൂ!

  സിനിമയിലേക്കെത്തിയത്

  സിനിമയിലേക്കെത്തിയത്

  പിതാവിന് ട്രാന്‍സ്ഫറായി ചെന്നൈയിലേക്കെത്തിയതിന് ശേഷമാണ് സിനിമയിലേക്കെത്തിയത്. സ്‌കൂളില്‍ പഠിച്ച് വരുന്നതിനിടയിലായിരുന്നു ആ അവസരം ലഭിച്ചത്. പൊതുപരിപാടിക്കിടയില്‍ വെച്ചായിരുന്നു ഭാരതിരാജ തന്നെ കണ്ടത്. ടീനേജ് പ്രണയകഥയിലേക്ക് നായികയെ തിരയുന്ന സമയമായിരുന്നു അത്. അങ്ങനെയാണ് തന്നെ തിരഞ്ഞെടുത്തത്. വീഡിയോ ഷൂട്ടൊക്കെ നടത്തിയിരുന്നു. വല്ലിയെ ലഭിച്ചുവെന്നായിരുന്നു അന്ന് രജനീകാന്ത് സാര്‍ പറഞ്ഞത്. ഫോട്ടോ ഷൂട്ടില്‍ തന്നെ സഹായിച്ചത് ലത മാമായിരുന്നു.

  രജനീകാന്ത് ചിത്രത്തിലൂടെ

  രജനീകാന്ത് ചിത്രത്തിലൂടെ

  ഡെല്‍ഹിയില്‍ വളര്‍ന്ന ടോംബോയ് യായിരുന്നു താന്‍. ഷൂട്ടിങ്ങ് തുടങ്ങുന്നുവെന്നറിയിച്ചപ്പോള്‍ എക്‌സൈറ്റഡായിരുന്നു. രജനി ചിത്രത്തിലൂടെ തുടക്കം കുറിക്കുന്നുവെന്നോര്‍ത്ത് സന്തോഷിച്ചിരുന്നു. ടൈറ്റില്‍ കഥാപാത്രമായി താനാണെത്തുന്നതെന്നറിഞ്ഞതിന്റെ ത്രില്ലുമുണ്ടായിരുന്നു. സിനിമ കണ്ടതിന് ശേഷമാണ് പലരും തന്റെ കഥാപാത്രത്തെക്കുറിച്ച് ചോദിച്ചതെന്നും താരം പറയുന്നു.

  വിവാഹ ശേഷമുള്ള മാറ്റം

  വിവാഹ ശേഷമുള്ള മാറ്റം

  മുന്‍പ് നായികയായി നിറഞ്ഞുനിന്നിരുന്നവര്‍ വിവാഹത്തിന് ശേഷം സിനിമയില്‍ തിരിച്ചുവരുന്നില്ല. നായികമാരുടെ കാര്യത്തില്‍ സംഭവിക്കുന്ന കാര്യത്തെക്കുറിച്ച് താരത്തോട് ചോദിച്ചിരുന്നു. സിനിമയ്ക്കകത്തുള്ള ആള്‍ക്കാര്‍ തന്നെ ഇക്കാര്യത്തെക്കുറിച്ച് ചോദിക്കേണ്ടതാണ്. കുടുംബത്തോടൊപ്പം കഴിയുന്നതിനിടയില്‍ ഗ്ലാമറസ് റോള്‍ ചെയ്യാന്‍ പലരും തയ്യാറാവാറില്ല. ഹോളിവുഡിലും ബോളിവുഡിലും വിവാഹം ഒരു വിഷയമല്ല. ജ്യോതികയും സിമ്രാനുമൊക്കെ ഇവിടെയില്ലേയെന്നും താരം ചോദിക്കുന്നു.

  ടെലിവിഷനിലേക്ക് ശ്രദ്ധ

  ടെലിവിഷനിലേക്ക് ശ്രദ്ധ

  സിനിമയുടെ സമയവും പലപ്പോഴും തങ്ങള്‍ക്ക് അനുകൂലമായി വരണമെന്നില്ല. അങ്ങനെയാണ് താന്‍ ടെലിവിഷനിലേക്ക് ശ്രദ്ധ പതിപ്പിച്ചതെന്നും പ്രിയരാമന്‍ പറയുന്നു. മികച്ച കഥാപാത്രമാണ് തനിക്ക് ലഭിച്ചത്. ഭാര്യ, അമ്മ, സംരംഭക തുടങ്ങി എല്ലാ കാര്യത്തിലും മുന്നിട്ടിറങ്ങുന്ന കഥാപാത്രത്തെയാണ് താന്‍ എത്തുന്നതെന്നും താരം പറയുന്നു. ഹീറോ പരിവേഷമുള്ള കഥാപാത്രമാണ് അഖിലാണ്ഡേശ്വരിയുടേത്. പതിവില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രം കൂടിയാണ്.

  എന്തുകൊണ്ട് സ്ത്രീകള്‍?

  എന്തുകൊണ്ട് സ്ത്രീകള്‍?

  ടെലിവിഷന്‍ പരമ്പരകളിലെ പ്രധാന കഥാപാത്രം എന്നും സ്ത്രീകളാവുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ചായിരുന്നു മറ്റൊരു ചോദ്യം. സിനിമ പുരുഷ കേന്ദ്രീകൃതമല്ലേ, അത് പോലെ ടെലിവിഷന്‍ പരമ്പരകള്‍ സ്ത്രീകളുടേതാണ്. ടാര്‍ഗറ്റ് ഓഡിയന്‍സും അവരാണ്. അവരില്‍ നിന്നൊരാള്‍ കഥാപാത്രമായി വരുമ്പോള്‍ പെട്ടെന്ന് കണക്റ്റ് ചെയ്യാന്‍ പറ്റുന്നു. അതാണ് അങ്ങനെ ചെയ്യുന്നതെന്നും പ്രിയ പറയുന്നു.

  അവതാരകയായും എത്തുന്നു

  അവതാരകയായും എത്തുന്നു

  ജീന്‍സ് എന്ന പരിപാടി അവതരിപ്പിക്കുന്നത് പ്രിയാരാമനാണ്. നേരത്തെ ഈ പരിപാടി അവതരിപ്പിച്ചിരുന്നത് റോജയായിരുന്നു. മൂന്നാമത്തെ പതിപ്പാണ് താന്‍ അവതരിപ്പിക്കുന്നത്.. ചാനല്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോഴാണ് താന്‍ ആ ദൗത്യം ഏറ്റെടുത്തതെന്ന് താരം പറയുന്നു. അവരുടെ വിശ്വാസമാണ് തന്നെയും നയിക്കുന്നത്. അവതാരക എന്ന നിലയിലും തനിക്ക് പൂര്‍ണ്ണ സംതൃപ്തിയുണ്ടെന്നും പ്രിയ പറയുന്നു. അവതരണം മാത്രമല്ല പരിപാടിയുടെ ഉള്ളടക്കവും ഏറെ പ്രധാനപ്പെട്ടതാണ്.

  English summary
  Priya Raman talking about Why Heroine's Market Reduce After Marriage ?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X