twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എല്ലാം സത്യസന്ധമാണെങ്കിലേ ഞാൻ ജോലി ഏറ്റെടുക്കൂ, മകൻ പറഞ്ഞ ഡിമാന്റിനെ കുറിച്ച് പ്രിയദർശൻ

    |

    മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരയ്ക്കാർ അറബികടലിന്റെ സിംഹം. 2021 മെയ്13 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ ചിത്രത്തിനെ തേടിയെത്തിയിട്ടുണ്ട്. മികച്ച ചിത്രം, സ്പെഷ്യൽ എഫക്ട്, കോസ്റ്റ്യൂം എന്നിങ്ങനെ മൂന്ന് ദേശീയ പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

    പാവാടയിൽ ഗ്ലാമറസ് ലുക്കിൽ മാളവിക മോഹനൻ, ചിത്രം നോക്കൂ

    ചിത്രത്തിന്റെ വിഎഫ്എക്സ് ചെയ്തിരിക്കുന്നത് സംവിധായകൻ പ്രിയദർശൻ-ലിസി ദമ്പതികളുടെ മകനായ സിദ്ധാർഥാണ്. രണ്ട് വർഷത്തിനിടെ രണ്ട് പുരസ്കാരങ്ങളാണ് സിദ്ധാർഥ് പ്രിയദർശൻ വീട്ടിലേയ്ക്ക് കൊണ്ടു വന്നിരിക്കുന്നത്. ഇപ്പോഴിത സിദ്ധാർഥ് അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലേയ്ക്ക് എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് പ്രിയദർശൻ. തന്റെ മകൻ തന്നോളം വളർന്നു എന്ന് തോന്നിയ നിമിഷത്തെ കുറിച്ചും പ്രിയൻ മനസ് തുറക്കുന്നുണ്ട്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

     മകനെ വിളിച്ചു വരുത്തി

    സിനിമയ്ക്കായി സിദ്ധാർഥിനെ അമേരിക്കയിൽ നിന്ന് വിളിച്ചു വരുത്തുകയായിരുന്നു കാരണം ബജറ്റായിരുന്നു. ഈ സിനിമയ്ക്കൊരു ബജറ്റുണ്ട്. വിദേശ ഗ്രാഫിക്സ് വിദഗ്ധരെ വിളിച്ചാൽ അതു താങ്ങാനാവില്ല. വിദേശ സിനിമയിൽ ഉപയോഗിക്കുന്ന അതേ നിലവാരം ഉണ്ടാകുകയും വേണം. ആവശ്യം പറഞ്ഞപ്പോൾ ചന്തു ഇന്ത്യയിലും അമേരിക്കയിലുമുള്ള പല സ്റ്റുഡിയോകളുമായി ബന്ധപ്പെട്ടു. അവസാനം 4 പേർക്കു ജോലി വീതിച്ചു കൊടുക്കാൻ തീരുമാനിച്ചു. ചന്തു വിഎഫ്എക്സ് സൂപ്പർവൈസറാകുമെന്നും ധാരണയായി.

    ഡിമാന്റ്

    ജോലി ഏറ്റെടുക്കുന്നതിനു മുൻപ് അവൻ മോഹൻലാലിനോടും നിർമാതാവ് ആന്റണിയോടും പറഞ്ഞത് ഷൂട്ടിങ് തീർന്നു 11 മാസം വിഎഫ്എക്സ് (ഗ്രാഫിക്സ്) ജോലിക്കു മാത്രമായി വേണമെന്നാണ് പറഞ്ഞിരുന്നു. അവരതു സമ്മതിച്ചു. എന്തു വിട്ടുവീഴ്ചയ്ക്കും ആന്റണി തയ്യാറായിരുന്നു. മരക്കാർ എന്ന സിനിമയുടെ 20% കടലാണ്. യുദ്ധവും കപ്പൽയാത്രയും കൊടുങ്കാറ്റുമെല്ലാമുള്ള കടൽ. കടലിലെ ഒരു ഷോട്ട് പോലും കടലിൽ ചിത്രീകരിച്ചതല്ല. എല്ലാം സിദ്ധാർഥ് ഉണ്ടാക്കിയതാണ്. കടൽത്തീരത്തിന്റെ ഒരു ഷോട്ട് മാത്രമാണു കടലുമായി ബന്ധപ്പെട്ടു ക്യാമറയിലാക്കിയത്.

    മകനിൽ നിന്ന് കിട്ടിയ അറിവ്

    പല സിനിമയിലേയും കടലുകൾ സിദ്ധാർഥിന് കാണിച്ച് കൊടുത്തിരുന്നു. എന്നിട്ട് ഇതുപോലൊരു കടലാണ് നമുക്കും വേണ്ടത്. ഇതുപോലെയുള്ള കടലായിരിക്കണം. തിരമാലകൾ ഇതുപോലെ ഉയരണമെന്നും സിദ്ധാർഥിനോട് പറഞ്ഞിരുന്നു. എന്നാൽ ഞാൻ കാണിച്ച വീഡിയോ ക്ലിപ്പ് കുറച്ചു നേരം നോക്കിയിരുന്നതിന് ശേഷം സിദ്ധാർഥ് പറഞ്ഞു. ''മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന കഥ നടക്കുന്നത് അറബിക്കടലിലാണ്. കടലിലെ ഉപ്പിന്റെ അളവാണു കടലിന്റെ നിറവും തിരയുടെ നിറവുമെല്ലാം തീരുമാനിക്കുന്നത്. ഇളംനീലയാണ് അറബിക്കടലിന്റെ നിറം. ഇതെല്ലാം മറ്റു കടലുകളാണ്. ആ നിറം നമുക്ക് ഉപയോഗിക്കാനാകില്ല. എല്ലാം സത്യസന്ധമാണെങ്കിലേ ഞാൻ ജോലി ഏറ്റെടുക്കൂ''. മകൻ തന്നോളം വളർന്നുവെന്നു തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. അന്നുറപ്പായി, 'മരക്കാർ - അറബിക്കടലിന്റെ സിംഹം' എന്ന സിനിമയുടെ ഗ്രാഫിക്സ് സിദ്ധാർഥിനെത്തന്നെ ഏൽപിക്കാമെന്ന് .

    ഏറ്റലും പ്രയാസം

    ഗ്രാഫിക് സീനുകൾ ഷൂട്ടു ചെയ്യുന്നത് എളുപ്പമല്ല. കപ്പൽ ചിത്രീകരിക്കുമ്പോൾ ഞാൻ കടൽ കാണുന്നില്ല. തിരയിളക്കം അറിയുന്നില്ല. താഴെ എന്തു സംഭവിക്കുമെന്നുപോലും അറിയുന്നില്ല. ഞാൻ കാണാത്ത എന്റെ മനസ്സിലെ കടൽ ചന്തു കാണുകയും അതു വരച്ചുണ്ടാക്കുകയും വേണം. ലോകത്തു ഗ്രാഫിക്സിൽ ഉണ്ടാക്കാൻ ഏറ്റവും പ്രയാസമുള്ളതു വെള്ളമാണെന്നു ചന്തു പറഞ്ഞിരുന്നു. ഞാൻ അവനിൽനിന്ന് ഒരുപാടു പഠിച്ചുവെന്നും പ്രിയദർശൻ അഭമുഖത്തിൽ പറയുന്നു.

    English summary
    Priyadarshan About Son Siddharth's Work In Marakkar movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X